ഹൂസ്റ്റൺ∙ വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 20-ാമത് കുടുംബ സംഗമത്തിന്റെ പ്രചാരണാർഥം ഡാലസിൽ പ്രമോഷനൽ യോഗം സംഘടിപ്പിക്കുന്നു. മാർച്ച് 23 ന് വൈകിട്ട് 6ന് ഡാലസ് ഐപിസി ഹെബ്രോൻ സഭയിലാണ് യോഗം നടക്കുക. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പിവൈപിഎ സംസ്ഥാന അധ്യക്ഷൻ ഇവാഞ്ചലിസ്റ്റ് ഷിബിൻ സാമുവൽ (കേരളം) മുഖ്യപ്രഭാഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 20-ാമത് കുടുംബ സംഗമത്തിന്റെ പ്രചാരണാർഥം ഡാലസിൽ പ്രമോഷനൽ യോഗം സംഘടിപ്പിക്കുന്നു. മാർച്ച് 23 ന് വൈകിട്ട് 6ന് ഡാലസ് ഐപിസി ഹെബ്രോൻ സഭയിലാണ് യോഗം നടക്കുക. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പിവൈപിഎ സംസ്ഥാന അധ്യക്ഷൻ ഇവാഞ്ചലിസ്റ്റ് ഷിബിൻ സാമുവൽ (കേരളം) മുഖ്യപ്രഭാഷണം നടത്തും.

പാസ്റ്റർ സാം വർഗീസ്, ഫിന്നി എബ്രഹാം, ഏബ്രഹാം മോനീസ് ജോർജ്, റോബിൻ ജോൺ, സൂസൻ ജോൺസൺ തുടങ്ങിയ കോൺഫറൻസ് ദേശീയ ഭാരവാഹികൾ കുടുംബസംഗമത്തിന്റെ ക്രമീകരണ പുരോഗതികൾ വിശദീകരിക്കും. സ്പോൺസർഷിപ്പും റജിസ്‌ട്രേഷനും ഭാരവാഹികളെ ഏൽപ്പിക്കാൻ ഈ അവസരം ഉപയോഗിക്കണമെന്ന് ദേശീയ സെക്രട്ടറി ഫിന്നി എബ്രഹാം അറിയിച്ചു. കോൺഫറൻസ് ദേശീയ പ്രതിനിധി ബ്രദർ ജോൺസ് ഉമ്മൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

ADVERTISEMENT

ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ എഡ്മന്റണിലാണ് നാലു ദിവസത്തെ സമ്മേളനം നടക്കുന്നത്. മാർച്ച് 31 ആണ് റജിസ്‌ട്രേഷൻ നിരക്കിൽ ഇളവ് ലഭിക്കുന്ന അവസാന തീയതി. (www.ipcfamilyconference.org) എന്ന വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം.
വാർത്ത: നിബു വെള്ളവന്താനം 

English Summary:

IPC Family Gathering: Promotional Meeting in Dallas

Show comments