സെന്റ് പാട്രിക്സ് ഡേ: ഷിക്കാഗോയിൽ ഹാപ്പി അവർ മിക്സർ

കെസിഎസ് ഷിക്കാഗോയും കെസിവൈഎൽഎൻഎയും ചേർന്ന് സെന്റ് പാട്രിക്സ് ഡേ പ്രമാണിച്ച് ഹാപ്പി അവർ മിക്സർ സംഘടിപ്പിച്ചു.

ഷിക്കാഗോ ∙ കെസിഎസ് ഷിക്കാഗോയും കെസിവൈഎൽഎൻഎയും ചേർന്ന് സെന്റ് പാട്രിക്സ് ഡേ പ്രമാണിച്ച് ഹാപ്പി അവർ മിക്സർ സംഘടിപ്പിച്ചു. കെന്നഡി റൂഫ്‌ടോപ്പിൽ നടന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം ക്നാനായ യുവജനങ്ങൾ പങ്കെടുത്തു.
യുവാക്കൾക്ക് അനുഭവങ്ങൾ പങ്കുവെക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനും പരിപാടി അവസരമൊരുക്കി. ഒത്തുചേരലിന് പങ്കെടുത്തവർ അഭിനന്ദനം അറിയിച്ചു. കെസിവൈഎൽഎൻഎയുമായി പങ്കാളിത്തം സ്ഥാപിച്ചതിൽ കെസിഎസ് ഷിക്കാഗോ അഭിമാനം പ്രകടിപ്പിച്ചു. ഭാവിയിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്നും കെസിഎസ് ഭാരവാഹികൾ അറിയിച്ചു.
യുവാക്കൾക്ക് ഒത്തുചേരാനും ബന്ധങ്ങൾ സ്ഥാപിക്കാനും രസകരമായ ഒരിടം നൽകാൻ പ്രാദേശിക യൂണിറ്റുകൾ മുന്നോട്ട് വരണമെന്നും കെസിഎസ് ഭാരവാഹികൾ ഉത്ബോധിപ്പിച്ചു. വരാനിരിക്കുന്ന പരിപാടികളെയും കമ്മ്യൂണിറ്റി സംരംഭങ്ങളെയും കുറിച്ചുള്ള വിവരങ്ങൾക്ക് കെസിഎസ് ഷിക്കാഗോയുമായും കെസിവൈഎൽഎൻഎയുമായും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ ബന്ധം നിലനിർത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.