ന്യൂ മെക്‌സിക്കോയിലെ പാർക്കിൽ നടന്ന വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു.

ന്യൂ മെക്‌സിക്കോയിലെ പാർക്കിൽ നടന്ന വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ മെക്‌സിക്കോ∙ ന്യൂ മെക്‌സിക്കോയിലെ പാർക്കിൽ നടന്ന വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ 19 വയസ്സുള്ള 2 യുവാക്കളും 16 വയസ്സുള്ള ഒരാളും ഉൾപ്പെടുന്നു. പരുക്കേറ്റവർക്ക് 16 നും 36 നും ഇടയിലാണ് പ്രായം.

അനുമതിയില്ലാതെ നടന്ന കാർ ഷോയിൽ 2 ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ്പ് നടന്നപ്പോൾ ഏകദേശം 200 പേർ പാർക്കിലുണ്ടായിരുന്നു. 60 റൗണ്ടോളം വെടിയുതിർത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പരുക്കേറ്റവരിൽ 7 പേരെ ടെക്‌സസിലെ എൽ പാസോയിലുള്ള യൂണിവേഴ്‌സിറ്റി മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു. 4 പേരെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. ബാക്കിയുള്ളവരുടെ നില ഗുരുതരമാണെന്ന് ലാസ് ക്രൂസ് അഗ്നിശമന സേനാ മേധാവി മൈക്കൽ ഡാനിയൽസ് പറഞ്ഞു.

ADVERTISEMENT

സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തർക്കത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഈ ദാരുണമായ സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മേയർ എറിക് എൻറിക്വസ് പറഞ്ഞു. 

English Summary:

New Mexico shooting leaves 3 dead, 15 injured at Las Cruces Park

Show comments