ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ കിക്കോഫിന് സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ തുടക്കമായി.

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ കിക്കോഫിന് സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ തുടക്കമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിക്കുന്ന സംഘം ഇടവക സന്ദർശിച്ചു. ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), കോൺഫറൻസ്‌ കമ്മിറ്റി അംഗങ്ങളായ മാത്യു വർഗീസ്, റിംഗിൾ ബിജു, ആൽവിൻ സോട്ടർ, ഷോൺ എബ്രഹാം, നോബിൾ വർഗീസ്, റെജി വർഗീസ് എന്നിവരായിരുന്നു ടീമിൽ. ജോൺ ചെറിയാൻ (ഇടവക സെക്രട്ടറി), ഈപ്പൻ തോമസ് (ട്രസ്റ്റി), കോര കെ. കോര ആൻഡ് ജേക്കബ് മാത്യു (മലങ്കര അസോസിയേഷൻ പ്രതിനിധികൾ), ഷോൺ എബ്രഹാം ആൻഡ് എബ്രഹാം ചെറിയാൻ (ഭദ്രാസന അസംബ്ലി പ്രതിനിധികൾ) എന്നിവരും വേദിയിൽ ചേർന്നു.

ADVERTISEMENT

ഇടവക വികാരി വെരി റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പ നേതൃത്വം നൽകിയ കുർബാനയ്ക്ക് ശേഷം ജോൺ താമരവേലിൽ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. കോൺഫറൻസിന്റെ സ്ഥലം, തീയതി, മുഖ്യ പ്രഭാഷകർ എന്നിവയുൾപ്പെടെയുള്ള വിശദാംശങ്ങൾ റിംഗിൾ ബിജു പങ്കുവച്ചു. റജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ച് ജോൺ താമരവേലിൽ സംസാരിച്ചു. കോൺഫറൻസിനെ സാമ്പത്തികമായി പിന്തുണയ്ക്കാൻ സഹായിക്കുന്ന സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ച് മാത്യു വർഗീസ് വിശദീകരിച്ചു. കോൺഫറൻസിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കുവച്ചു.

കോൺഫറൻസിന്റെ രണ്ടാം ദിവസം നടക്കുന്ന ടാലന്റ് നൈറ്റിനെപ്പറ്റി റിംഗിൾ ബിജു വിശദീകരിച്ചു. മുൻകാല കോൺഫറൻസുകളിൽ പങ്കെടുത്ത അനുഭവത്തെക്കുറിച്ചും കോൺഫറൻസ് തന്റെ ആത്മീയ യാത്രയിൽ എങ്ങനെ സഹായിച്ചു എന്നും ആൽവിൻ സോട്ടർ വിശദീകരിച്ചു.

ADVERTISEMENT

ഫാമിലി കോൺഫറൻസ് സുവനീറിന് ആശംസകൾ നേർന്നുകൊണ്ട് ഇടവകയുടെ സംഭാവന ഭാരവാഹികൾ കോൺഫറൻസ് ടീമിനു കൈമാറി. റജിസ്ട്രേഷനുകൾ സമർപ്പിച്ചും ബിസിനസ് പരസ്യങ്ങളോ വ്യക്തിഗത ആശംസകളോ സുവനീറിൽ ചേർത്തുകൊണ്ട് നിരവധി അംഗങ്ങൾ കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. കോൺഫറൻസിന് ആവേശകരമായ പിന്തുണ നൽകിയതിന് വികാരിക്കും ഇടവക അംഗങ്ങൾക്കും ജോൺ താമരവേലിൽ നന്ദി പറഞ്ഞു.

 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്‌സിക്യൂട്ടീവ് മീറ്റിങ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), ഫാ. ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.

ADVERTISEMENT

‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു' (ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിന്റെ പ്രമേയം. ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

റജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോ ഓർഡിനേറ്റർ (ഫോൺ: 914-806-4595), ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടണം.

English Summary:

Family and Youth Conference Campaign at St George Malankara Orthodox Parish Staten Island