പെയർലാൻഡ് ലേഡീസ് ഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചു

സെന്റ് മേരീസ് പെയർലാൻഡ് ലേഡീസ് ഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
സെന്റ് മേരീസ് പെയർലാൻഡ് ലേഡീസ് ഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
സെന്റ് മേരീസ് പെയർലാൻഡ് ലേഡീസ് ഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
ഹൂസ്റ്റൺ∙ സെന്റ് മേരീസ് പെയർലാൻഡ് ലേഡീസ് ഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ഫാ. വർഗീസ് ജോർജ് കുന്നത്തിന്റെയും ട്രസ്റ്റിമാരുടെയും മേൽനോട്ടത്തിൽ പള്ളിയങ്കണത്തിൽ ഞായറാഴ്ച രാവിലെ 10.30 ന് ആരംഭിച്ച രക്തദാന ക്യാംപ് ഉച്ചയ്ക്ക് മൂന്നു മണിവരെ തുടർന്നു.
സ്ത്രീകളും യുവജനങ്ങളും ഉൾപ്പെടെ നിരവധി പേർ ഈ യജ്ഞത്തിൽ പങ്കെടുത്തു. രക്തദാതാക്കൾക്കും വൊളന്റിയർമാർക്കും വേണ്ടി ലേഡീസ് ഫോറം അംഗങ്ങൾ തത്സമയം ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തു. പരിപാടികൾക്ക് ഫാ. ബിനീഷ്, ലേഡീസ് ഫോറം പ്രസിഡന്റ് സിഞ്ചു ജേക്കബ്, വൈസ് പ്രസിഡന്റ് മഞ്ജു സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിൻസി അജി, ജെൻസി പോൾ, സ്മിതാ മോൻസി, സിജി ജോൺസൺ എന്നിവർ നേതൃത്വം നൽകി.