ഈ മാസം ആദ്യം തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ 24 വയസ്സുള്ള ഗാവിൻ മെൽച്ചോറിനെ മർദിച്ചു കൊന്ന കേസിൽ മൂന്ന് പ്രതികൾക്കുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്.

ഈ മാസം ആദ്യം തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ 24 വയസ്സുള്ള ഗാവിൻ മെൽച്ചോറിനെ മർദിച്ചു കൊന്ന കേസിൽ മൂന്ന് പ്രതികൾക്കുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ ഈ മാസം ആദ്യം തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ 24 വയസ്സുള്ള ഗാവിൻ മെൽച്ചോറിനെ മർദിച്ചു കൊന്ന കേസിൽ മൂന്ന് പ്രതികൾക്കുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനായി അധികൃതർ നിരീക്ഷണ ദൃശ്യങ്ങൾ പുറത്തുവിട്ടു.

മാർച്ച് 2 ന് പുലർച്ചെ 1.10 ഓടെ മെയിൻ സ്ട്രീറ്റിന് അടുത്തുള്ള 2900 വെസ്റ്റ്രിഡ്ജ് സ്ട്രീറ്റിലെ ഒരു സ്ട്രിപ്പ് സെന്ററിന്റെ പാർക്കിങ് സ്ഥലത്താണ് ഗാവിൻ മെൽച്ചോറിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT

അടുത്തുള്ള ഒരു കൺവീനിയൻസ് സ്റ്റോറിൽ നിന്നുള്ള നിരീക്ഷണ വിഡിയോയിൽ വെളുത്ത ടീ ഷർട്ടും പച്ച ഷോർട്ട്സും ധരിച്ച ഒരാൾ മെൽച്ചോറിനെ കാറിന് നേരെ തള്ളിയിടുന്നത് കാണാം. ഓറഞ്ച് ഡിസൈനുള്ള കറുത്ത സ്വെറ്ററും കറുത്ത പാന്റ്‌സും നീല ഷൂസും ധരിച്ച മറ്റൊരു പ്രതി ഇയാളെ ചവിട്ടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. കറുത്ത സ്വെറ്ററും കറുത്ത ഷോർട്ട്സും ധരിച്ച് പിങ്ക് ബാഗും ധരിച്ച മൂന്നാമത്തെ വ്യക്തിയാണ് മെൽച്ചോറിനെ അബോധാവസ്ഥയിലാക്കിയ അവസാന പ്രഹരം ഏൽപ്പിച്ചതെന്ന് കരുതുന്നു.

ഈ മൂന്ന് പ്രതികളെക്കുറിച്ചോ കേസിനെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 713-308-3600 എന്ന നമ്പറിൽ എച്ച്പിഡി ഹോമിസൈഡ് ഡിവിഷനുമായി ബന്ധപ്പെടുക. അല്ലാത്തപക്ഷം 713-222-TIPS (8477) എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സുമായി അജ്ഞാതമായി വിവരങ്ങൾ പങ്കുവെക്കുക എന്നും പൊലീസ് അഭ്യർഥിച്ചു.

English Summary:

Houston police are searching for three suspects in the beating death of Gavin Melchor ,a 24-year-old man in southwest Houston earlier this month.