ആൽബെർട്ട പ്രവിശ്യയിലെ സോഷ്യൽ വർക്കേഴ്സിന്റെ റജിസ്ട്രേഷനും പ്രാക്ടീസും നിയന്ത്രിക്കുന്ന ആൽബെർട്ട കോളജ് ഓഫ് സോഷ്യൽ വർക്കേഴ്സിന്റെ (എസിഎസ്ഡബ്ല്യു) പുതിയ പ്രസിഡന്റായി മലയാളി സാമുവൽ മാമ്മൻ തിരഞ്ഞെടുക്കപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഡ്മിന്റൺ ∙ ആൽബെർട്ട പ്രവിശ്യയിലെ സോഷ്യൽ വർക്കേഴ്സിന്റെ റജിസ്ട്രേഷനും പ്രാക്ടീസും നിയന്ത്രിക്കുന്ന ആൽബെർട്ട കോളജ് ഓഫ് സോഷ്യൽ വർക്കേഴ്സിന്റെ (എസിഎസ്ഡബ്ല്യു) പുതിയ പ്രസിഡന്റായി മലയാളി സാമുവൽ മാമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. ആൽബെർട്ടയിൽ സോഷ്യൽ വർക്കർ ആയി ജോലി ചെയ്യണമെങ്കിൽ എസിഎസ്ഡബ്ല്യുവിൽ റജിസ്ട്രേഷൻ നിർബന്ധമാണ്.

ഒമ്പതിനായിരത്തിലധികം അംഗങ്ങളുള്ള ഈ സംഘടനയുടെ മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ സാമുവൽ മത്സരമില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കാനഡയിലെ ഏതെങ്കിലും പ്രവിശ്യയിൽ ഒരു മലയാളി സോഷ്യൽ വർക്ക് കോളജിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ്. കഴിഞ്ഞ നാല് വർഷങ്ങളായി സാമുവൽ എസിഎസ്ഡബ്ല്യുവിൽ തിരഞ്ഞെടുക്കപ്പെട്ട അംഗമായി സേവനം ചെയ്യുകയായിരുന്നു.

ADVERTISEMENT

പത്തനംതിട്ട പുല്ലാട് പൂവത്തുംമൂട്ടിൽ കുടുംബാംഗമായ സാമുവൽ 2012 മുതൽ എഡ്‌മിന്റണിൽ താമസിക്കുകയാണ്. എഡ്‌മിന്റണിന് അടുത്തുള്ള ബോൺ അക്കോർഡിലുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ഓക്ക് ഹിൽ റാഞ്ച് എന്ന സംഘടനയുടെ പ്രോഗ്രാം ഡയറക്‌ടറായി പ്രവർത്തിക്കുന്നു. ഭാര്യ ജെസ്സി, മകൻ ഐസക് . അസറ്റ് എന്ന കുട്ടികൾക്കായുള്ള സംഘടനയുടെ ഡയറക്‌ടർ, എഡ്‌മിന്റൺ സിറ്റിയുടെ കമ്മ്യൂണിറ്റി സെർവിസ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിക്കുന്നുണ്ട്. 

English Summary:

Samuel Mamman elected as president of the Alberta College of Social Work.

Show comments