വൻ ഹൈപ്പിലെത്തിയ ചിത്രം 'എമ്പുരാന്‍' ആദ്യ ഷോ പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണളുമായി മുന്നേറുന്നു.

വൻ ഹൈപ്പിലെത്തിയ ചിത്രം 'എമ്പുരാന്‍' ആദ്യ ഷോ പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണളുമായി മുന്നേറുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൻ ഹൈപ്പിലെത്തിയ ചിത്രം 'എമ്പുരാന്‍' ആദ്യ ഷോ പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണളുമായി മുന്നേറുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൻ ഹൈപ്പിലെത്തിയ ചിത്രം 'എമ്പുരാന്‍' ആദ്യ ഷോ പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണളുമായി മുന്നേറുന്നു. അടിപൊളി പടമെന്നും കിടിലനെന്നുമൊക്കെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പക്ഷേ ഈ വിലയിരുത്തലുകൾക്കിടയിലും പ്രതീക്ഷിച്ച വൈബ് കിട്ടിയില്ലെന്ന പതിവ് പരാതികളും തുടരുന്നുണ്ട്.

പൃഥ്വിരാജിന്റെ സംവിധാന മികവിനും ഹോളിവുഡ് സ്റ്റൈൽ മേക്കിങ്ങിനും ചിത്രത്തിന് നൂറിന് മുകളില്‍ മാര്‍ക്ക് നല്‍കാമെന്നും വിലയിരുത്തുന്ന പ്രേക്ഷകരേറെ. മോഹൻലാലിന്റെ മാസ് എൻട്രിയും മുരളി ഗോപിയുടെ ഡയലോഗുകളും തിയറ്ററുകളിൽ ആവേശപ്പൂരം തന്നെ തീർത്തു എന്നതാണ് ശരി. ഹെലികോപ്റ്റർ ആക്ഷൻസും  കിടിലനായി.

ADVERTISEMENT

''ശരിക്കും മലയാളത്തിൽ നിന്നൊരു ഇന്റർനാഷനൽ മൂവി, പൃഥ്വിയുടെ മേക്കിങ് ഗംഭീരം! ഇടവളയേക്ക് ശേഷമുള്ള മോഹൻലാലിന്റെ സീൻ കിടിലൻ. ഹിന്ദിയോ ഇംഗ്ലിഷോ അറിയാത്തവർക്ക് ചിലപ്പോൾ മനസിലാക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടാകും. പൂർണമായും ഒരു മലയാളം മൂവി എന്ന് പറയാൻ പറ്റില്ല. ഇത്തരം സിനിമകൾ മലയാള സിനിമയെ ലോകനിലവാരത്തിലേക്കുയർത്തും '' ഇങ്ങനെ പോകുന്നു ന്യൂജഴ്‌സിയിൽ നിന്ന് ഒരു പ്രേക്ഷകന്റെ വിലയിരുത്തൽ.

Image Credit : Instagram/mohanlal

''ഇവിടെ വീഴുന്ന ഓരോ വിയർപ്പുതുള്ളിയുടെയും വിലയറിഞ്ഞതാണെന്റെ സത്യം. അണികളുടെ ആത്മവിശ്വാസത്തിന്റെ പൊരുളറിഞ്ഞതിന്റെ സത്യം. വലിയ ത്യാഗങ്ങൾ നൽകി ആ തോളിൽ പിടിപ്പിച്ചതിന്റെ സത്യം. സംഭവിച്ചതിനേക്കാൾ വലുത്, സംഭവിക്കാനിരിക്കുന്നതാണെന്ന സത്യം. വിജയ പരാജയങ്ങൾക്കെല്ലാം ഉപരിയായി വർത്തിക്കുന്നത് ജനങ്ങളോടും ദേശത്തോടുമുള്ള ഒടുങ്ങാത്ത കടമയാണെന്ന സത്യം . വേദിയേക്കാൾ വലുത് സദസാണെന്ന സത്യം.'' ലാലേട്ടനെക്കൊണ്ട് മുരളിഗോപി പറയിക്കുന്ന ഡയലോഗിൽ എല്ലാം സത്യങ്ങൾ മാത്രം.

Image Credit: X/PrithviOfficial

''ആരാണ് യഥാർഥത്തിൽ ഖുറേഷി എബ്രഹാം? സ്റ്റീഫൻ നെടുമ്പിള്ളി എങ്ങനെ ഖുറേഷി എബ്രാമായി മാറി? കാലം ഖുറേഷി എബ്രാമിനായി കാത്തുവച്ച പുതിയ പോർക്കളം എവിടെയാണ്? ആരാണ്  ഖുറേഷി എബ്രാമിന്റെ എതിരാളി? ഖുറേഷി എബ്രാമിന്റെ വിശ്വസ്തനായ സയിദ് മസൂദിന്റെ കഥയെന്ത്? ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ പ്രേക്ഷകർ ആവേശത്തിലാണ്.

ഒരു ഇന്ത്യൻ സിനിമയ്ക്കും ഇതുവരെ സൃഷ്ടിക്കാൻ കഴിയാത്ത ആവേശവുമായി  നാട്ടിലെന്നതുപോലെ അമേരിക്കയിലും തിയറ്ററുകളെ പൂരപ്പറമ്പാക്കിയാണ് മോഹന്‍ലാല്‍- പൃഥ്വിരാജ് ടീം ഒരുക്കിയ 'എമ്പുരാന്‍' എത്തിയത്. അമേരിക്കയിലും കാനഡയിലുമായി 100ലേറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 2019ലെ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ ലൂസിഫറിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സംവിധാനം ചെയ്ത  സിനിമയിൽ മോഹൻലാൽ ഖുറേഷി എബ്രാം ആയി വീണ്ടുമെത്തുമ്പോൾ ആ എപിക് പെർഫോമൻസ് കാണാനുള്ള ത്രില്ലിൽ ആണ് ആരാധകർ.

Image Credit: X/PrithviOfficial
ADVERTISEMENT

മോഹൻലാൽ അവതരിപ്പിക്കുന്ന എബ്രാം ഖുറേഷിയുടെ വലംകൈ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എമ്പുരാൻ റിലീസ് ഡേ ആഘോഷമാക്കാൻ ആശീർവാദ് സിനിമാസ് ആവശ്യപ്പെട്ടതുപോലെ ഇവിടെ ന്യൂജഴ്‌സിയിലും മോഹൻലാൽ  ഫാൻസ്‌, ബ്ലാക്ക് ആൻഡ് ബ്ലാക്ക് ഡ്രെസിൽ കിടിലൻ വൈബിലാണ് എത്തിയത്. പാട്ടും മേളവും ഡാൻസും പോസ്റ്ററുകളും ബാനറുകളും സ്റ്റിക്കറുകളും എല്ലാം കൂടി സംഗതി ആകെ കളറായി.

മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ നോർത്ത് അമേരിക്ക- ഒരു ഡയറക്ടർ ആയ റോഷിൻ ജോർജും ന്യൂജഴ്‌സി ചാപ്റ്ററും ചേർന്നൊരുക്കിയ  'എമ്പുരാന്‍' റിലീസ്  ഒരുക്കങ്ങൾ ന്യൂജഴ്‌സിയിൽ തീർത്ത ആവേശം കാണേണ്ടത് തന്നെയായിരുന്നു.  പാട്ട് പാടി മോഹൻലാൽ  ജയ് വിളിച്ച് ഡാൻസ് കളിച്ച് ആഘോഷമായിട്ടായിരുന്നു ന്യൂജഴ്‌സിയിലെ  സ്പാർട്ടയിലേക്ക് ഫാൻസിന്റെ  വരവ് .  അമേരിക്കൻ തിയറ്ററായിരുന്നിട്ട് കൂടി ഇടവേളയിൽ പഴം പൊരിയും നൽകിയത് ഷോ കൊഴുപ്പിച്ചു .ആദ്യഷോയിൽ ഇവിടുത്തെ 3 തിയറ്ററുകളിലെയും എല്ലാ ഷോയും ഹൗസ് ഫുള്ളായിരുന്നു.

Image Credit: X/PrithviOfficial

'എമ്പുരാന്റെ' റിലീസിനോടനുബന്ധിച്ച് ടൈംസ് സ്ക്വയറിൽ വിഡിയോ വാളിൽ ചിത്രത്തിന്റെ ട്രെയിലർ മാർച്ച് 16ന് പ്രദർശിപ്പിച്ചിരുന്നു. അമേരിക്കയിലെ ലാലേട്ടൻ ഫാൻസിന്റെ ഏറ്റവും വലിയ ഈ  ഒത്തുകൂടലിൽ  എല്ലാവരും വെള്ള ഷർട്ടും മുണ്ടുമണിഞ്ഞാണ് പങ്കെടുത്തത്. ആശിർവാദ് ഹോളിവുഡ് ആണ് ഈ ഒത്തുചേരൽ ഒരുക്കിയത് .റോഷിൻ ജോർജും മക്കളുമെല്ലാം ചേർന്ന് സംഗതി വേറെ ലെവലാക്കി. കിടു പെർഫോമൻസ്, അന്നത്തെ ആ വൈബ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

Image Credit: X/PrithviOfficial

കുറച്ചു നാളുകളായി എമ്പുരാൻ പോസ്റ്ററിലെ തീ തുപ്പുന്ന ചുവന്ന ഡ്രാഗണിനും പുറംതിരിഞ്ഞു നിൽക്കുന്ന വില്ലനും പിറകെയായിരുന്നു  സോഷ്യൽ മീഡിയ. ആരായിരിക്കും ചിത്രത്തിലെ ആ വില്ലനെന്ന ചോദ്യത്തിന് ആമിർ ഖാൻ, ഫഹദ് ഫാസിൽ, ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ റിക്ക് യൂൻ തുടങ്ങി പല നടൻമാരുടെയും പേരുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.  ലോകപ്രശ്‌സതമായ ക്രിമിനൽ ഗ്യാങായ യാക്കൂസ ഗ്യാങ് ആയിരിക്കും എബ്രാം  ഖുറേഷിയുടെ എതിരാളിയായി എത്തുകയെന്നും സോഷ്യൽ മീഡിയയിൽ ചിലർ പറഞ്ഞിരുന്നു.

ADVERTISEMENT

മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത് തുടങ്ങിയ ഉള്‍പ്പെടെ  വന്‍താര നിര  ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന്  കൊച്ചിയിലെ കവിതാ തിയറ്ററിൽ  എത്തിയിരുന്നു എന്നാണ് വാർത്തകൾ. ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾ കഴിഞ്ഞ് ഇന്നലെ കൊച്ചിയിൽ തിരിച്ചെത്തിയ മോഹൻലാലും പൃഥ്വിരാജും  അടക്കമുള്ള  എമ്പുരാൻ ടീമിനെ  ആരാധകർ വൻ ആവേശത്തോടെയാണ് എതിരേറ്റത്. എവിടെയും ഉയർന്നുകേട്ടു 'ലാലേട്ടാ' വിളികൾ.

Image Credit: X/PrithviOfficial

 റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റെക്കോഡുകളും 'എമ്പുരാന്‍' ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വിൽപനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്. 58 കോടിയിലേറെ രൂപയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് സിനിമ ഇറങ്ങും മുൻപ് ഇത്രയും ടിക്കറ്റുകൾ വിറ്റു പോകുന്നത്.

കേരളത്തിലെ സിനിമാ  വ്യവസായത്തിനും സാംസ്കാരിക ക്ഷേമനിധിക്കും ഒക്കെ ഈ സിനിമ നേട്ടമേ കൊണ്ടുവരൂ . വിദേശ സിനിമ എടുക്കുന്ന പോലെ പൃഥ്വിരാജ് ഈ ചിത്രം ചെയ്തു .എല്ലാവർക്കും ഇതുപോലൊരു ചിത്രം ചെയ്യാനും സംവിധാനം ചെയ്യാനും കഴിയില്ല. വല്ലപ്പഴും മാത്രം നമ്മെ തേടി വരുന്ന 'എമ്പുരാന്‍', - എല്ലാവർക്കും  വേണ്ട എല്ലാം ഇതിലുണ്ട്. എമ്പുരാന്റെ ഓളം നാട്ടിലെവിടെയും കാണാനുണ്ടെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ  പറയുന്നത് . ചിത്രം  കാണാനായി ജീവനക്കാര്‍ക്ക് ഫ്രീ ടിക്കറ്റും ലീവും അനുവദിച്ച കൊച്ചിയിലെ എസ്‌തെറ്റ് എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു.

Image Credit: X/PrithviOfficial

മഞ്ജു വാര്യർ, ടൊവിനോ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  കില്ലിങ് ഈവ്, വാരിയർ നൺ എന്നീ സീരിസുകളിൽ അഭിനയിച്ച ആൻഡ്രിയ ടിവദറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ് .മുരളി ഗോപിയാണു കഥയും തിരക്കഥയും. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന സിനിമ കൂടിയാണിത്.

English Summary:

Thrilling Malayalam movie Empuraan released