ശരീരത്തിലെ സോഡിയത്തിന്റെ അളവ് അമിതമായി കൂടുന്നതാണ് ഇതിന്റെ കാരണം. വെളളം കൂടുതല്‍ കുടിക്കുമ്പോള്‍ രക്തത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കും. ഇത് ഹൃദയത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കും. കൂടുതല്‍ വെളളം കുടിക്കുമ്പോള്‍ വൃക്കകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരുന്നു.
ഒന്നുകില്‍ അതുപോലെ തന്നെ വെള്ളം കുടിക്കുകയോ അല്ലെങ്കില്‍ ഔഷധസസ്യങ്ങള്‍ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്യണമെന്ന് ആയുര്‍വേദ വിദഗ്ധനായ ഡോ. പരമേശ്വര്‍ പറയുന്നു. രോഗികള്‍ അൽപാല്‍പ്പമായി വേണം വെള്ളം കുടിക്കാന്‍. തിളപ്പിച്ചു ആറിച്ച വെള്ളം കുടിക്കാത്തത് പലതരത്തിലെ രോഗങ്ങള്‍ക്കും കാരണമാകും.
വെള്ളം ദ്രവരൂപത്തിലെ ആഹാരം തന്നെയാണ്. അതുകൊണ്ടുതന്നെ അത് പാചകം ചെയ്തു തന്നെ കഴിക്കുന്നതാണ് ഉചിതം. വെള്ളത്തില്‍ എന്തെങ്കിലും തരത്തില്‍ അണുക്കള്‍ ഉണ്ടെങ്കില്‍ അത് രക്തത്തിലേക്ക് പ്രവേശിച്ചു മാരകമായ അസുഖങ്ങള്‍ ബാധിക്കാം. ഇത് ഒഴിവാക്കാനാണ് വെള്ളം തിളപ്പിച്ചു ഉപയോഗിക്കാന്‍ നിഷ്കര്‍ഷിക്കുന്നത്.
1 - 1.5 ലിറ്റര്‍ വെള്ളമാണ് ശരാശരി ഒരു മനുഷ്യന്‍ ഒരു ദിവസം കുടിക്കേണ്ടത്. ഇതില്‍ ചായ, കോഫി, ജ്യൂസുകള്‍, പാല്‍ എല്ലാം ഉള്‍പ്പെടും. ദിവസം 0.5 - 1 ലിറ്റര്‍ മൂത്രം ഒഴിക്കുകയാണെങ്കില്‍ ഒരാള്‍ ദിവസവും കുടിക്കുന്നത് ശരിയായ അളവിലെ വെള്ളമാണ് എന്നതിന്റെ തെളിവാണ്. 250-300 ml അല്ലെങ്കില്‍ ഒരു വലിയ ഗ്ലാസ്സ് വെള്ളം പതിയെ അതിരാവിലെ അൽപാല്‍പ്പമായി കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനു ഉത്തമാണ് എന്ന് ആയുര്‍വേദം പറയുന്നുണ്ട്.
ആഹാരം കഴിക്കുമ്പോള്‍ ഇടയ്ക്കിടെ ഒരു കപ്പ് വെള്ളം കുറച്ചു കുറച്ചായി കുടിക്കുന്നതാണ് ദഹനത്തിനു നല്ലത്. ഒപ്പം ആഹാരം കഴിച്ച ശേഷവും ഒരു കപ്പ് വെള്ളം ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ട് കുടിക്കുന്നതു നല്ലതാണ്. ദാഹം ഉള്ളപ്പോള്‍ നല്ല തിളച്ച ശേഷം തണുപ്പിച്ച വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉചിതം. അതിനാല്‍ അമിതമായ വെളളം കൂടി ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും എന്ന കാര്യം മറക്കേണ്ട. അമിതമായാല്‍ അമൃതും വിഷമാണല്ലോ.
Read More : Health and Ayurveda