ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം ആവശ്യമാണ്. നമ്മുടെ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും സുഗമമായി മുന്നോട്ടു കൊണ്ടു പോകാന്‍ വെള്ളം ആവശ്യം തന്നെ. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സംഗതികളെ കുറിച്ചറിയാമോ ?
ദിവസവും എട്ടു ഗ്ലാസ്സ് വെള്ളം കുടിക്കണമെന്നു നമുക്കറിയാം. എന്നാല്‍ നിന്നു കൊണ്ടുള്ള വെള്ളം കുടിയെക്കുറിച്ച് എന്തറിയാം.
ആയുര്‍വേദം പറയുന്നത് ഒരിക്കലും നിന്നു കൊണ്ട് വെള്ളം കുടിക്കരുത് എന്നാണ്. കാരണം നിന്നു കൊണ്ടു വെള്ളം കുടിക്കുമ്പോള്‍ വയറിലെ മസിലുകള്‍ക്ക് സമ്മര്‍ദം ഏറും. ഇങ്ങനെ വരുമ്പോള്‍ അന്നനാളത്തില്‍ നിന്നു വെള്ളം വയറില്‍ എത്തുമ്പോള്‍ അന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ ചിലപ്പോള്‍ സംഭവിക്കാം. ഇതുകാരണം ശരീരത്തിലെത്തുന്ന ധാതുക്കള്‍ പുറംതള്ളും.
നിന്നു കൊണ്ട് വെള്ളം കുടിച്ചാല്‍ ബ്ലാഡറില്‍ മാലിന്യങ്ങള്‍ അടിയാന്‍ കാരണമാകും. ഉയര്‍ന്ന സമ്മര്‍ദത്തില്‍ വെള്ളം ഉള്ളിലേക്ക് എത്തുന്നതാണ് ഇതിനു കാരണം. ഇത് കിഡ്നിക്കും ദോഷകരമാണ്.
നില്‍പ്പും വെള്ളം കുടിയും തമ്മിലെ അപകടം മനസ്സിലാക്കാന്‍ സഹായിക്കുന്ന മറ്റൊരു സംഗതിയാണ് സന്ധികളില്‍ ഉണ്ടാകുന്ന വേദന. സ്ഥിരമായി നിന്നു കൊണ്ട് വെള്ളം കുടിക്കുന്നവര്‍ക്ക് സന്ധിവേദനകള്‍ സാധാരണമാണ്. ശ്വാസകോശത്തെയും ഈ പ്രവണത അപകത്തിലാക്കുന്നുണ്ട്.
നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് ശ്വാസനാളത്തെയും അന്നനാളത്തെയും അപകടത്തിലാക്കും. ഇവിടേക്കുള്ള ഓക്സിജന്‍ വിതരണത്തെ സമ്മര്‍ദത്തിലാക്കുകയാണ് ഈ വെള്ളം കുടി ചെയ്യുന്നത്. സ്ഥിരമായി ഈ പ്രവര്‍ത്തി തുടര്‍ന്നാല്‍ വൈകാതെ അത് ഹൃദയത്തിനും സമ്മര്‍ദം നല്‍കും. അതിനാല്‍ ഇരുന്നു കൊണ്ട് സാവധാനം മാത്രമാണ് വെള്ളം കുടിക്കേണ്ടതെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരീരത്തിന് സമ്മര്‍ദം നല്‍കാതെ പതിയെ വേണം വെള്ളം കുടിക്കാന്‍. ഇല്ലെങ്കില്‍ ലഭിക്കുക വിപരീതഫലമാകും.
Read More : Health Tips