Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുമ മാറാൻ ഒറ്റമൂലികൾ

cough1

ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകൾ , തുടർച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതുകൊണ്ടുള്ള അലർജി, ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം കൊണ്ടുണ്ടാകുന്ന തൊണ്ടയുടെയും ശ്വാസകോശങ്ങളിലെയും നീർക്കെട്ട്, അമിതമായ പുകവലി എന്നിങ്ങനെ ധാരാളം കാരണങ്ങൾ കൊണ്ടു തൊണ്ടവേദനയും ചുമയും ഉണ്ടാകാം.

ചിറ്റരത്ത ചതച്ചു വായിലിട്ട് ചവച്ചുനീരിറക്കുക. ചുമയുടെ തീവ്രത കുറയും. കണ്ണീവെറ്റിലനീരും പച്ചക്കർപ്പൂരവും ചെറുതേൻ ചേർത്തുയോജിപ്പിച്ച് അരസ്പൂൺ വീതം പലവട്ടം സേവിക്കുക. കൃഷ്ണതുളസിയില നീര് , ഇഞ്ചിനീര്, തേൻ ഇവ സമംചേർത്തു സേവിക്കുക. തുവസി സമൂലം കഴുകി ചതച്ചു കഷായം വച്ചു കുരുമുളകു പൊടിച്ചതു ചേർത്തു സേവിക്കുക. ആടലോടകത്തില അരിഞ്ഞ് ഉണക്കിപ്പൊടിച്ചു സമം മലർപ്പൊടിയും പഞ്ചസാരയും കൽക്കണ്ടം പൊടിച്ചതും കൂട്ടിക്കലർത്തി കഴിച്ചാൽ കഫത്തെ പുറത്തുകളഞ്ഞു ചുമ ഇല്ലാതാകും. തൊട്ടാവാടിയില പിഴിഞ്ഞനീര് കരിക്കിൻവെള്ളത്തിൽ കലർത്തി കഴിക്കുക.

ചുക്ക്, ജീരകം, പഞ്ചസാര ഇവ സമം ചേർത്തുപയോഗിച്ചാൽ ചുമ ശമിക്കും. ചുക്ക്, ശർക്കര, എള്ള് ഇവ യോജിപ്പിച്ചു കഴിക്കുക. വയമ്പു പൊടിച്ചു ചെറുതേനിൽ ചാലിച്ചോ ആടലോടകത്തിലനാരിൽ ജീരകവും തിപ്പലിയും പൊടിച്ചുചേർത്തു കൽക്കണ്ടം ചേർത്തോ കഴിക്കുക

ഡോ. കെ. മുരളീധരൻ പിള്ള

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.