Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദശപുഷ്പങ്ങൾ: പ്രകൃതിയുടെ ഔഷധക്കൂട്ട്

cheroola-uzhinja ചെറൂള, ഉഴിഞ്ഞ

വീടുകളിൽ പഴയ തലമുറക്കാർ ദശപുഷ്പം നട്ടുവളർത്തിയിരുന്നു. പ്രത്യേക പരിചരണം വേണ്ടാത്തവയാണ് ഇവയെല്ലാം. ആയുർവേദ കൂട്ടുകളിലും ഒറ്റമൂലികളായും അറിയപ്പെട്ടിരുന്ന ഇവയെല്ലാം ഇന്ന് അപ്രത്യക്ഷമായി.

ദശപുഷ്പങ്ങളും അവയുടെ ഔഷധഗുണങ്ങളും:

ചെറൂള

നീര് വരുന്നതു തടയും. മൂത്രസംബന്ധമായ അസുഖങ്ങൾക്ക്.

ഉഴിഞ്ഞ

താരൻ പോകാൻ. മുടിക്ക് കറുപ്പ് നിറം നൽകും.

മുക്കുറ്റി

രക്തസ്രാവത്തെ തടയും. അജീർണത്തിന് ഉത്തമം.

mukkutti-muyalcheviyan മുക്കുറ്റി, മുയൽച്ചെവിയൻ

മുയൽച്ചെവിയൻ

വിരശല്യം അകറ്റും. അലർജി, ടോൺസിലൈറ്റിസ് എന്നിവയ്ക്കും ഔഷധം.

നിലപ്പന

നാഡിഞരമ്പുകളെ ഉത്തേജിപ്പിക്കും. ഉദരസംബന്ധമായ അസുഖങ്ങൾക്ക്.

nilappana-poovamkurunnal നിലപ്പന, പൂവ്വാംകുറുന്നൽ

പൂവ്വാംകുറുന്നൽ

തൊണ്ടവേദനയ്ക്കും ഉദര അസുഖങ്ങൾക്കും.

കയ്യോനി

അകാലനര, മുടികൊഴിച്ചൽ, കരൾ സംബന്ധമായ അസുഖങ്ങൾക്ക്.

kayyonni-karuka കയ്യോനി, കറുക

കറുക

ധാതുസംപുഷ്ടമാണ്. പനിക്ക് ഉപയോഗിക്കും. കറുകനീര് ത്വക് രോഗങ്ങൾക്ക് ഉപയോഗിക്കും.

വിഷ്ണുക്രാന്തി

ബുദ്ധിവികാസത്തിന്. അകാലനരയ്ക്ക്.

vishnukranthi-thiruthali വിഷ്ണുക്രാന്തി, തിരുതാളി

തിരുതാളി

വിഷഹരമാണ്. ഗർഭാശയ സംബന്ധമായ അസുഖങ്ങൾക്ക്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.