നെഞ്ചെരിച്ചിൽ അകറ്റാൻ വാലിവാമനാസനം യോഗ

ശ്വാസകോശത്തിനും ഹൃദയത്തിനും വികാസം കിട്ടുന്നതിനും മലബന്ധം, ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ മുതലായവ മാറുന്നതിനും പറ്റിയ ആസനമാണ് ‘വാലിവാമനാസനം.’

ചെയ്യുന്ന വിധം

ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം കാലുകളുടെ ഇടയിൽ തറയിൽ വരത്തക്കവണ്ണം ഇരിക്കുക. നട്ടെല്ലു നിവർന്നിരിക്കുകയും വേണം. ഇനി ഇരുകൈകളും പുറകിലൂടെ കൊണ്ടുവന്ന് പുറത്ത് തൊഴുതുപിടിക്കുക. തള്ളവിരലുകൾ വെളിയിലായി വിരലുകളെല്ലാം മുകളിലേക്കു ചൂണ്ടിയ നിലയിലായിരിക്കണം.

ഈ നിലയിലിരുന്ന് ദീർ‌ഘമായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. വീണ്ടും ഇതേപോലെ ഒന്നോ രണ്ടോ തവണകൾകൂടി ആവർത്തിക്കേണ്ടതാണ്.