ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് വെളുത്തുള്ളി. എന്നാല്‍ ഭാരം കുറയ്ക്കാന്‍ ഇത് ഏറെ സഹായകമാണെന്ന് അറിയാമോ? ഇന്ത്യന്‍ ആഹാരങ്ങളില്‍ ഒട്ടുമിക്കതിലും വെളുത്തുള്ളിയുണ്ട്. ഒരുപക്ഷേ വെളുത്തുള്ളിയുടെ ഈ ആരോഗ്യസവിശേഷതകള്‍ കൊണ്ടു കൂടിയാകാം പൂര്‍വികര്‍ വെളുത്തുള്ളിയെ നമ്മുടെ ശീലങ്ങളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് വെളുത്തുള്ളി. എന്നാല്‍ ഭാരം കുറയ്ക്കാന്‍ ഇത് ഏറെ സഹായകമാണെന്ന് അറിയാമോ? ഇന്ത്യന്‍ ആഹാരങ്ങളില്‍ ഒട്ടുമിക്കതിലും വെളുത്തുള്ളിയുണ്ട്. ഒരുപക്ഷേ വെളുത്തുള്ളിയുടെ ഈ ആരോഗ്യസവിശേഷതകള്‍ കൊണ്ടു കൂടിയാകാം പൂര്‍വികര്‍ വെളുത്തുള്ളിയെ നമ്മുടെ ശീലങ്ങളില്‍ കൂട്ടിയത്.  

ഹൃദ്രോഗസാധ്യത കുറയ്ക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും  പ്രതിരോധശേഷി കൂട്ടാനുമെല്ലാം വെളുത്തുള്ളി ഗുണം ചെയ്യും. വൈറ്റമിന്‍  B6, സി, ഫൈബര്‍, കാത്സ്യം, മാംഗനീസ്  എന്നിവയാല്‍ സമ്പന്നമാണ് വെളുത്തുള്ളി. ശരീരഭാരം നിയന്ത്രിക്കാനും അമിത കാലറിയെ പിന്തള്ളാനും വെളുത്തുള്ളിക്ക് സാധിക്കും. 

ADVERTISEMENT

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡും രക്തത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദം കുറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.  വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ രക്തക്കുഴലുകളില്‍ തടസ്സങ്ങളുണ്ടാകാതെ സംരക്ഷിക്കാന്‍ സഹായകമാണ് . 

വെളുത്തുള്ളി സ്ഥിരമായി കഴിച്ചാല്‍ ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നു തന്നെയാണ് ഗവേഷകര്‍ പറയുന്നത്. ദഹനപ്രക്രിയയെ സഹായിക്കാനും ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും വെളുത്തുള്ളിക്ക് കഴിയും. രാവിലെ വെറും വയറ്റില്‍ വെള്ളത്തോടൊപ്പം കഴിക്കുന്നതാണ് ഏറ്റവും ഗുണകരമെന്ന് പറയപ്പെടുന്നു. ചെറുചൂടു വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീരും വെളുത്തുള്ളിയും ചേര്‍ത്തു കഴിക്കുന്നതും ഏറെ നല്ലതാണത്രേ. നാരങ്ങയും വെളുത്തുള്ളിയും ഭാരം കുറയ്ക്കാന്‍ സഹായകമാണ്. സമാനമായ ഗുണമാണ് വെളുത്തുള്ളിയും തേനും ചേര്‍ത്തു കഴിച്ചാലും ലഭിക്കുക.