അയ്യായിരം വർഷത്തെ പാരമ്പര്യമുണ്ട് യോഗയ്ക്ക്. ഇന്ത്യയിൽ ഉദയം കൊണ്ട യോഗ, ശാരീരികവും മാനസികവുമായ സൗഖ്യം പ്രദാനം ചെയ്യുന്നു. എല്ലാ വർഷവും ജൂൺ 21 രാജ്യാന്തര യോഗാദിനമായി ആചരിക്കുന്നു. യോഗ ശീലമാക്കും മുൻപ് അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ചെയ്യേണ്ടത് ∙ രാവിലെയാണ് യോഗ ചെയ്യാൻ നല്ല സമയം. എട്ടു മണിക്കു മുൻപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയ്യായിരം വർഷത്തെ പാരമ്പര്യമുണ്ട് യോഗയ്ക്ക്. ഇന്ത്യയിൽ ഉദയം കൊണ്ട യോഗ, ശാരീരികവും മാനസികവുമായ സൗഖ്യം പ്രദാനം ചെയ്യുന്നു. എല്ലാ വർഷവും ജൂൺ 21 രാജ്യാന്തര യോഗാദിനമായി ആചരിക്കുന്നു. 

യോഗ ശീലമാക്കും മുൻപ് അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.

ADVERTISEMENT

ചെയ്യേണ്ടത്

∙ രാവിലെയാണ് യോഗ ചെയ്യാൻ നല്ല സമയം. എട്ടു മണിക്കു മുൻപ് യോഗ ചെയ്യണം. സൂര്യോദയത്തിനു ശേഷമാണ് മിക്കവരും യോഗ ചെയ്യാൻ തിരഞ്ഞെടുക്കുന്നത്. വൈകുന്നേരവും യോഗ ചെയ്യാം. വെറും വയറ്റിൽ വേണം യോഗ ചെയ്യാൻ. ഭക്ഷണം കഴിച്ചാൽ രണ്ടോ മൂന്നോ മണിക്കൂറിനു ശേഷമേ യോഗ ചെയ്യാൻ പാടുള്ളൂ. 

ADVERTISEMENT

∙ ധാരാളം വെളിച്ചവും ശുദ്ധവായുവും ലഭിക്കുന്നിടത്തു വേണം യോഗ ചെയ്യാൻ. തുറന്ന സ്ഥലത്തല്ല ചെയ്യുന്നതെങ്കിൽ മുറിയുടെ കതകും ജനലുകളും തുറന്നിടണം.

∙ ഒരു യോഗാ മാറ്റോ പുതപ്പോ ഉപയോഗിക്കാം. അയഞ്ഞ വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം.

ADVERTISEMENT

∙ യോഗ ചെയ്യുമ്പോൾ ചുമയോ തുമ്മലോ വന്നാൽ അടക്കി വയ്ക്കരുത്. 

ഒഴിവാക്കേണ്ടത്

∙ പനിയോ പരുക്കുകളോ എന്തെങ്കിലും അണുബാധയോ ഉണ്ടെങ്കിൽ യോഗ ചെയ്യരുത്. ഒരു വ്യായാമ മുറ ആയതു കൊണ്ടുതന്നെ പൂർണമായും സുഖപ്പെട്ടതിനുശേഷമേ യോഗ തുടങ്ങാവൂ. പൂർണവിശ്രമത്തിനുശേഷമേ യോഗ ചെയ്യാവൂ. ആര്‍ത്തവ സമയത്ത് യോഗ ചെയ്യരുത്. ഗർഭിണികൾ ആദ്യ മൂന്നുമാസത്തിനു ശേഷം യോഗാസനങ്ങള്‍ ചെയ്യരുത്. റിലാക്സിങ് ആയ, ലളിതമായ യോഗ ശീലിക്കാം, അതും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം.

∙ യോഗ ശീലമാക്കുന്നവർ മദ്യപാനം പൂർണമായും ഒഴിവാക്കണം. ശരീരത്തിനു പൂർണ ഗുണം ലഭിക്കണമെങ്കിൽ ശരീരം പൂർണമായും ആരോഗ്യമുള്ളതും വിഷാംശങ്ങൾ ഇല്ലാത്തതും ആകണം.