ലോകത്തിന് ഇന്ന് യോഗസാധന. മൗനമുറഞ്ഞു കിടക്കുന്ന മലമടക്കുകളിൽ പിറവിയെടുത്ത്, സമതലങ്ങളിൽ വളർന്ന ഈ ജീവനകലയ്ക്ക് അപരിചിത ദേശങ്ങളിലെ ആരവവും പരിചിതമായിക്കഴിഞ്ഞു. ദേശ, കാല വൈവിധ്യങ്ങൾ യോഗ പദ്ധതിയുടെ പാരമ്പര്യ രീതികളെ ബാധിക്കുന്നതായി ചിലരെങ്കിലും ആശങ്കപ്പെടുന്നു. ക്ലാസിക് രീതികളിൽ നിന്നു

ലോകത്തിന് ഇന്ന് യോഗസാധന. മൗനമുറഞ്ഞു കിടക്കുന്ന മലമടക്കുകളിൽ പിറവിയെടുത്ത്, സമതലങ്ങളിൽ വളർന്ന ഈ ജീവനകലയ്ക്ക് അപരിചിത ദേശങ്ങളിലെ ആരവവും പരിചിതമായിക്കഴിഞ്ഞു. ദേശ, കാല വൈവിധ്യങ്ങൾ യോഗ പദ്ധതിയുടെ പാരമ്പര്യ രീതികളെ ബാധിക്കുന്നതായി ചിലരെങ്കിലും ആശങ്കപ്പെടുന്നു. ക്ലാസിക് രീതികളിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിന് ഇന്ന് യോഗസാധന. മൗനമുറഞ്ഞു കിടക്കുന്ന മലമടക്കുകളിൽ പിറവിയെടുത്ത്, സമതലങ്ങളിൽ വളർന്ന ഈ ജീവനകലയ്ക്ക് അപരിചിത ദേശങ്ങളിലെ ആരവവും പരിചിതമായിക്കഴിഞ്ഞു. ദേശ, കാല വൈവിധ്യങ്ങൾ യോഗ പദ്ധതിയുടെ പാരമ്പര്യ രീതികളെ ബാധിക്കുന്നതായി ചിലരെങ്കിലും ആശങ്കപ്പെടുന്നു. ക്ലാസിക് രീതികളിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിന് ഇന്ന് യോഗസാധന.  മൗനമുറഞ്ഞു കിടക്കുന്ന മലമടക്കുകളിൽ പിറവിയെടുത്ത്, സമതലങ്ങളിൽ വളർന്ന  ഈ ജീവനകലയ്ക്ക് അപരിചിത ദേശങ്ങളിലെ ആരവവും പരിചിതമായിക്കഴിഞ്ഞു. ദേശ, കാല വൈവിധ്യങ്ങൾ യോഗ പദ്ധതിയുടെ പാരമ്പര്യ രീതികളെ ബാധിക്കുന്നതായി ചിലരെങ്കിലും ആശങ്കപ്പെടുന്നു. ക്ലാസിക് രീതികളിൽ നിന്നു വ്യതിചലിക്കാതിരുന്നാൽ മാത്രമേ യോഗ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടൂ എന്നവർ കരുതുന്നു. ചെറുതാണെങ്കിലും അറിയാതെ വരുത്തുന്ന തെറ്റുകൾ അപ്പപ്പോൾ തിരുത്തി മുന്നോട്ടുപോകുക എന്നാണ് അവരുടെ പക്ഷം. എന്തല്ല യോഗ എന്നു കൂടി അറിഞ്ഞാലേ പരിശീലനം ശരിയായ ദിശയിലാകൂ. 

യോഗ ചെയ്യുന്നതിൽ  കണ്ടുവരുന്ന ചില പോരായ്മകളും അബദ്ധധാരണകളും നിരീക്ഷിക്കുകയാണ് പരിശീലന രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഗോപിനാഥ് ഇടക്കുന്നി. തൃശൂർ ജില്ലാ യോഗ അസോസിയേഷന്റെ കോഴ്സ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. 

ADVERTISEMENT

യോഗ വെറുമൊരു വ്യായാമമുറയാണ്    
ശരീരത്തെ മാത്രം ലക്ഷ്യമിട്ടു ചെയ്യുന്ന  വ്യായാമ പദ്ധതിയല്ല യോഗ. യോഗയിൽ തുല്യ പ്രാധാന്യം മനസ്സിന്റെ നിയന്ത്രണത്തിനും ശ്വസന പ്രക്രിയയുടെ സമതുലിതാവസ്ഥയ്ക്കും കൽപ്പിക്കുന്നു. അതേസമയം  മറ്റു വ്യായാമ മുറകൾക്കുള്ള ചില പൊതു രീതികൾ യോഗാസനങ്ങൾക്കും ബാധകമാണ്.

മതിയായ രീതിയിൽ വാം അപ് ചെയ്തശേഷമാണ്  ശ്രമകരമായ വ്യായാമ മുറകൾ അനുഷ്ഠിക്കുക. ആസനങ്ങൾ ചെയ്തു തുടങ്ങും മുൻപ് ശരീരം ചൂടാകണം. എന്നാലേ ഉദ്ദേശിക്കുന്ന വഴക്കം കിട്ടു. സ്ട്രെച്ചിങ് , ബോഡി ട്വിസ്റ്റിങ് എക്സർസൈസുകളാണ് ഇതിന് ഉചിതം.

പുസ്തകങ്ങളിൽ കാണുന്ന അതേ രീതിയിലാണ് നിത്യ ജീവിതത്തിൽ യോഗ ചെയ്യേണ്ടത്  
തീർത്തും തെറ്റാണിത്. യോഗ പഠിച്ചു തുടങ്ങേണ്ടത് ഗുരുവിന്റെ സാന്നിധ്യത്തിലാണ് എന്നുകൂടി പുസ്തകങ്ങളിൽ പറയുന്നുണ്ടെന്ന് ഓർക്കുക. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് യോഗയുടെ അഷ്ടാംഗങ്ങൾ. ഇതിൽ യോഗാസനവും പ്രാണായാമവും ധ്യാനവുമാണ് യോഗ പരിശീലനത്തിൽ അഭ്യസിക്കുന്നത്. ധ്യാനം, പ്രാണായാമം, ആസനങ്ങൾ വീണ്ടും ധ്യാനം എന്നീ ക്രമത്തലാണ് എല്ലാ പ്രമുഖ പരിശീലന സ്ഥാപനങ്ങളിലും യോഗ അഭ്യസിപ്പിക്കുന്നത്. 

തുടക്കത്തിൽ അൽപ്പനേരം ശവാസനത്തിൽ വിശ്രമിച്ച ശേഷം ധ്യാനം തുടങ്ങാം. ഇതോടെ മനസ്സിനു നിയന്ത്രണം ലഭിക്കുന്നു. പിന്നീട് പ്രാണായമത്തിലേക്ക് കടക്കണം. പിന്നീടാണ് ആസനങ്ങൾ ചെയ്തു തുടങ്ങേണ്ടത്. 

ADVERTISEMENT

ഇന്റർനെറ്റിലെ വിഡിയോകൾ കണ്ടു യോഗ പഠിക്കാം
ധാരാളം പേർ ഇങ്ങനെ സ്വന്തം നിലയ്ക്കു പഠിക്കുന്നതായി കാണുന്നു. തെറ്റാണിത്. പ്രത്യേകിച്ച് ധ്യാനവും പ്രാണായാമവും ഒരു കാരണവശാലും പുസ്തകങ്ങളോ വിഡിയോയോ നോക്കി അഭ്യസിക്കരുത്. ക്ഷമയോടെ പടിപടിയായി മാത്രമേ ആസനങ്ങളും പരശീലനിക്കാനാവൂ. ഇതിനു ശരിയായ നിയന്ത്രണവും മേൽനോട്ടവും ആവശ്യമാണ്.

പരിശീലന ഉപകരണങ്ങൾ യോഗ ചെയ്യുന്നത് എളുപ്പമാക്കുന്നു
യോഗ ബ്ലോക്കുകൾ, യോഗ റോപ്പുകൾ എന്നിവ ധാരാളമായി ഉപയോഗിക്കുന്നുണ്ടിപ്പോൾ. യോഗ പരിശീലനം എളുപ്പത്തിലാക്കും എന്നാണ് ഇവയെക്കുറിച്ചു പറയുന്നത്. ‘‘എളുപ്പം ചെയ്യുക, വേഗം ചെയ്യുക’’ എന്നീ രണ്ടുകാര്യങ്ങളും യോഗയിൽ പറഞ്ഞിട്ടില്ല. ക്ഷമയോടെ അവനവന്റെ  ശരീരത്തിന്റെ പരിമിതികളും പ്രത്യേകതകളും മനസിലാക്കി മാത്രമേ പരിശീലനം നടത്താവൂ. രണ്ടുപേർക്ക് നൽകുന്ന പരിശീലനം ഒരുപോലെയാവണം എന്നില്ല.

ആസനങ്ങൾക്കു മുൻപ് വാം അപ് ചെയ്യാൻ സുര്യനമസ്ക്കാരം ചെയ്യാം എന്നു ചില വിഡിയോകളിൽ കാണുന്നു. വളരെ വേഗം സൂര്യ നമസ്കാരം ചെയ്താൽ ശരീരം പെട്ടെന്നു ചൂടാവും. എന്നാൽ വളരെ സാവധാനം മാത്രമേ സൂര്യ നമസ്ക്കാരം ചെയ്യാവൂ. 

യോഗ ആർക്കും പരിശീലിച്ചു തുടങ്ങാം
പ്രായം ഒരു ഘടകമല്ല. പക്ഷേ,എന്തെങ്കിലും അസുഖമുള്ളവർ നിർബന്ധമായും അവരെ ചികിൽസിക്കുന്ന ഡോകർമാരോട് ആലോചിച്ച ശേഷമേ പരിശീലനം തുടങ്ങാവൂ. അവരെ പരിശീലിപ്പിക്കുന്ന ആസനങ്ങളും അതിനനുസരിച്ചു ക്രമപ്പെടുത്തണം. ഉദാഹരണത്തിന് നടുവേദന കൊണ്ടു വലയുന്ന ഒരാളെക്കൊണ്ട് മുന്നിലേക്കു വളയുന്ന പാദഹസ്താസനം പോലുള്ളവ ചെയ്യിക്കുന്നത് അപകടമാണ്. 

ADVERTISEMENT

യോഗ കടുത്ത ഭക്ഷണ ക്രമങ്ങൾ ആവശ്യപ്പെടുന്നു
യോഗ പരിശീലിക്കുന്നവർ പട്ടിണി കിടക്കണം എന്നതൊരു തെറ്റായ ധാരണയാണ്. മറ്റേതു വ്യായാമമുറയും ആവശ്യപ്പെടുന്ന പോഷക സമൃദ്ധമായ ഭക്ഷണം തന്നെയാണ് യോഗ പരിശീലിക്കുന്നവരും കഴിക്കേണ്ടത്. ഭക്ഷണം കഴിഞ്ഞ് ആവശ്യമായ ഇടവേളയ്ക്കു ശേഷമേ പരിശീലനം നടത്താവൂ എന്നു മാത്രം. 

മണിക്കൂറുകൾ നീണ്ട പരിശീലനം കൊണ്ടേ കാര്യമുള്ളൂ
പരിശീലന സമയത്ത് മനസ് ഏകാഗ്രമാക്കണം. എന്നാലേ ഉദ്ദേശിച്ച ഫലം കിട്ടൂ. തുടക്കക്കാർക്ക് 30 മുതൽ 45 മിനിട്ടുകൾക്കപ്പുറത്തേക്ക് ഏകാഗ്രത സൂക്ഷിക്കാൻ കഴിയുന്നില്ല എന്നാണ് അനുഭവം. അതുകൊണ്ട് അത്രയും സമയം പരിശീലിച്ചാൽ മതി.