നടുവേദന അകറ്റാൻ ചെയ്യാം ഈ യോഗാസനം
ദീർഘനേരം നിൽക്കുമ്പോൾ നടുവേദന പ്രശ്നക്കാരനാകുന്നുണ്ടോ? എങ്കിൽ ചലനപവനമുക്താസനം യോഗയിലൂടെ ഇതു പരിഹരിക്കാവുന്നതാണ്. ചലനപവനമുക്താസനം ചെയ്യുന്ന വിധം: കാലുകൾ രണ്ടും ചേർത്തു പിടിച്ച് മലർന്നു കിടക്കുക. ഇരുകൈകളും ശരീരത്തിനിരുവശത്തും ചേർത്തുവച്ചു തറയിൽ കമഴ്ത്തി വയ്ക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരു

ദീർഘനേരം നിൽക്കുമ്പോൾ നടുവേദന പ്രശ്നക്കാരനാകുന്നുണ്ടോ? എങ്കിൽ ചലനപവനമുക്താസനം യോഗയിലൂടെ ഇതു പരിഹരിക്കാവുന്നതാണ്.
ചലനപവനമുക്താസനം ചെയ്യുന്ന വിധം: കാലുകൾ രണ്ടും ചേർത്തു പിടിച്ച് മലർന്നു കിടക്കുക. ഇരുകൈകളും ശരീരത്തിനിരുവശത്തും ചേർത്തുവച്ചു തറയിൽ കമഴ്ത്തി വയ്ക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരു കാലുകളും മടക്കി ഇരുകൈകളുമെടുത്ത് കാൽമുട്ടുകൾക്കു മുകളിലൂടെ കോർത്തു പിടിക്കുക. ശ്വാസം വിട്ടുകൊണ്ട് മുന്നോട്ട് ആടി വന്ന് കുന്തം കാലിൽ ഇരിക്കാൻ ശ്രമിക്കുക. വീണ്ടും അതേ പോലെ തന്നെ ശ്വാസം എടുത്തുകൊണ്ട് പുറകോട്ടും ആടി വരിക. ഇങ്ങനെ അഞ്ചോ എട്ടോ തവണ കൂടി ആവർത്തിക്കാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ വിശ്രമിക്കുക. വീണ്ടും ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കുക.
രോഗികൾക്കുണ്ടാകുന്ന മാറ്റങ്ങൾ
ഈ ആസനം ചെയ്യുന്നതു മൂലം നട്ടെല്ലിനു തിരുമ്മുമ്പോഴുണ്ടാകുന്ന ഗുണങ്ങളാണു കിട്ടുന്നത്. നട്ടെല്ലിന്റെ കശേരുക്കൾ തറയിൽ അമരുന്നതു മൂലം നല്ല വഴക്കവും അയവും രക്തയോട്ടവും കിട്ടുന്നു. അതുപോലെ നടുവിലെയും പുറത്തെയും അരക്കെട്ടിലെയും പേശികൾ ഈ അമർച്ചയും ആട്ടവും മൂലം അയഞ്ഞു കിട്ടുകയും അതോടൊപ്പം നീർക്കെട്ടിനും വേദനയ്ക്കും ശമനം കാണപ്പെടുകയും ചെയ്യുന്നു. അരക്കെട്ടിലെയും പുറത്തെയും നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു.