ഗ്യാസ്ട്രബിൾ അകറ്റാൻ പത്മാസനം
ദഹനശക്തി കുറഞ്ഞ ആൾക്കാരിലാണ് ഗ്യാസ്ട്രബിള്‍ സാധാരണയായി കണ്ടുവരുന്നത്. നല്ല ദഹനശക്തിയുള്ള വരിൽ ഗ്യാസ്ട്രബിള്‍ ഉണ്ടാകാറില്ല. ഹിതവും മിതവുമായ ഭക്ഷണം കൃത്യസമയത്ത് നന്നായി ചവച്ചരച്ചു കഴിക്കണം. ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കരുത് ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചതും പഴയികയതുമായ ഭക്ഷണം എണ്ണയിൽ വറുത്തതും

ദഹനശക്തി കുറഞ്ഞ ആൾക്കാരിലാണ് ഗ്യാസ്ട്രബിള്‍ സാധാരണയായി കണ്ടുവരുന്നത്. നല്ല ദഹനശക്തിയുള്ള വരിൽ ഗ്യാസ്ട്രബിള്‍ ഉണ്ടാകാറില്ല. ഹിതവും മിതവുമായ ഭക്ഷണം കൃത്യസമയത്ത് നന്നായി ചവച്ചരച്ചു കഴിക്കണം. ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കരുത് ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചതും പഴയികയതുമായ ഭക്ഷണം എണ്ണയിൽ വറുത്തതും മസാലയും മുളകും കൂടുതൽ ചേർത്തതുമായ ഭക്ഷണം ഇവയെല്ലാം ഒഴിവാക്കുക.
ഭക്ഷണം കഴിക്കുന്ന സമയത്ത് മനസ്സ് സംഘർഷഭരിതമാകരുത്. വളരെ ശാന്തമായും സന്തോഷമായും ഇരുന്നു വേണം ഭക്ഷണം കഴിക്കുവാൻ. ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് ഉത്തമം. മദ്യം, പുകയില ഉൽപന്നം, മാംസാഹാരം, പരിപ്പ്, കടല, പയറുവർഗങ്ങൾ, ചിലതരം പഴങ്ങൾ എന്നിവയും ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്നു. അതുപോലെ കളർ ചേർത്തതും അജീനോമോട്ടോ ചേർത്തുണ്ടാക്കിയതുമായ ഭക്ഷണം, മൈദ കൊണ്ടുണ്ടാക്കിയ ഭക്ഷണം ഇവയെല്ലാം ഒഴിവാക്കുക.
ഒരേ ഇരിപ്പ് അധിക സമയം ഇരിക്കാതിരിക്കുക. അതേ പോലെ ഒരേ നിൽപ്പും. ആവശ്യമില്ലാതെയുള്ള മരുന്നുകളുടെ ഉപയോ ഗം മൂലവും ഗ്യാസ്ട്രബിള്‍ വർധിക്കുന്നു. അതു കൊണ്ട് നിഷ്ഠയായ ജീവിതചര്യയും ചിട്ടയായ ഭക്ഷണക്രമവും ചിട്ട യായ യോഗചര്യയും കൊണ്ട് ഗ്യാസ്ട്രബിളിനെ പൂർണമായി നിയന്ത്രിക്കാനും ധൈര്യമായി ഏതു സ്ഥലങ്ങളിലും ആരുടെ മുന്നിലും ചെന്നുനിൽക്കാനും സാധിക്കുന്നതാണ്. പത്മാസനം യോഗയിലൂടെ ഗ്യാസ്ട്രബിൾ പ്രശ്നം പരിഹരിക്കാവുന്നതാണ്
പത്മാസനം ചെയ്യുന്ന വിധം: കാലുകൾ രണ്ടും നീട്ടി നിവർന്നിരിക്കുക. തുടർന്ന് വലതുകാൽ സാവധാനം മടക്കി ഇടത്തെ തുടയുടെ മുകളിൽ കയറ്റിവയ്ക്കുക. അതേപോലെ തന്നെ ഇടതുകാലും മടക്കി വലത്തെ തുടയുടെ മുകളിലും കയറ്റിവ യ്ക്കുക. ഇരുകാലുകളുടെയും ഉപ്പൂറ്റി അടിവയറിനോടു ചേർ ന്നിരിക്കണം. അതോടൊപ്പം ഇരുകൈകളും അതതു വശത്തെ കാൽമുട്ടുകളിൽ കമഴ്ത്തി വയ്ക്കുക. ഈ നിലയിലിരുന്ന് ദീർഘമായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്.
കുറച്ചു സമയങ്ങൾക്കു ശേഷം കാലുകൾ തിരിച്ചു വച്ചും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കാവുന്നതാണ്. ഇതേ പോലെ ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കുക.
രോഗികൾക്കുണ്ടാകുന്ന മാറ്റങ്ങൾ
ഈ ആസനം ചെയ്യുന്നതു മൂലം അധോവായുവിന്റെ പ്രവർത്ത നം ശരിയായി നടക്കുന്നു. അൾസർ, ഗ്യാസ്ട്രബിള്‍ എന്നീ രോഗങ്ങൾക്ക് ഉത്തമമായ ഒരു ഉപാധിയാണ് പത്മാസനം. അരക്കെട്ടിനും അടിവയറിനും നല്ല രീതിയിൽ രക്തപ്രസരണം ലഭിക്കുന്നതിനു സഹായിക്കുന്നു. ശരീരത്തിലെ രക്തയോട്ട വും ശ്വാസഗതിയും നിയന്ത്രിക്കുന്നു. ഓജസ്സും തേജസ്സും നില നിർത്തുന്നു. നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ഏമ്പക്കം, വയറുകമ്പനം മുതലായവയ്ക്കു മോചനം കിട്ടുന്നു. അതോ ടൊപ്പം മനസ്സുറയ്ക്കുന്നതിനു വളരെയധികം സഹായകരമാ വുകയും ചെയ്യുന്നു. ഈ ആസനം ചെയ്യുന്നതു മൂലം മലദ്വാര ത്തിന്റെ പ്രവർത്തനം ശരിയായി നടക്കുന്നു. ആ ഭാഗത്തിനു വേണ്ടരീതിയിലുള്ള ബലം കിട്ടുകയും ചെയ്യുന്നു.