ഇപ്പോൾ ഏതു പ്രായക്കാരെയും അലട്ടുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് നടുവേദന. ജീവിതശൈലി തന്നെയാണ് ഇവിടെ പ്രധാന വില്ലൻ. മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരുന്നുള്ള ജോലി മുതൽ തുടങ്ങുകയായി ഇതിനുള്ള കാരണങ്ങള്‍. വ്യാഘ്രാസനം യോഗ ശീലമാക്കുന്നതിലൂടെ നടുവേദന പരിഹരിക്കാവുന്നതാണ്. വ്യാഘ്രാസനം ചെയ്യുന്ന വിധം: ഇരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ ഏതു പ്രായക്കാരെയും അലട്ടുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് നടുവേദന. ജീവിതശൈലി തന്നെയാണ് ഇവിടെ പ്രധാന വില്ലൻ. മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരുന്നുള്ള ജോലി മുതൽ തുടങ്ങുകയായി ഇതിനുള്ള കാരണങ്ങള്‍. വ്യാഘ്രാസനം യോഗ ശീലമാക്കുന്നതിലൂടെ നടുവേദന പരിഹരിക്കാവുന്നതാണ്. 

വ്യാഘ്രാസനം ചെയ്യുന്ന വിധം: ഇരു കാലുകളും മടക്കി പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരി ക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടു കയറ്റി തറയിൽ ഉറപ്പിച്ച് പൃഷ്ഠഭാഗം കാലുകളിൽ നിന്നുയർത്തുക. ഇപ്പോൾ നോക്കുമ്പോൾ പൂച്ച നാലുകാലിൽ നിൽക്കുന്നതു പോലിരിക്കും. കാൽമുട്ടുകൾ തമ്മിലുള്ള അകലം ഒരടിയായി രിക്കണം. ഇനി സാവധാനം ശ്വാസം എടുത്തുകൊണ്ട് നടു താഴ്ത്തി തല മേൽപ്പോട്ടുയർത്തുക. അതോടൊപ്പം വലതു കാലും പുറകോട്ടു നീട്ടി കഴിയുന്നത്ര ഉയർത്തുക. സാവധാനം ശ്വാസം വിട്ടുകൊണ്ട് നടു മുകളിലേക്കുയർത്തുകയും തല അടിയിലേക്കു താഴ്ത്തുകയും ചെയ്യുക. അതോടൊപ്പം വലതു കാൽ മടക്കി മുന്നോട്ടു കൊണ്ടുവന്ന് നെറ്റിയിൽ കാൽമുട്ടു മുട്ടിക്കുവാൻ ശ്രമിക്കുക. ആ കാലിന്റെ പാദം തറയിൽ മുട്ടാ തിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതേ പോലെ എട്ടോ പത്തോ തവണ ആവര്‍ത്തിക്കാവുന്നതാണ്.  ഇങ്ങനെ തന്നെ ഇടതുകാലും എട്ടോ പത്തോ തവണ ചെയ്യേണ്ടതാണ്. ഇതു ചെയ്യുമ്പോൾ കൈമുട്ടുകൾമടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ADVERTISEMENT

രോഗികള്‍ക്കു വരുന്ന മാറ്റങ്ങൾ

അരക്കെട്ട്, അടിവയർ, കഴുത്ത് എന്നീ ഭാഗങ്ങളിലെ ദുർമേദസ്സ് കുറഞ്ഞു കിട്ടുന്നു. അരക്കെട്ടിലെയും നടുവിലെയും പേശികൾ ക്ക് അയവും ബലവും രക്തയോട്ടവും കിട്ടുന്നു. നടുവിലുള്ള കശേരുക്കൾ നല്ല വണ്ണം അയഞ്ഞു കിട്ടുന്നു. നീർക്കെട്ടിനും വേദനയ്ക്കും ശമനം കാണപ്പെടുന്നു. കാലുകൾക്ക് ഉണ്ടാകു ന്ന അസ്വസ്ഥത മാറിക്കിട്ടുന്നു. അതുകൊണ്ട് അരക്കെട്ടി ലെയും പുറത്തെയും നാഡീ ഞരമ്പുകൾ ശക്തങ്ങളാകുന്നു.