അമിതവണ്ണം കുറയ്ക്കുന്നതിന് ഇന്ന് വളരെ പ്രചാരത്തിലുള്ള ഒന്നാണ് കീറ്റോ ഡയറ്റ്. തൂക്കം പെട്ടെന്നു കുറയ്ക്കുന്നതിനും പ്രമേഹ രോഗനിയന്ത്രണത്തിനും ഇത് ഗുണം ചെയ്യും. പക്ഷേ, ഇത് എത്രമാത്രം ആരോഗ്യകരമാണ് അല്ലെങ്കിൽ ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് പലർക്കും അറിഞ്ഞു കൂടാ. എന്താണ്

അമിതവണ്ണം കുറയ്ക്കുന്നതിന് ഇന്ന് വളരെ പ്രചാരത്തിലുള്ള ഒന്നാണ് കീറ്റോ ഡയറ്റ്. തൂക്കം പെട്ടെന്നു കുറയ്ക്കുന്നതിനും പ്രമേഹ രോഗനിയന്ത്രണത്തിനും ഇത് ഗുണം ചെയ്യും. പക്ഷേ, ഇത് എത്രമാത്രം ആരോഗ്യകരമാണ് അല്ലെങ്കിൽ ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് പലർക്കും അറിഞ്ഞു കൂടാ. എന്താണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതവണ്ണം കുറയ്ക്കുന്നതിന് ഇന്ന് വളരെ പ്രചാരത്തിലുള്ള ഒന്നാണ് കീറ്റോ ഡയറ്റ്. തൂക്കം പെട്ടെന്നു കുറയ്ക്കുന്നതിനും പ്രമേഹ രോഗനിയന്ത്രണത്തിനും ഇത് ഗുണം ചെയ്യും. പക്ഷേ, ഇത് എത്രമാത്രം ആരോഗ്യകരമാണ് അല്ലെങ്കിൽ ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് പലർക്കും അറിഞ്ഞു കൂടാ. എന്താണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതവണ്ണം കുറയ്ക്കുന്നതിന് ഇന്ന് വളരെ പ്രചാരത്തിലുള്ള ഒന്നാണ് കീറ്റോ ഡയറ്റ്. തൂക്കം പെട്ടെന്നു കുറയ്ക്കുന്നതിനും പ്രമേഹ രോഗനിയന്ത്രണത്തിനും ഇത് ഗുണം ചെയ്യും. പക്ഷേ, ഇത് എത്രമാത്രം ആരോഗ്യകരമാണ് അല്ലെങ്കിൽ ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് പലർക്കും അറിഞ്ഞു കൂടാ. 

എന്താണ് കീറ്റോഡയറ്റ് ? 

ADVERTISEMENT

നാം കഴിക്കുന്ന ആഹാരത്തിലെ പ്രധാനഘടകം അന്നജമാണല്ലോ. അന്നജം ദഹിച്ചു കഴിയുമ്പോൾ ഗ്ലൂക്കോസ് ആയി മാറി രക്തത്തിലേക്കു ചേരുന്നു. ഈ ഗ്ലൂക്കോസാണ് നടക്കുക, ഓടുക തുടങ്ങിയവയുടെ ഊർജ്ജത്തിനായി ശരീരം ഉപയോഗിക്കുന്നത്. ശരീരത്തിനാവശ്യമായ ഊർജ്ജത്തിന്റെ 65 ശതമാനവും അന്നജത്തിൽ നിന്നാണ് ലഭിക്കുന്നത്. കീറ്റോ ഡയറ്റ് എടുക്കുമ്പോൾ അന്നജത്തിന്റെ അളവ് വളരെ കുറച്ച് 5–10 ശതമാനം ആകുന്നു. തൽഫലമായി ഊർജ്ജത്തിന് ആവശ്യമായ അന്നജം കിട്ടാതെ വരുന്നതിനാൽ കൊഴുപ്പിൽ നിന്നും ശരീരം ഊർജ്ജം ഉൽപ്പാദിപ്പിക്കേണ്ടതായി വരുന്നു. കൊഴുപ്പ് ആദ്യം ഫാറ്റി അമ്ലങ്ങളായും പിന്നീട് കീറ്റോണുകളായും മാറ്റപ്പെടുന്നു. ഈ കീറ്റോണുകളെ ശരീരം ഊർജ്ജമാക്കി ഉപയോഗിക്കുന്നു. ശരീരം കീറ്റോസിസ് എന്ന അവസ്ഥയിലാവുന്നു. അതുകൊണ്ടാണ് ഈ ഡയറ്റിനെ കീറ്റോഡയറ്റ് എന്നു വിളിക്കുന്നത്. കീറ്റോ ഡയറ്റിൽ അന്നജത്തിന്റെ അളവ് ഗണ്യമായി കുറയുന്നതു കൂടാതെ കൊഴുപ്പിന്റെ അളവ് വളരെ കൂട്ടുകയും ചെയ്യുന്നു. പ്രോട്ടീന്റെ അളവിൽ മാറ്റമില്ല. 

ആരോഗ്യപ്രശ്നങ്ങൾ 

തൂക്കം കുറയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതുതന്നെ. പക്ഷേ, കുറഞ്ഞ തൂക്കം അതേപടി നിലനിർത്തിയാലേ ആരോഗ്യപരമായ നേട്ടങ്ങൾ ഉണ്ടാവൂ. കീറ്റോഡയറ്റ് എടുക്കുന്ന പലരും തൂക്കം കുറച്ച് ഏതാനും മാസങ്ങൾ കഴിയുമ്പോൾ പഴയതുപോലെ ആഹാരം കഴിക്കുകയും കുറഞ്ഞ തൂക്കം അതേപടി തിരിച്ചെത്തുകയും ചെയ്യുന്നു. ഇനി കീറ്റോ ഡയറ്റ് തുടർന്നാൽ ദീർഘനാൾ ശരീരം കീറ്റോസിസ് അവസ്ഥയിൽ നിലനിർത്തേണ്ടി വരും. അപ്പോഴുണ്ടാവുന്ന പ്രശ്നങ്ങളെപ്പറ്റി വിശദമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ല.  

∙കീറ്റോ ഡയറ്റ് എല്ലാവർക്കും ചേർന്നതല്ല 

ADVERTISEMENT

അമിത വണ്ണമുള്ളവർക്കും പ്രമേഹരോഗികൾക്കും ഇത് വളരെ പ്രയോജനപ്പെടുമെങ്കിലും മറ്റുള്ളവർക്ക് ഇത് നന്നല്ല. ഉദാഹരണം അത്‍ലറ്റ്സ് 

∙ നമുക്കു വേണ്ടത് ലോ കാർബ് ഡയറ്റ് 

അന്നജത്തിന്റെ അളവ് കുറച്ച് കൊഴുപ്പിന്റെയും (30%) പ്രോട്ടീന്റെയും (20%) അളവ് സാധാരണ നിലവാരത്തിൽ നിർത്തിക്കൊണ്ടുള്ള ഭക്ഷണക്രമമാണ് ആരോഗ്യത്തിനു നന്ന്. കേരളത്തിൽ അന്നജത്തിന്റെ അളവ് ഇന്ന് 60 ശതമാനത്തില്‍ കൂടുതലാണ്. വ്യായാമം ഇല്ലെങ്കിൽ ഇത് അമിതവണ്ണം ഉണ്ടാക്കും. ലോകാർബ് ഡയറ്റിൽ അന്നജം 20 ശതമാനം വരെയേ പാടുള്ളൂ. കൊഴുപ്പ് 30 ശതമാനവും കീറ്റോഡയറ്റിൽ അവ യഥാക്രമം 5 ഉം 75 ഉം ആണ്. 

∙ആധുനിക പോഷക ശാസ്ത്രത്തിന്റെ നിർദ്ദേശങ്ങൾക്ക് എതിരാണ് കീറ്റോഡയറ്റ്. നമുക്കു വേണ്ടത് സമീകൃതാഹാരമാണ്. അതായത് ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ആവശ്യമായ അളവിൽ ലഭ്യമാക്കണം. എല്ലാ ഭക്ഷ്യ വർഗത്തിൽപ്പെട്ടവയും ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. പച്ചക്കറികളും പഴങ്ങളും ദിവസേന അഞ്ചു പ്രാവശ്യം കഴിക്കാൻ നിർദേശിച്ചിരിക്കുന്നു. മധുരം, മധുരമുള്ള പലഹാരങ്ങൾ, കോള പോലെയുള്ള പാനീയങ്ങൾ, പൂരിത കൊഴുപ്പ്, ട്രാൻസ്ഫാറ്റ് എന്നിവ അടങ്ങിയത് ഉപേക്ഷിക്കുകയും വേണം.  

ADVERTISEMENT

∙കീറ്റോ ഡയറ്റിൽ കൊഴുപ്പ് കൂടുതലുള്ളതുകൊണ്ട് ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, ചില കാൻസറുകൾ എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. 

∙നാരുകൾ കുറവായതുകൊണ്ട് മലബന്ധം, കോളൻ കാൻസർ എന്നിവയ്ക്കും സാധ്യതയേറുന്നു.  

∙മാംസത്തിൽ നിന്നുള്ള പ്രോട്ടീൻ അധികം ശരീരത്തിലെത്തുന്നതും പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവാം. ഉദാ: ഉയർന്ന യൂറിക് ആസിഡ്. ഇത് കിഡ്നി രോഗമുള്ളവർക്കു നന്നല്ല. 

∙ശരീരത്തിനാവശ്യമായ എല്ലാ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ലഭിക്കാതെ വരുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവും.  

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT