ഇന്ത്യയിൽ നിരവധി ആളുകളാണ് വിളർച്ച ബാധിച്ചവർ; പ്രത്യേകിച്ചും സ്ത്രീകള്‍. ഇരുമ്പിന്റെ അഭാവമാണ് വിളർച്ചയ്ക്കു (anemia)കാരണം. ഇരുമ്പിന്റെ അഭാവം മൂലം തളർച്ച, ക്ഷീണം, ഉന്മേഷമില്ലായ്മ ഇവ ഉണ്ടാകാം. ഇത് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു കാരണമാകാം. ചലച്ചിത്ര നടി വിദ്യാബാലനും വിളർച്ച ബാധിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ നിരവധി ആളുകളാണ് വിളർച്ച ബാധിച്ചവർ; പ്രത്യേകിച്ചും സ്ത്രീകള്‍. ഇരുമ്പിന്റെ അഭാവമാണ് വിളർച്ചയ്ക്കു (anemia)കാരണം. ഇരുമ്പിന്റെ അഭാവം മൂലം തളർച്ച, ക്ഷീണം, ഉന്മേഷമില്ലായ്മ ഇവ ഉണ്ടാകാം. ഇത് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു കാരണമാകാം. ചലച്ചിത്ര നടി വിദ്യാബാലനും വിളർച്ച ബാധിച്ചിരുന്നു. ഇപ്പോൾ ഇതേക്കുറിച്ചുള്ള അവബോധം ഉണ്ടാക്കാനും പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവബോധം ഉണ്ടാക്കാനും അവർ ശ്രമിക്കുന്നു. വിളർച്ച തടയാനുള്ള ചില ഉപായങ്ങളെപ്പറ്റി അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

‘ഇന്ത്യയിൽ രണ്ടിൽ ഒരു സ്ത്രീ വീതം വിളർച്ച ബാധിച്ചവ രാണ്. വർഷങ്ങളായി ഞാൻ ആ രണ്ടുപേരിൽ ഒരാളാണ്. എന്റെ ശരീരത്തിൽ ഹീമോഗ്ലാബിന്റെ അളവ് കൂടിയപ്പോൾ ഞാൻ സന്തോഷിച്ചു. ശക്തിയും ആരോഗ്യവും എനിക്കനുഭവപ്പെട്ടു. ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളിൽ എനിക്ക് പ്രിയപ്പെട്ടത് ഈന്തപ്പഴമാണ്. നിങ്ങൾക്കോ?' വിദ്യ കുറിക്കുന്നു.

ADVERTISEMENT

എന്തുകൊണ്ട് ഈന്തപ്പഴം കഴിക്കണം

എത്ര കഠിനമായ അയൺ ഡഫിഷ്യൻസിയെയും അകറ്റാൻ ഈന്തപ്പഴത്തിനു കഴിയും. എല്ലാ സ്ത്രീകളും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു സൂപ്പർ ഫുഡ് ആണിത്. പഞ്ചസാര, നാരുകൾ, ധാതുക്കൾ ഇവയ്ക്കെല്ലാം പുറമെ ധാരാളം ഇരുമ്പും ഈന്തപ്പഴത്തിലുണ്ട്. ഇത് അരുണരക്താണുക്കളുടെ ഉൽപ്പാദനം കൂട്ടുന്നു. അങ്ങനെ വിളർച്ചയിൽ നിന്നും അനുബന്ധ പ്രശ്നങ്ങളിൽ നിന്നും സംരക്ഷണമേ കുന്നു. ദിവസം വെറും രണ്ട് ഈന്തപ്പഴും കഴിച്ചാൽ തന്നെ ശരീരത്തിലെ ഇരുമ്പിന്റെ അളവിനെ ബാലൻസ് ചെയ്യും. എല്ലുകളുടെ ആരോഗ്യത്തിനും ഈ പഴം നല്ലതു തന്നെ. രക്തം ശുദ്ധീകരിക്കാനും സഹായിക്കും. ക്രമരഹിതമായ ആർത്തവം ഉള്ള സ്ത്രീകൾ ഈന്തപ്പഴം കഴിക്കണം.

ADVERTISEMENT

ശർക്കര

ADVERTISEMENT

ശർക്കരയും പോഷകപ്രധാനമാണ്. 10 ഗ്രാം ശർക്കരയിൽ 3 ശതമാനം ഇരുമ്പുണ്ടാകും. ഇത് വിറ്റമിൻ B12 ന്റെ ആഗിരണ ത്തെ സഹായിക്കും. ഇത് രക്തം കൂട്ടുകയും ചെയ്യും. രോഗ പ്രതിരോധശക്തി വർധിപ്പിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നത് വിളർച്ച തടയാനും രക്തദൂഷ്യം ഇല്ലാതാക്കാനും സഹായിക്കുന്നു. 

ഇവയും കഴിക്കാം

ഇരുമ്പ് (Iron) ധാരാളം അടങ്ങിയ നിരവധി ഭക്ഷണപദാർത്ഥങ്ങളുണ്ട്. ക്വിനോവ, ശതാവരിക്കിഴങ്ങ്, മത്തങ്ങക്കുരു ഇവയെല്ലാം അവയിൽ ചിലതാണ്. ഇവയിലെല്ലാം ലൈക്കോപ്പീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഓട്സ് പോലുള്ള പ്രഭാതഭക്ഷണ ത്തിൽ ഇരുമ്പും ഫോളേറ്റും ധാരാളം ഉണ്ട്. ഓട്സിൽ മാംഗ നീസ്, ആന്റി ഓക്സിഡന്റ്സുകൾ ഇവയും ധാരാളമായുണ്ട്. 

വിദ്യബാലൻ പറഞ്ഞതു പോലെ ഇരുമ്പിന്റെ അളവു കൂട്ടാൻ പ്രകൃതിദത്തമായ ഈ ‘മരുന്നുകള്‍’ കഴിച്ചതുകൊണ്ട് യാതൊരു ദൂഷ്യവും ഇല്ല.