ഉദരസംബന്ധമായ ഒട്ടുമിക്ക രോഗങ്ങൾക്കും വളരെയധികം ഗുണം െചയ്യുന്നൊരാസനമാണ് യോഗമുദ്ര. ഗ്യാസ്ട്രബിളും മലബന്ധവും ശമിക്കുന്നു. വയറിന്റെ പേശികൾക്കും ആന്തരികാവയവങ്ങൾക്കും നല്ല മർദം കിട്ടുന്നതു മൂലം ദഹനേന്ദ്രിയ വ്യൂഹങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നു. അധോവായുവിനെ പുറംതള്ളുന്നതിനു സഹായിക്കുന്നു. വയറിന്റെ കമ്പനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദരസംബന്ധമായ ഒട്ടുമിക്ക രോഗങ്ങൾക്കും വളരെയധികം ഗുണം െചയ്യുന്നൊരാസനമാണ് യോഗമുദ്ര. ഗ്യാസ്ട്രബിളും മലബന്ധവും ശമിക്കുന്നു. വയറിന്റെ പേശികൾക്കും ആന്തരികാവയവങ്ങൾക്കും നല്ല മർദം കിട്ടുന്നതു മൂലം ദഹനേന്ദ്രിയ വ്യൂഹങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നു. അധോവായുവിനെ പുറംതള്ളുന്നതിനു സഹായിക്കുന്നു. വയറിന്റെ കമ്പനം കുറയുന്നു. ഭക്ഷണത്തോടു രുചി തോന്നുകയും നല്ല വിശപ്പു കിട്ടുകയും ചെയ്യുന്നു. 

യോഗമുദ്ര ചെയ്യുന്ന വിധം:
ഇരുകാലുകളും നീട്ടിവച്ചുനിവർന്നിരിക്കുക. സാവധാനം വലതുകാൽ മടക്കി ഇടത്തെ തുടയുടെ മുകളിൽ വയ്ക്കുക. അതേ പോലെ ഇടതു കാൽ മടക്കി വലത്തെ തുടയുടെ മുകളിലും കയറ്റി വയ്ക്കുക. ഇതോടൊപ്പം നട്ടെല്ലു നിവർന്നിരിക്കുകയും വേണം. ഇരുകാലുകളുടെയും ഉപ്പൂറ്റി അടിവയറിനോടു ചേർന്നിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഇനി ഇരുകൈകളും ചുരുട്ടി കാലുകളുടെ ഉപ്പൂറ്റിയുടെ പുറകിൽ വയറിനോടു ചേർത്ത് വയ്ക്കുക. ഇപ്പോൾ ഇരുകൈകളും ഉപ്പൂറ്റിയുടെയും വയറിനുമിടയിൽ ചേർന്നിരിക്കും.

ADVERTISEMENT

ഇനി ദീർഘമായി ശ്വാസം എടുക്കുകയും ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുവാൻ ശ്രമിക്കുക. വീണ്ടും ശ്വാസമെടുത്തുകൊണ്ടുയരുകയും ശ്വാസം വിട്ടുകൊണ്ടു താഴുകയും ചെയ്യുക. ഇതേ പോലെ നാലോ അഞ്ചോ തവണകൂടി ആവർത്തിക്കുക. ഇനി കാലുകൾ തിരിച്ചു വച്ചും നാലോ അഞ്ചോ തവണ ആവർത്തിക്കാവുന്നതാണ്. കുനിയുമ്പോൾ പൃഷ്ഠഭാഗം തറയിൽനിന്നുയരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.