ശരീരഭാരം കുറയ്ക്കാൻ പല മാർഗങ്ങളുണ്ട്. പാലുൽപ്പനങ്ങളുടെ ഉപയോഗം അതിലൊന്നാണ്. പ്രോട്ടീനും കാൽസ്യവും നിരവധി പോഷകങ്ങളും അടങ്ങിയ പാൽ ഒരു സമ്പൂർണാഹാരമാണ്. കിടക്കും മുൻപ് ഒരു ഗ്ലാസ്സ് പാൽ കുടിച്ചാൽ സുഖമായ ഉറക്കം കിട്ടും. പാലിനു പകരം സോയ, ബദാം ചേർത്ത പാനീയങ്ങൾ ഇവയും ഉപയോഗിക്കുന്നവരുണ്ട്. ദിവസവും ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം കുറയ്ക്കാൻ പല മാർഗങ്ങളുണ്ട്. പാലുൽപ്പനങ്ങളുടെ ഉപയോഗം അതിലൊന്നാണ്. പ്രോട്ടീനും കാൽസ്യവും നിരവധി പോഷകങ്ങളും അടങ്ങിയ പാൽ ഒരു സമ്പൂർണാഹാരമാണ്. കിടക്കും മുൻപ് ഒരു ഗ്ലാസ്സ് പാൽ കുടിച്ചാൽ സുഖമായ ഉറക്കം കിട്ടും. പാലിനു പകരം സോയ, ബദാം ചേർത്ത പാനീയങ്ങൾ ഇവയും ഉപയോഗിക്കുന്നവരുണ്ട്. ദിവസവും ഒരു ഗ്ലാസ്സ് പാൽ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കും എന്നാണ് പഠനങ്ങളിൽ പറയുന്നത്. 

ഭാരം കുറയ്ക്കാൻ മിൽക്ക് ഡയറ്റ്

ADVERTISEMENT

അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് പാൽ ഉൾപ്പെടെയുള്ള ഡയറി ഉൽപ്പനങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എന്നാണ്. പാലുൽപ്പന്നങ്ങളിലെ കാൽസ്യവും (രക്തത്തിലെ) ജീവകം ഡിയും ആണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്ന് ഗവേഷകനായ ഡാനിത് ആർ ഷഹർ പറയുന്നു. 

പാലും പാലുൽപ്പന്നങ്ങളും കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഇവ ധാരാളം കഴിക്കുന്നവരിൽ ആറുമാസം കൊണ്ട് 5.4 കിലോ കുറഞ്ഞതായി കണ്ടു. പാൽ കുടിക്കാത്തവരിൽ 2 വർഷം കൊണ്ട് 3 കിലോമാത്രമാണ് ശരീരഭാരം കുറഞ്ഞത്.

ADVERTISEMENT

പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ്സ് പാൽ കുടിക്കുന്നത് നല്ലതാണ്. പാലിൽ പെപ്റ്റൈഡ് YY എന്ന ഹോർമോൺ ഉണ്ട്. ഇത് വിശപ്പിനെ ഇല്ലാതാക്കും. വയർ നിറഞ്ഞതായി തോന്നലുണ്ടാക്കാം. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലവും മാറും. പാലിൽ കാൽസ്യം, പ്രോട്ടീൻ, വൈറ്റമിൻ ബി 12 മറ്റ് നിരവധി പോഷകങ്ങൾ ഇവയുണ്ട്. വർക്കൗട്ടിനുശേഷം കഴിക്കാൻ പറ്റിയ പാനീയമാണിത്. ഊർജ്ജമേകുന്നതോടൊപ്പം എല്ലുകൾക്കും പേശികൾക്കും ഇത് ശക്തിയേകുന്നു. 

ഭാരം കുറയ്ക്കാൻ എത്രപാൽ കുടിക്കണം?

ADVERTISEMENT

പല ഫ്ലേവറുകളിൽ  ലഭിക്കുന്ന പാലോ പാൽപ്പൊടിയോ ഒന്നും ഭാരം കുറയ്ക്കില്ല എന്നോർക്കുക. അവയിലെല്ലാം കാലറി കൂടുതലായിരിക്കും. സാധാരണ പാൽതന്നെ കുടിക്കുക. മുതിർന്ന ഒരാൾ ദിവസം 250 മില്ലി (ഒരുകപ്പ്) പാൽ കുടിക്കാം. ഏതാണ്ട് 150 കാലറി ഇതിലുണ്ട്. എന്നാൽ ഒരു ഗ്ലാസ്സ് സ്കിംഡ് മിൽക്കിൽ 83 കാലറി മാത്രമേ ഉള്ളൂ. ദിവസം ഒരാൾക്ക് ആവശ്യമുള്ള കാലറി അനുസരിച്ച് അളവ് നിശ്ചയിക്കാം.

English summary: How milk can help you lose weight quickly, Weight loss tips

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT