ഒരു കപ്പ് ചൂടുകാപ്പി കുടിച്ച് ദിവസം തുടങ്ങുന്ന ആളാണോ നിങ്ങൾ? ദിവസം മുഴുവൻ ഉന്മേഷവും ഊർജ്ജവും തരാൻ ഈ ശീലത്തിനു കഴിയും എന്നല്ലേ നിങ്ങളുടെ വിശ്വാസം. കാപ്പി പ്രേമിയായ നിങ്ങൾ ഗ്രീൻ കോഫിയെപ്പറ്റി കേട്ടിട്ടുണ്ടോ? ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ ഗ്രീൻ കോഫിക്കുണ്ട്. എന്താണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കപ്പ് ചൂടുകാപ്പിയുമായി ദിവസം തുടങ്ങുന്ന ആളാണോ നിങ്ങൾ? ദിവസം മുഴുവൻ ഉന്മേഷവും ഊർജവും തരാൻ ഈ ശീലത്തിനു കഴിയും എന്നല്ലേ നിങ്ങളുടെ വിശ്വാസം. കാപ്പി പ്രേമിയായ നിങ്ങൾ ഗ്രീൻ കോഫിയെപ്പറ്റി കേട്ടിട്ടുണ്ടോ? ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ ഗ്രീൻ കോഫിക്കുണ്ട്.

എന്താണ് ഈ ഗ്രീൻ കോഫി? പച്ചക്കാപ്പിക്കുരുവിൽനിന്ന് ഉണ്ടാക്കുന്നതാണിത്. സാധാരണ കാപ്പിക്കുരുവിനെപ്പോലെ ഇതു വറുക്കുന്നില്ല. പച്ചക്കാപ്പിക്കുരുവിൽ ക്ലോറോജെനിക് ആസിഡ് ധാരാളമായുണ്ട്. ഇതിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. കാപ്പിക്കുരു വറുക്കുമ്പോൾ ഈ സംയുക്തത്തിന്റെ അളവു കുറയും. 

ADVERTISEMENT

കാപ്പിയിലെ ക്ലോറോജെനിക് ആസിഡ് ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു. ഇത് ശരീരഭാരം കുറയാൻ സഹായിക്കുന്നു. കൂടിയ രക്തസമ്മർദം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. പാലോ പഞ്ചസാരയോ ചേർക്കാതെയാണ് ഗ്രീൻ കോഫി കുടിക്കേണ്ടത്. 

ശരീരഭാരം കുറയ്ക്കുന്നു

ഗ്രീൻ കോഫിയിലടങ്ങിയ ക്ലോറോജനിക് ആസിഡ് ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു അദ്ഭുത ചേരുവ ആണെന്ന് ജേണൽ ഓഫ് ഇന്നവേറ്റീവ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഉരുക്കിക്കളയാൻ ഇത് സഹായിക്കും. 

ഉപാപചയ നിരക്ക് കൂട്ടുന്നു

ADVERTISEMENT

‌ഉപാപചയ നിരക്ക് വർധിക്കുമ്പോൾ ശരീരഭാരവും കുറയും. ബേസൽ മെറ്റബോളിക് റേറ്റ് (BMR) കൂട്ടാൻ ക്ലോറോജെനിക് ആസിഡ് സഹായിക്കും. ഇത് കരളിൽ നിന്നു രക്തത്തിലേക്ക് ഗ്ലൂക്കോസ് കലരുന്നതിന്റെ അളവു കുറയ്ക്കും. ഗ്ലൂക്കോസിനു പകരം ശരീരം അമിതമായുള്ള കൊഴുപ്പിനെ കത്തിച്ചു കളയാൻ തുടങ്ങും. ഇത് ഭാരം കുറയുന്നതിലേക്കു നയിക്കും. 

വിശപ്പ് കുറയ്ക്കുന്നു

അമിതമായി ഭക്ഷണം കഴിക്കുന്നതു മൂലമാണ് തടി കൂടുന്നതെങ്കിൽ തീർച്ചയായും ഗ്രീൻ കോഫി കുടിക്കണം. വിശപ്പ് ഇല്ലാതാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. പതിവായി ഗ്രീൻ കോഫി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെയും കാർബോഹൈഡ്രേറ്റിന്റെയും ഉപയോഗത്തെ തടയും. 

പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുന്നു

ADVERTISEMENT

ചെറുകുടലിൽ, പഞ്ചസാരയുടെ ആഗിരണത്തെ ഗ്രീൻ കോഫി കുറയ്ക്കും. ഇത് കൊഴുപ്പ് ആയി സംഭരിക്കാനുള്ള പഞ്ചസാരയുടെ അളവിനെ കുറയ്ക്കും. 

ഗ്രീൻ കോഫി എപ്പോൾ കുടിക്കണം?

ഏതു സമയത്തും ഗ്രീൻ കോഫി കുടിക്കാമെങ്കിലും ഭക്ഷണം കഴിച്ചയുടനെ കുടിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിൽ പ്രോട്ടീനും കാർബും എല്ലാം ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ഗ്രീൻ കോഫി കുടിക്കുന്നതു മൂലം പെട്ടെന്ന് ഷുഗർ കൂടാതെ തടയും. രുചി കൂട്ടാൻ തേനോ കറുവപ്പട്ടയോ ചേർക്കാം.

English Summary: Green Coffee for weight loss