കീറ്റോഡയറ്റ് പിന്തുടരുന്നവർക്ക് അത്ര നല്ല വാർത്തയല്ല ഇത്. പോഷകാഹാര വിദഗ്ധരും വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധരും അടങ്ങിയ ഒരു പാനൽ ലോകത്തിലെ ഏറ്റവും മോശം ഡയറ്റ് ആയി തിരഞ്ഞെടുത്തിരിക്കുന്നത് കീറ്റോ ഡയറ്റിനെ ആണ്. കൊഴുപ്പ് കൂടിയതും അന്നജം വളരെ കുറഞ്ഞതുമായ കീറ്റോഡയറ്റ് വളരെ വേഗം പ്രചാരം നേടിയതാണ്. ശരീരഭാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീറ്റോഡയറ്റ് പിന്തുടരുന്നവർക്ക് അത്ര നല്ല വാർത്തയല്ല ഇത്. പോഷകാഹാര വിദഗ്ധരും വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധരും അടങ്ങിയ ഒരു പാനൽ ലോകത്തിലെ ഏറ്റവും മോശം ഡയറ്റ് ആയി തിരഞ്ഞെടുത്തിരിക്കുന്നത് കീറ്റോ ഡയറ്റിനെ ആണ്. 

കൊഴുപ്പ് കൂടിയതും അന്നജം വളരെ കുറഞ്ഞതുമായ കീറ്റോഡയറ്റ് വളരെ വേഗം പ്രചാരം നേടിയതാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട ഡയറ്റാണിത്. 

ADVERTISEMENT

ഏഴു കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ‍ഡയറ്റുകൾക്ക് 1 മുതൽ 5 വരെ റാങ്ക് നിർണയിച്ചത്. പോഷകങ്ങൾ പൂർണമായും ലഭിക്കുമോ, ഡയറ്റ് പിന്തുടരാൻ എത്രമാത്രം എളുപ്പമാണ്, ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും ശരീരഭാരം കുറയ്ക്കാനുള്ള കഴിവ്, പാർശ്വഫലങ്ങൾ, ഹൃദ്രോഗം പ്രമേഹം മുതലായ രോഗങ്ങളെ തടയാനുള്ള കഴിവ് ഇവയെല്ലാം പരിശോധിച്ചു. 

ഈ പട്ടികയനുസരിച്ച്, ഹൃദയാരോഗ്യമേകുന്ന ഡയറ്റുകളിൽ ഏറ്റവും പിന്നിലാണ് കീറ്റോ. പൂരിതകൊഴുപ്പുകളായ വെണ്ണ, റെഡ്മീറ്റ് ഇവ ധാരാളം ഈ ഡയറ്റിൽ ഉപയോഗിക്കുന്നതിനാൽ ഇത് ഹൃദ്രോഗസാധ്യത കൂട്ടും. 

സുസ്ഥിരതയുടെ കാര്യത്തിലും കീറ്റോ പുറകിൽ തന്നെ. അന്നജം ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണം ഇതിലുണ്ട്. ഇത് കൊണ്ടുതന്നെ കീറ്റോഡയറ്റ് പിന്തുടരാൻ പ്രയാസമാണ്. ചില പഴങ്ങൾ, മുഴുധാന്യങ്ങൾ, അന്നജം ഉള്ള പച്ചക്കറികൾ ഇവയ്ക്കൊന്നും കീറ്റോയിൽ സ്ഥാനമില്ല. 

കീറ്റോ മികച്ചു നിന്നത് ഒരേയൊരു വിഭാഗത്തിൽ മാത്രം ആയിരുന്നു. ശരീരഭാരം പെട്ടെന്നു കുറയ്ക്കാൻ കീറ്റോയ്ക്കു കഴിവുണ്ട്. ഇതിൽ മൂന്നാം റാങ്ക് കീറ്റോയ്ക്ക് ലഭിച്ചു. എന്നാൽ ഇതുകൊണ്ടു മാത്രം കീറ്റോ ഡയറ്റ് ആരോഗ്യകരമാവുന്നില്ലെന്നും ഹ്രസ്വകാലത്തേക്കു മാത്രം ഭാരം കുറയ്ക്കാനേ ഇതു സഹായിക്കുകയുള്ളൂവെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. 

ADVERTISEMENT

മികച്ചത് മെഡിറ്ററേനിയൻ

യുഎസ് ന്യൂസ് ആന്‍ഡ് വേൾഡ് റിപ്പോർട്ട് ഈ വർഷത്തെ ഏറ്റവും മികച്ച ഡയറ്റ് ആയി തിരഞ്ഞെടുത്തത് മെഡിറ്ററേനിയൻ ഡയറ്റിനെ ആണ്. പിന്തുടരാൻ ഏറെ എളുപ്പമുള്ളതും പ്രമേഹം തടയാൻ മികച്ചതും ഏറ്റവും മികച്ച സസ്യാടിസ്ഥാന ഡയറ്റും ആണിത്. 

മെഡിറ്ററേനിയൻ കടലിന്റെ തീരങ്ങളിലെ രാജ്യങ്ങളിൽ നിന്നാണ് ഈ ഡയറ്റിന്റെ വരവ്. ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ആളുകൾ ജീവിക്കുന്ന സ്ഥലമാണിത്. 

പ്രധാനമായും കടൽവിഭവങ്ങളെ ആശ്രയിക്കുന്ന ഈ ഡയറ്റിൽ മുഴുധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ ഇവയ്ക്കും സ്ഥാനമുണ്ട്. ഈ ഡയറ്റില്‍ മിതമായ അളവിൽ വൈനും ആളുകൾ ആസ്വദിക്കുന്നുണ്ട്. 

ADVERTISEMENT

വൈറ്റമിനുകൾ, പോഷകങ്ങളായ നാരുകള്‍, പോളിഫിനോളുകൾ, സസ്യങ്ങളെ അടിസ്ഥാനമാക്കിയ സംയുക്തങ്ങൾ ഇവയെല്ലാം ധാരാളം അടങ്ങിയ ഈ ഡയറ്റ് നിരവധി രോഗങ്ങളിൽനിന്നും സംരക്ഷണമേകുന്നു. മെഡിറ്ററേനിയൻ ഡയറ്റ്, പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നതായും ചിലയിനം കാൻസറുകളിൽനിന്നു സംരക്ഷണം നൽകുന്നതായും ഓർമക്കുറവ് വരാതെ തടയുന്നതായും തെളിഞ്ഞിട്ടുണ്ട്. ‌

കാലറി കൂടിയ പ്രോസസ്ഡ് ഭക്ഷണങ്ങളും റിഫൈൻഡ് ഷുഗറും ഒഴിവാക്കി പകരം പോഷകസമ്പുഷ്ടമായ പച്ചക്കറികളും മത്സ്യവും ഉൾപ്പെടുത്തുക വഴി ശരീരഭാരം കുറയ്ക്കാനും മെഡിറ്ററേനിയൻ ഡയറ്റ് സഹായിക്കും. 

കീറ്റോയുടെ ചില പോരായ്മകളെ (കൂടിയ പൂരിത കൊഴുപ്പ്) ഒഴിവാക്കി വീഗൻ അല്ലെങ്കിൽ െവജിറ്റേറിയൻ ഈറ്റിങ് പോലുള്ളവയുമായി ചേർത്ത് പിന്തുടരാം. മെഡിറ്ററേനിയൻ ഡയറ്റിന്റെ ഏറ്റവും മികച്ച കാര്യവും ഇതോടൊപ്പം ചേർത്ത് ശീലമാക്കാമെന്ന് വിദഗ്ധർ പറയുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് മെഡിറ്ററേനിയൻ ഡയറ്റ് ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണ രീതി ആയി തിരഞ്ഞെടുക്കപ്പെടുന്നത്.  

English Summary: Disadvantages of Keto diet, Mediterranean diet's benefits