കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും പ്രചാരം നേടിയതും എന്നാൽ പോഷകാഹാര വിദഗ്ധർ ഏറ്റവും മോശം എന്നു വിധിയെഴുതിയതുമായ ഭക്ഷണരീതിയാണ് കീറ്റോഡയറ്റ്. പ്രശസ്ത വ്യക്തികൾ ഉൾപ്പെടെ ലോകമെമ്പാടും ദശലക്ഷക്കണക്കിനു പേരാണ് ഈ ഡയറ്റ് പിന്തുടർന്നത്. പെട്ടെന്നു ശരീരഭാരം കുറയാൻ സഹായിക്കും എന്നതായിരുന്നു കീറ്റോ ഡയറ്റിന്റെ

കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും പ്രചാരം നേടിയതും എന്നാൽ പോഷകാഹാര വിദഗ്ധർ ഏറ്റവും മോശം എന്നു വിധിയെഴുതിയതുമായ ഭക്ഷണരീതിയാണ് കീറ്റോഡയറ്റ്. പ്രശസ്ത വ്യക്തികൾ ഉൾപ്പെടെ ലോകമെമ്പാടും ദശലക്ഷക്കണക്കിനു പേരാണ് ഈ ഡയറ്റ് പിന്തുടർന്നത്. പെട്ടെന്നു ശരീരഭാരം കുറയാൻ സഹായിക്കും എന്നതായിരുന്നു കീറ്റോ ഡയറ്റിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും പ്രചാരം നേടിയതും എന്നാൽ പോഷകാഹാര വിദഗ്ധർ ഏറ്റവും മോശം എന്നു വിധിയെഴുതിയതുമായ ഭക്ഷണരീതിയാണ് കീറ്റോഡയറ്റ്. പ്രശസ്ത വ്യക്തികൾ ഉൾപ്പെടെ ലോകമെമ്പാടും ദശലക്ഷക്കണക്കിനു പേരാണ് ഈ ഡയറ്റ് പിന്തുടർന്നത്. പെട്ടെന്നു ശരീരഭാരം കുറയാൻ സഹായിക്കും എന്നതായിരുന്നു കീറ്റോ ഡയറ്റിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും പ്രചാരം നേടിയതും എന്നാൽ പോഷകാഹാര വിദഗ്ധർ ഏറ്റവും മോശം എന്നു വിധിയെഴുതിയതുമായ ഭക്ഷണരീതിയാണ് കീറ്റോഡയറ്റ്. പ്രശസ്ത വ്യക്തികൾ ഉൾപ്പെടെ ലോകമെമ്പാടും ദശലക്ഷക്കണക്കിനു പേരാണ് ഈ ഡയറ്റ് പിന്തുടർന്നത്. പെട്ടെന്നു ശരീരഭാരം കുറയാൻ സഹായിക്കും എന്നതായിരുന്നു കീറ്റോ ഡയറ്റിന്റെ പ്രത്യേകത.

ചുഴലി (epilepsy) രോഗം ബാധിച്ചവർക്കുവേണ്ടി രൂപം കൊടുത്തതായിരുന്നു കീറ്റോ ഡയറ്റ്. കൊഴുപ്പ് കൂടിയതും അന്നജം കുറഞ്ഞതുമായ ഈ ഡയറ്റിൽ കൊഴുപ്പിനെ വേഗം കത്തിച്ചുകളയാൻ ശരീരത്തെ സഹായിക്കുന്ന അന്നജത്തിന്റെ അളവു കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും കൊഴുപ്പിനെ ശരീരം വിഘടിപ്പിച്ച് ഊർജമാക്കി മാറ്റുകയും ചെയ്യും

ADVERTISEMENT

ഹെൽത്ത് ആൻഡ് ഫിറ്റ്നസ് ആപ്പ് ആയ ഹെൽത്തി ഫൈമീ നടത്തിയ ഒരു സർവേ പ്രകാരം ഇന്ത്യക്കാരുടെയിടയിൽ 2019 ൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയ ഡയറ്റ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ് ആണെന്നു കണ്ടു. എന്നാൽ ഈ ഡയറ്റിന് നിരവധി പോരായ്മകൾ ഉണ്ട്. അവയിൽ ചിലത് ഇവയാണ്

1. കീറ്റോ ഫ്ലൂ

ശരീരഭാരം കുറയ്ക്കാൻ നിരവധി പേർ തിരഞ്ഞെടുക്കുന്ന കീറ്റോ ഡയറ്റിൽ പ്രധാനമായും ഉണ്ടാകുന്ന സങ്കീർണത കീറ്റോ ഫ്ലൂ ആണെന്ന് ഹാർവഡ് മെഡിക്കൽസ് ഗവേഷകർ പറയുന്നു. ഈ ഡയറ്റ് ആരംഭിച്ച് രണ്ടു മുതൽ ഏഴു വരെ ദിവസം ആകുമ്പോൾ തലവേദന, ക്ഷീണം, തലയ്ക്കു ഭാരം, അസ്വസ്ഥത, ഓക്കാനം, ഉറങ്ങാൻ പ്രയാസം, മലബന്ധം ഇവ ഉണ്ടാകും. എന്തുകൊണ്ടാണ് ഈ ലക്ഷണങ്ങൾ എന്നറിയില്ലെന്നും ഈ ഡയറ്റിലായിരിക്കുമ്പോൾ നിർജ്ജലീകരണം സംഭവിക്കാമെന്നതിനാൽ ധാരാളം വെള്ളം കുടിക്കണമെന്നും ഗവേഷകർ പറയുന്നു.

2. കീറ്റോയിൽ നാരുകൾ ഇല്ല

ADVERTISEMENT

ഫൈബർ അഥവാ നാരുകൾ വളരെ കുറഞ്ഞ ഡയറ്റ് ആണിത്. ഭക്ഷണത്തിലെ നാരുകൾ ഉദരത്തിലെ ബാക്ടീരിയയ്ക്ക് ഭക്ഷണമാകുന്നു. ഇത് ഷോർട്ട് ചെയ്ൻ ഫാറ്റി ആസിഡുകളെ ഉണ്ടാക്കും. ഇവയ്ക്ക് ആന്റി  ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഷോർട്ട് ചെയ്ൻഫാറ്റി ആസിഡുകൾ, പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സൊല്യൂബിൾ ഫൈബർ സഹായിക്കുന്നതായി അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ചും പറയുന്നു. ദിവസം 10 ഗ്രാം ഫൈബർ കഴിക്കുന്നത് കോളറെക്ടൽ കാൻസർ സാധ്യത 10 ശതമാനം കുറയ്ക്കുന്നതായി ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കീറ്റോ ഡയറ്റിൽ‌ ഫൈബർ ഇല്ലാത്തിനാൽ ഈ ഗുണങ്ങളൊന്നും ശരീരത്തിനു ലഭിക്കില്ല

3. കായികക്ഷമത കുറയ്ക്കുന്നു

നിങ്ങൾ ഒരു അത്‌ലീറ്റ് ആണെങ്കിൽ കീറ്റോ ഡയറ്റ് പിന്തുടരും മുൻപ് ഒന്നു കൂടി ആലോചിക്കൂ. കാരണം ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ ആൻഡ് ഫിസിക്കൽ ഫിറ്റ്നസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത. അത്‌ലറ്റിക് പെർഫോമൻസിനെ കുറയ്ക്കാൻ കീറ്റോ ഡയറ്റ് കാരണമാകും എന്നാണ്.

4. കീറ്റോ അസിഡോസിസ്

ADVERTISEMENT

ഡയബറ്റിക് കീറ്റോ അസിഡോസിസ് അഥവാ ‍ഡികെഎ, പ്രമേഹരോഗികളെ ബാധിക്കുന്ന അപകടകരമായ ഒരു പ്രശ്നമാണ്. ശരീരത്തിൽ വളരെ വേഗത്തിൽ കൊഴുപ്പ് വിഘടിക്കാൻ ഇതു കാരണമാകുന്നു. കരൾ ഈ കൊഴുപ്പിനെ കീറ്റോൺസ് എന്ന ഇന്ധനമാക്കി മാറ്റുന്നു. ഇത് രക്തം അസിഡിക്  ആകാൻ കാരണമാകുന്നു

ജേണൽ ഓഫ് മെഡിക്കൽ കേസ് റിപ്പോർട്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, കാർബോ ഹൈഡ്രേറ്റ് വളരെ കുറഞ്ഞതും കൊഴുപ്പ് വളരെ കൂടിയതുമായ കീറ്റോ ഡയറ്റ്, കീറ്റോ അസിഡോസിസിനു കാരണമാകും എന്നു കണ്ടു

5. കാൻസർ, ഹൃദ്രോഗ സാധ്യത കൂട്ടുന്നു

കീറ്റോജെനിക് ഡയറ്റ് പോലെ  കാർബോഹൈ‍ഡ്രേറ്റ് വളരെ കുറഞ്ഞ ഭക്ഷണരീതി, ഹൃദയസംബന്ധമായ രോഗങ്ങൾക്കും സെറിബ്രോ വാസ്കുലാർ രോഗങ്ങൾക്കും കാൻസർ മരണങ്ങൾക്കും ഉള്ള സാധ്യത കൂട്ടുന്നു എന്ന് യൂറോപ്യൻ സൊസൈറ്റി ഓഫ് കാർ‍ഡിയോളജി കോൺഗ്രസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പോളണ്ടിലെ ലോഡ്സ് മെഡിക്കൽ യൂണിവേഴ്സിറ്റി ഗവേഷകരാണ് ഈ പഠനം നടത്തിയത്.

അതുകൊണ്ട് ഭാരം കുറയ്ക്കാൻ ഡയറ്റ് തിരഞ്ഞെടുക്കും മുൻപ് അതേക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും.

English Summary: Disadvantages of keto diet