ആഴ്ചയിൽ വെറും 20 മിനിറ്റ്; ഫലം 90 %! വ്യായാമം ചെയ്യാൻ പുതിയ ടെക്നോളജി
ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും, ഏതു ജോലിയും ലഘൂകരിക്കുന്ന ടെക്‌നോളജിയുടെ പുതുപുതു കണ്ടുപിടുത്തങ്ങൾ എത്തിയിട്ടും വ്യായാമം എന്ന ഏറ്റവും ബോറൻ ജോലിക്കു മാത്രം ടെക്‌നോളജിയുടെ സഹായം വരാത്തതെന്ത് എന്ന് പലരും ആലോചിച്ചിട്ടുണ്ടാവും. ഫിറ്റ്‌നസിനു മാത്രം കുറുക്കുവഴിയില്ലെന്നാണ് പൊതുവിചാരം. അങ്ങനെ

ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും, ഏതു ജോലിയും ലഘൂകരിക്കുന്ന ടെക്‌നോളജിയുടെ പുതുപുതു കണ്ടുപിടുത്തങ്ങൾ എത്തിയിട്ടും വ്യായാമം എന്ന ഏറ്റവും ബോറൻ ജോലിക്കു മാത്രം ടെക്‌നോളജിയുടെ സഹായം വരാത്തതെന്ത് എന്ന് പലരും ആലോചിച്ചിട്ടുണ്ടാവും. ഫിറ്റ്‌നസിനു മാത്രം കുറുക്കുവഴിയില്ലെന്നാണ് പൊതുവിചാരം.
അങ്ങനെ സങ്കടപ്പെട്ടിരിക്കുന്ന മടിയന്മാർക്കും മടിച്ചികൾക്കുമുള്ള സന്തോഷ വാർത്തയാണ് ഇഎംഎസ്. ഇലക്ട്രോ മയോ സ്റ്റിമുലേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് ഇഎംഎസ്. ഈ നൂതന സംവിധാനം ഉപയോഗിച്ച് ആഴ്ചയിൽ വെറും 20 മിനിറ്റ് വ്യായാമം ചെയ്യുമ്പോഴും അതിന്റെ ഗുണം ശരീരത്തിലെ 90% മസിലുകൾക്കും എത്തുന്നു എന്നും ഒരു സെഷനിൽ ശരീരം ചുരുങ്ങിയത് 550 കാലറിയെങ്കിലും ഉപയോഗിച്ചു തീർക്കുന്നു എന്നും ഈ രീതിയുടെ പ്രായോജകർ പറയുന്നു. പ്രായാധിക്യം കാരണം വ്യായാമം ചെയ്യാൻ സാധിക്കാത്തവർക്കും നടുവേദന, മുട്ടുവേദന, പുറംവേദന തുടങ്ങിയവയുള്ളവർക്കും ഇഎംഎസ് ട്രെയ്‌നിങ് ആകാം.
പാശ്ചാത്യരാജ്യങ്ങളിലെ ജിമ്മുകളിലും മറ്റു പരീക്ഷിച്ച് വിജയിച്ച രീതി ഇപ്പോൾ ഇന്ത്യയുൾപ്പെടെ ലോകമെങ്ങും വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു. ഓരോ ആളുടെയും ശരീരം വ്യത്യസ്തമാണ്. പോരാത്തതിന് വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലൂടെയാണ് ഓരോ ശരീരവും കടന്നുപോകുന്നത്. ഒരു കുടുംബത്തിലെ അഗംങ്ങൾ പോലും ഇക്കാലത്ത് വ്യത്യസ്ത ആഹാരങ്ങളാണ് പലപ്പോഴും അകത്താക്കുന്നതും. അതുകൊണ്ടു തന്നെ ഓരോ മനുഷ്യനും വ്യത്യസ്ത വ്യായാമരീതികളും ആവശ്യമുണ്ട്. ഇഎംഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വ്യായാമം ആഴ്ചയിൽ 20 മിനിറ്റ് മാത്രം മതിയെങ്കിലും ഓരോ വ്യക്തിക്കും അയാളുടെ ആവശ്യമനുസരിച്ചുള്ള വ്യായാമങ്ങളാണു ചെയ്യേണ്ടതെന്നു കേരളത്തിൽ ആദ്യമായി ഇഎംഎസ് സാങ്കേതികവിദ്യ ഏർപ്പെടുത്തിയിട്ടുള്ള പഴ്സനൽ ഫിറ്റ്‌നസ് സ്റ്റുഡിയോ ആയ കൊച്ചിയിലെ ഹെസ്സ്രോൺ ഇലക്ട്രോഫിറ്റിലെ ചീഫ് ട്രെയിനർ ബിനീഷ് ആന്റണി പറയുന്നു.
ഒരാൾക്ക് ആവശ്യമായ വ്യായാമ മുറകൾ കണ്ടുപിടിക്കുകയാണ് ഇഎംഎസ് രീതിയിലെ ആദ്യപടി. ആദ്യദിവസത്തെ 20 മിനിറ്റ് സെഷനിലൂടെ ഇത് കണ്ടുപിടിക്കാനാകുമെന്ന് യുഎഇ സേനയുടെ മുൻ ഫിറ്റ്‌നസ് ട്രെയ്‌നർ കൂടിയായ ബിനീഷ് ആന്റണി ചൂണ്ടിക്കാണിക്കുന്നു.
ഇതു കഴിഞ്ഞാൽ വിദഗ്ധരും അനുഭവസമ്പന്നരുമായ ട്രെയിനർമാരുടെ കീഴിൽ ഇഎംഎസ് അടിസ്ഥാനത്തിലുള്ള വ്യായമങ്ങൾ ആരംഭിക്കാം. ഒരു പഴ്സനൽ ട്രെയിനറുടെ കീഴിൽ ആഴ്ചയിൽ 20 മിനിറ്റ് മാത്രം ചെയ്താൽ മതിയാകുന്നതാണ് ഇഎംഎസ് അധിഷ്ഠിത വ്യായാമം എന്നതാണ് ഇതിനെ ഈ രംഗത്തെ വൻവിപ്ലവമാക്കുന്നത്.
ദേശീയ മെഡൽ ജേതാവായ വോളിബോൾ താരം ദീപ്തി റോസ്, ബോക്‌സിങ് താരം റോബിൻ ഫിലിപ്പ്, പ്രഫഷനൽ ഫുട്‌ബോളറായ രത്തൻ ഫിലിപ്പ് എന്നിവരാണ് hezzronelectrofitൽ ബിനീഷിനൊപ്പമുള്ള പഴ്സനൽ ട്രെയിനർമാർ.
English Summary: Electro Myo Stimulation, Exercise technology