നാലു മാസം പ്രായമുള്ള കുഞ്ഞ് കമിഴ്ന്നു വീണു കഴിഞ്ഞാൽ ഇഴഞ്ഞു നീന്താൻ പഠിക്കണ്ടേ? തങ്ങളുടെ കുഞ്ഞിനെ പിച്ച വച്ചു നടത്താനും അവർ മുട്ടിലിഴയുന്നതു നോക്കിയിരിക്കാനും ഇന്നത്തെ അച്ഛനമ്മമാർക്ക് എവിടെയാണ് സമയം. നാലു മാസമുള്ള കുഞ്ഞിനെ മുട്ടിലിഴയാനും നടക്കാനും പഠിപ്പിക്കുന്നതു മുതൽ 12 വയസുള്ള കുട്ടിയെ അത്യാവശ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലു മാസം പ്രായമുള്ള കുഞ്ഞ് കമിഴ്ന്നു വീണു കഴിഞ്ഞാൽ ഇഴഞ്ഞു നീന്താൻ പഠിക്കണ്ടേ? തങ്ങളുടെ കുഞ്ഞിനെ പിച്ച വച്ചു നടത്താനും അവർ മുട്ടിലിഴയുന്നതു നോക്കിയിരിക്കാനും ഇന്നത്തെ അച്ഛനമ്മമാർക്ക് എവിടെയാണ് സമയം. നാലു മാസമുള്ള കുഞ്ഞിനെ മുട്ടിലിഴയാനും നടക്കാനും പഠിപ്പിക്കുന്നതു മുതൽ 12 വയസുള്ള കുട്ടിയെ  അത്യാവശ്യം തൂങ്ങിയാടി തിരിയാനും മറിയാനുമുള്ള ജിംനാസ്റ്റിക് പരിശീലനം വരെ നൽകി ശ്രദ്ധേയമാവുകയാണ് ‘ദ് ലിറ്റിൽ ജിം.’

ഹൈലൈറ്റ് മാളിനോടു ചേർന്നുള്ള ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ഒന്നാം നിലയിലാണ് ‘ദ് ലിറ്റിൽ ജിം’ തുടങ്ങിയത്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭവുമാണ് കോഴിക്കോട്ടേത്. നാലു മാസം മുതൽ 12 വയസുവരെ പ്രായമുള്ള കുട്ടികളെ മൂന്നു വിഭാഗമായി തിരിച്ചാണ് പരിശീലനം  നൽകുന്നത്. രാജ്യാന്തര തലത്തിൽ പ്രശസ്തമായ ‘ദ് ലിറ്റിൽ ജിമ്മി’ന്റെ ഫ്രാഞ്ചസിയാണ് ഹൈലൈറ്റ് മാളിലേത്. 

ADVERTISEMENT

തലകുത്തിമറയാനും തൂങ്ങിയാടി തിരിഞ്ഞുചാടാനുമൊക്കെ ലിറ്റിൽജിമ്മിലെ കുരുന്നുകൾക്ക് ആവേശമാണ്. കുട്ടികൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് രക്ഷിതാക്കൾക്ക് നേരിട്ടു കാണാനും അവസരമുണ്ട്. വിദഗ്ധരായ പരിശീലകരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ആഴ്ചയിൽ ഒരു മണിക്കൂറാണ് ക്ലാസ്. ഒരു വർഷം ശരാശരി 40 ക്ലാസുകളാണ് ലഭിക്കുക.

കോഴിക്കോട്ടുകാരായ ആറോളം സുഹൃത്തുക്കളുടെ സംരംഭമാണ് ലിറ്റിൽ ജിം. സ്വന്തം നാട്ടിൽ തുടങ്ങിയ ശേഷം മറ്റുനഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉടമകളിലൊരാളായ മുഫ്തി മുഹമ്മദ് പറഞ്ഞു. കൊച്ചിയിലാണ് അടുത്ത ലിറ്റിൽ ജിം തുറക്കുന്നത്.

ADVERTISEMENT

എന്താണ് ലിറ്റിൽ ജിം?

1976ൽ റോബിൻ വെസ് തുടക്കമിട്ട ദ് ലിറ്റിൽ ജിമ്മിന്റെ ആസ്ഥാനം അരിസോണയിലെ സ്കോട്ട്സ്ഡെയിലാണ്. 26 വർഷത്തോളം ജിംനാസ്റ്റിക്സ് മേഖലയിലും 16 വർഷത്തോളം കുട്ടികളുടെ മനശാസ്ത്രത്തിലും നടത്തിയ ഗവേഷണങ്ങൾക്കു ശേഷമാണ് ലിറ്റിൽ ജിമ്മിനു രൂപം നൽകിയത്. രാജ്യാന്തര തലത്തിൽ 29 രാജ്യങ്ങളിൽ 400 നഗരങ്ങളിലാണ് ലിറ്റിൽ ജിം പ്രവർത്തിക്കുന്നത്.

ADVERTISEMENT

English Summary: The little gym for children

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT