പേര് സൂചിപ്പിക്കും പോലെ വെളുത്ത നിറത്തിലുള്ള സ്റ്റാർച്ച്, പഞ്ചസാര, വെളുത്ത മാവ് (flour) ഇവ ഒഴിവാക്കിയുള്ള ഭക്ഷണരീതിയാണ്. നോ വൈറ്റ് ഡയറ്റ്. ഗ്ലൈസെമിക് ഇന്‍ഡക്സ് കൂടുൽ ഉള്ളതും ഉയർന്ന അളവിൽ സ്റ്റാർച്ചും അന്നജവും അടങ്ങിയതും പ്രോസസ് ചെയ്തതുമായ ഭക്ഷ്യവസ്തുക്കളാണ് ഇവ. പോഷകഗുണങ്ങളും വളരെ കുറവാണ്. മാത്രമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേര് സൂചിപ്പിക്കും പോലെ വെളുത്ത നിറത്തിലുള്ള സ്റ്റാർച്ച്, പഞ്ചസാര, വെളുത്ത മാവ് (flour) ഇവ ഒഴിവാക്കിയുള്ള ഭക്ഷണരീതിയാണ്. നോ വൈറ്റ് ഡയറ്റ്. ഗ്ലൈസെമിക് ഇന്‍ഡക്സ് കൂടുൽ ഉള്ളതും ഉയർന്ന അളവിൽ സ്റ്റാർച്ചും അന്നജവും അടങ്ങിയതും പ്രോസസ് ചെയ്തതുമായ ഭക്ഷ്യവസ്തുക്കളാണ് ഇവ. പോഷകഗുണങ്ങളും വളരെ കുറവാണ്. മാത്രമല്ല ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒട്ടും യോജിച്ചതുമല്ല. 

എളുപ്പത്തിലും ഫലപ്രദമായും ഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ് നോ വൈറ്റ് ഡയറ്റ്. ഭക്ഷണശീലങ്ങൾ മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാനും ഈ ഡയറ്റ് സഹായിക്കും.

ADVERTISEMENT

എന്തുകൊണ്ട് ‘വൈറ്റ് ഫുഡ്’ ഒഴിവാക്കണം?

വെളുത്തതും സംസ്കരിച്ചതുമായ ഭക്ഷണപദാർഥങ്ങളിൽ അത്യാവശ്യ പോഷകങ്ങളോ നാരുകളോ ഇല്ല. ചീത്ത കാർബോഹൈഡ്രേറ്റ് ഇവയിലുണ്ടു താനും. ഏറെ നേരമൊന്നും വിശപ്പകറ്റാന്‍ സാധിക്കാത്തതു കൊണ്ട് കൂടുതൽ കാലറി അകത്താക്കാനും സാധ്യത ഉണ്ട്. പ്രമേഹം ഉള്ളവർക്ക് ഇത്തരം ഭക്ഷണങ്ങൾ നല്ലതല്ല. ബിസ്കറ്റ്, ചീസ്, മധുരപലഹാരങ്ങൾ, എയ്റേറ്റഡ് പാനീയങ്ങൾ ഇവ ഉദാഹരണങ്ങളാണ്.

പകരം എന്തു കഴിക്കാം?

ആരോഗ്യകരമായ ബ്രൗൺ ഓട്സ്, വൈറ്റ് ബ്രെഡിനു പകരം മൾട്ടി ഗ്രെയ്ൻ ബ്രെഡ്, വൈറ്റ് പാസ്തയ്ക്കു പകരം ഗോതമ്പു പാസ്ത ഇവ കഴിക്കാം. വെളുത്ത അരിക്കു പകരം മുഴു ധാന്യങ്ങൾ (whole grains), പഞ്ചസാരയ്ക്കു പകരം സ്റ്റീവിയ, തേൻ, മേപ്പിൾ സിറപ്പ്, ബ്രൗൺ ഷുഗർ ഇവ ഉപയോഗിക്കാം. 

ADVERTISEMENT

നിറം മാത്രം നോക്കി ഭക്ഷണത്തെ വിലയിരുത്തുന്നത് ആരോഗ്യകരമല്ല. പാൽ, ടോഫു, പനീർ തുടങ്ങിയവയും വെളുപ്പ് ആണ് എങ്കിലും ഇവ പോഷകങ്ങൾ ധാരാളം അടങ്ങിയതും ആരോഗ്യകരവും ശരീരഭാരം കുറയ്ക്കാൻ സഹായകവുമാണ്. 

കഴിക്കേണ്ട വെളുത്ത ഭക്ഷണങ്ങൾ

കോട്ടേജ് ചീസ് (പാൽക്കട്ടി), തൈര്, തേങ്ങ, കോളിഫ്ലവർ, വൈറ്റ് ചിക്കൻ ഇവയെല്ലാം പോഷകസമ്പുഷ്ടവും വെയ്റ്റ് ലോസ് ഡയറ്റില്‍ തീർച്ചയായും ഉൾപ്പെടുത്തേണ്ടതുമാണ്. 

ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ അവ നിങ്ങൾക്ക് നല്ലതോ ചീത്തയോ എന്ന് അറിയണം. റിഫൈൻഡ് ഫ്ലോർ, പഞ്ചസാര ഇവയെല്ലാം ഒഴിവാക്കണം. എന്നാൽ എല്ലാ വെളുത്ത ഭക്ഷണങ്ങളും ചീത്തയല്ല. 

ADVERTISEMENT

സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണരീതിയും പതിവായ വർക്കൗട്ടും ആണ് ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം.

English Summary: No white diet for weight loss

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT