ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വ്യക്തിയാണ് മെലാനിയ ട്രംപ്. എത്ര തിരക്കായാലും ഗ്രീൻ സ്മൂത്തി ഉൾപ്പെട്ട പ്രഭാതഭക്ഷണം മുടക്കാറേയില്ല. ദിവസവും ഏഴു കഷണം പഴങ്ങളെങ്കിലും അവർ കഴിക്കും. മുൻ മോഡൽ കൂടിയായ മെലാനിയ ഇടയ്ക്കൊക്കെ ചോക്ലേറ്റ് കഴിക്കാറുണ്ട്. ആരോഗ്യഭക്ഷണം ശീലമാക്കുമ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വ്യക്തിയാണ് മെലാനിയ ട്രംപ്. എത്ര തിരക്കായാലും ഗ്രീൻ സ്മൂത്തി ഉൾപ്പെട്ട പ്രഭാതഭക്ഷണം മുടക്കാറേയില്ല. ദിവസവും ഏഴു കഷണം പഴങ്ങളെങ്കിലും അവർ കഴിക്കും. മുൻ മോഡൽ കൂടിയായ മെലാനിയ ഇടയ്ക്കൊക്കെ ചോക്ലേറ്റ് കഴിക്കാറുണ്ട്. ആരോഗ്യഭക്ഷണം ശീലമാക്കുമ്പോഴും ഇടയ്ക്കൊക്കെ ആഗ്രഹമുള്ള ഭക്ഷണം കഴിക്കാം എന്നാണ് മെലാനിയയുടെ വിശ്വാസം. ധാരാളം പഴങ്ങൾ കഴിക്കുന്ന ശീലമാണ് ഫിറ്റ്നസും ആരോഗ്യവും നിലനിർത്താന്‍ മെലാനിയയെ സഹായിക്കുന്നത്. 

നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, നിരവധി ആന്റിഓക്സിഡന്റുകൾ ഇവയുടെ ഉറവിടമാണ് പഴങ്ങളും പച്ചക്കറികളും. കൊഴുപ്പ് വളരെ കുറഞ്ഞ ഇവ ശരീരഭാരം കുറയ്ക്കാനും ചില ഗുരുതര രോഗങ്ങൾ വരാതിരിക്കാനും ആരോഗ്യമേകാനും സഹായിക്കും. അമേരിക്കൻ പ്രഥമവനിതയുടെ ഡയറ്റ്, ഫിറ്റ്നസും ആരോഗ്യവും നിലനിർത്താൻ നിങ്ങളെ എങ്ങനെ സഹായിക്കും എന്ന് നോക്കാം. ദിവസവും പഴങ്ങൾ കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം. 

ADVERTISEMENT

വൈറ്റമിനുകൾ, ധാതുക്കൾ: വൈറ്റമിനുകൾ, ധാതുക്കൾ, പോഷകങ്ങളായ വൈറ്റമിൻ സി, വൈറ്റമിൻ ഇ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ഫോളിക് ആസിഡ് മുതലായവ ധാരാളം ഉണ്ട്. 

ഭാരം കുറയ്ക്കാൻ: പോഷകങ്ങൾ ധാരാളവും കാലറി കുറവും അടങ്ങിയ പഴങ്ങൾ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. നാരുകളും വെള്ളവും ധാതുക്കളും അടങ്ങിയതിനാൽ ഏറെ നേരം വയ‍ർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കും. 

ADVERTISEMENT

രോഗങ്ങൾ അകറ്റുന്നു: ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ, ടൈപ്പ് 2 പ്രമേഹം തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ പഴങ്ങൾക്കും പച്ചക്കറികൾക്കും ആവുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഓക്സീകരണ സമ്മർദവും രക്തസമ്മർദവും കുറയ്ക്കാൻ സഹായിക്കുന്നതു വഴി ഹൃദ്രോഗസാധ്യത കുറയ്ക്കാൻ പഴങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് ഒരു പഠനത്തിൽ കണ്ടു. പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നതിലൂടെ സാധിക്കും. 

പ്രഭാതഭക്ഷണത്തോടൊപ്പം ഫ്രഷ് ആയതോ തണുപ്പിച്ചതോ ആയ പഴങ്ങളും യോഗർട്ട്, സ്മൂത്തി ഇവയും കഴിക്കാം. വ്യത്യസ്തയിനം പഴങ്ങളും പച്ചക്കറികളും  ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് രോഗസാധ്യത കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും മെലാനിയ ട്രംപിനെപ്പോലെ ഫിറ്റ്നസ് നിലനിർത്താനും നിങ്ങളെ സഹായിക്കും. 

ADVERTISEMENT

English Summary: Melania Trump's fitness secrets