‘ഇവരുടെ വീടുകളിൽ എന്നെക്കാൾ തടിയുള്ളവർ ഉണ്ടാകില്ലേ’; ബോഡിഷെയ്മിങ്ങിനെക്കുറിച്ച് സജ്ന നജാം
തടി കൂടുതലുള്ളവരെയും കുറഞ്ഞവരെയും ഒരുപോലെ കളിയാക്കുന്ന സമൂഹമാണ് നമ്മുടേത്. എങ്കിലും കൂട്ടത്തിൽ ഏറ്റവുമധികം ബോഡി ഷെയ്മിങ്ങിനു വിധേയരാകുന്നവർ തടി കുറച്ചു കൂടിയവർതന്നെ. ഇപ്പോൾ തനിക്കു കേൾക്കേണ്ടിവന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ചു പറയുകയാണ് കൊറിയോഗ്രാഫർ സജ്ന നജാം. ‘തടി തടി തടി തടി ഇങ്ങനെ ഒരു വിഷയത്തെ
തടി കൂടുതലുള്ളവരെയും കുറഞ്ഞവരെയും ഒരുപോലെ കളിയാക്കുന്ന സമൂഹമാണ് നമ്മുടേത്. എങ്കിലും കൂട്ടത്തിൽ ഏറ്റവുമധികം ബോഡി ഷെയ്മിങ്ങിനു വിധേയരാകുന്നവർ തടി കുറച്ചു കൂടിയവർതന്നെ. ഇപ്പോൾ തനിക്കു കേൾക്കേണ്ടിവന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ചു പറയുകയാണ് കൊറിയോഗ്രാഫർ സജ്ന നജാം. ‘തടി തടി തടി തടി ഇങ്ങനെ ഒരു വിഷയത്തെ
തടി കൂടുതലുള്ളവരെയും കുറഞ്ഞവരെയും ഒരുപോലെ കളിയാക്കുന്ന സമൂഹമാണ് നമ്മുടേത്. എങ്കിലും കൂട്ടത്തിൽ ഏറ്റവുമധികം ബോഡി ഷെയ്മിങ്ങിനു വിധേയരാകുന്നവർ തടി കുറച്ചു കൂടിയവർതന്നെ. ഇപ്പോൾ തനിക്കു കേൾക്കേണ്ടിവന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ചു പറയുകയാണ് കൊറിയോഗ്രാഫർ സജ്ന നജാം. ‘തടി തടി തടി തടി ഇങ്ങനെ ഒരു വിഷയത്തെ
തടി കൂടുതലുള്ളവരെയും കുറഞ്ഞവരെയും ഒരുപോലെ കളിയാക്കുന്ന സമൂഹമാണ് നമ്മുടേത്. എങ്കിലും കൂട്ടത്തിൽ ഏറ്റവുമധികം ബോഡി ഷെയ്മിങ്ങിനു വിധേയരാകുന്നവർ തടി കുറച്ചു കൂടിയവർതന്നെ. ഇപ്പോൾ തനിക്കു കേൾക്കേണ്ടിവന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ചു പറയുകയാണ് കൊറിയോഗ്രാഫർ സജ്ന നജാം.
‘തടി തടി തടി തടി
ഇങ്ങനെ ഒരു വിഷയത്തെ കുറിച്ച് സത്യമായും എഴുതണമെന്നു ഞാൻ വിചാരിച്ചതല്ല .എഴുതേണ്ടി വന്നതിൽ ക്ഷമിക്കുക.
Scientifically ,weight is not an important factor that can determine ur health status .a lot of people who fit in the ideal weight range and perfect figures might have deficiencies and health issues ,and a lot of people who the society looks at as ""FAT" may be perfectly healthy and more active with good muscle mass .
ഉച്ച കഴിഞ്ഞു നല്ല മഴ ഉണ്ടായിരുന്നു ഇന്ന് , അപ്പോൾ ഇന്ന് നടക്കാൻ പറ്റില്ല അത് കൊണ്ട് ഫ്ലാറ്റിന്റെ ചുറ്റം ഒരു 30 റൗണ്ട് സൈക്ലിങ് ചെയ്തു ,മഴ നിന്നതു കൊണ്ട് നടക്കാൻ പോയാലോ എന്ന് മനസിലും കരുതി. സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു ഒറ്റ നടത്തം ( rain rain go away ), ഫ്ലാറ്റിന്റെ പുറത്ത് ഇറങ്ങി, ഒരു രണ്ടു വീട് കഴിഞ്ഞില്ല, ഒരു അപ്പാപ്പൻ ചെറുകുട്ടിയെയും കളിപ്പിച്ചു മതിലിനരികിൽ, നല്ല ഒരു മോൻ, എന്നെ കണ്ടു ചിരിച്ചതുകൊണ്ട് ഞാൻ ഒന്നു നിന്ന് ഒരു ഹി പറഞ്ഞു. ഉടനെ അപ്പാപ്പൻ, മാഡം തടി കൂടുതൽ ആണ്, നല്ലതു പോലെ നടക്കണം. ശെടാ ഇതെന്തു പാട്, ആരോ ഒരാൾ, എനിക്ക് ആരെന്നു പോലും അറിയില്ല, ശരിക്കും പറഞ്ഞാൽ പ്രായത്തെ ബഹുമാനിച്ചു ഞാൻ ഒന്നും പറഞ്ഞില്ല. നടക്കുമ്പോൾ വെറുതെ ഒന്ന് റീവൈൻഡ് ചെയ്തു കുറച്ചു കാര്യങ്ങൾ.
18 വയസ്സിൽ ഇരിക്കുന്നതു പോലെ അല്ല 50 വയസ്സിൽ, ഒരു പാട് മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകും, പ്രത്യേകിച്ചു ലേഡീസ് പ്രസവിച്ചു കഴിയുമ്പോൾ. ഞാൻ ചിലപ്പോൾ ഒരു ആർടിസ്റ്റ്, മോഡൽ ഒക്കെ ആയിരുന്നെങ്കിൽ, liposuction tummy tuck , ബാരിയാട്രിക് സർജറി ഒക്കെ ചെയ്ത് ഒരു ഫുൾ ടൈം ട്രെയ്നർ, ഡയറ്റീഷൻ ഒക്കെ കൊണ്ടുനടക്കാമായിരുന്നു.
കൊറിയോഗ്രാഫേഴ്സ് എല്ലാവരും എന്താ ഇങ്ങനെ തടിക്കുന്നത്, this is the question I hear always. why should I reply to them?
സ്റ്റേജ് റിഹേഴ്സൽ സമയത്ത്, സ്റ്റേജ് പൊട്ടി പോവുമോ മാം എന്നുചോദിക്കുന്ന ആളുകൾ, ഷൂട്ടിങ് ലൊക്കേഷനിൽ, ആദ്യം എന്നെ കാണുമ്പോൾ ഈ തടി വച്ച് ഡാൻസ് കളിക്കാൻ ബുദ്ധിമുട്ടില്ലേ എന്ന് ചോദിക്കുന്ന so called well wishers,
ശരിക്കും പറഞ്ഞാൽ എവിടെ പോയാലും ആരെങ്കിലും ഒരാൾ കാണും തടിയെ കുറിച്ച് പറയാൻ. ഈ പറയുന്നവരുടെ വീടുകളിൽ എന്നെക്കാൾ തടിയുള്ളവർ ഉണ്ടാവും, അതൊന്നും ഒരു പ്രശ്നമേ അല്ല.
സമ്മതിച്ചു എനിക്കു തടിയുണ്ട്, പക്ഷേ, ഇത് എഴുതുന്നവരെ(touch wood ) കൊളസ്ട്രോൾ, ബിപി,ഡയബറ്റിസ്, നടുവേദന, മൈഗ്രേൻ, തൈറോയ്ഡ് എന്ന ഒരു അസുഖവും എനിക്കില്ല ,ഇനി നാളെ വന്നുകൂടാ എന്നില്ല.
ഞാൻ ചിലപ്പോൾ എന്റെ മക്കളോട് തടി കൂടി എന്നൊക്കെ പറയും, പക്ഷേ 34 ,36 ,34 സൈസ് ഒന്നും ആവാൻ പറയില്ല. എനിക്ക് കുറച്ചു ബാക്കും ഫ്രണ്ടും വയറും ഉള്ള എന്നെയാണ് ഇഷ്ടം, പിന്നെ എന്നെ മെലിയിച്ചേ അടങ്ങു എന്നുണ്ടെങ്കിൽ, എന്റെ ഒരു ഫോട്ടോ എടുത്ത് ആപ്പുകൾ ഉപയോഗിച്ച് എന്നെ മെലിയിച്ചു കണ്ടു കൊള്ളുക.
തടി തടി എന്ന് പറഞ്ഞു മറ്റുള്ളവരെ കളിയാക്കുമ്പോൾ ഒന്ന് ഓർക്കുക, ആരും തടി വയ്ക്കുന്നതു മനഃപൂർവം അല്ല. ഓരോത്തർക്കും ഒാരോ പ്രശ്നങ്ങൾ ഉണ്ട്. ഹെറിഡിറ്ററി, ഹോർമോണൽ ഇംബാലൻസ്, മെനപ്പോസ്,സ്ട്രെസ്, മെന്റൽ വറീസ്...ഇങ്ങനെ പോകുന്നു.
Confessions of a plus size me ^
English Summary : Choreographer Sajna Najam about body shaming