വ്യായാമം ചെയ്യുന്നവര്‍ വരുത്തുന്ന ഏഴ് തെറ്റുകള്‍
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ്. എന്നാല്‍ തെറ്റായ രീതിയില്‍ വ്യായാമം ചെയ്യുന്നത് വ്യായാമം ചെയ്യാതിരിക്കുന്നതിനേക്കാൾ വലിയ അപകടമുണ്ടാക്കാം. പൊതുവേ വ്യായാമം ചെയ്യുന്നവര്‍ വരുത്തുന്ന ചില തെറ്റുകള്‍ ഇനി പറയുന്നവയാണ്.ആവശ്യത്തിന് വെള്ളം

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ്. എന്നാല്‍ തെറ്റായ രീതിയില്‍ വ്യായാമം ചെയ്യുന്നത് വ്യായാമം ചെയ്യാതിരിക്കുന്നതിനേക്കാൾ വലിയ അപകടമുണ്ടാക്കാം. വ്യായാമം ചെയ്യുന്നവര്‍ പൊതുവേ വരുത്തുന്ന ചില തെറ്റുകള്‍ ഇനി പറയുന്നവയാണ്.
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക
സന്ധികളുടെ ആരോഗ്യത്തിനും രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സ്ഥായിയാക്കി നിലനിര്‍ത്തുന്നതിനും ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വ്യായാമം ചെയ്യുമ്പോഴും ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടും. ഇത് മാംസപേശികളില്‍ വലിവ് ഉണ്ടാക്കാം. വെള്ളവും മറ്റ് പാനീയങ്ങളും വ്യായാമത്തിനു മുന്‍പും ശേഷവും ആവശ്യത്തിന് കുടിക്കേണ്ടത് അത്യാവശ്യമാണ്.
വാം അപ്പ് ചെയ്യാതിരിക്കുക
വ്യായാമം തുടങ്ങുന്നതിന് മുന്‍പ് വാം അപ്പ് ചെയ്യുന്നത് പേശികളെ കൂടുതല്‍ വഴക്കമുള്ളതാക്കും. ഇവയുടെ അസാന്നിധ്യം പേശികള്‍ പിളരുന്നതിന് കാരണമാകും.
സ്ഥിരതയില്ലായ്മ
ഒരു ദിവസം വ്യായാമം ചെയ്ത ശേഷം അടുത്ത ദിവസം കിടന്നുറങ്ങുക. പിറ്റേന്ന് എഴുന്നേറ്റ് രണ്ട് ദിവസത്തെ വ്യായാമം ഒരുമിച്ച് ചെയ്യുക എന്ന മട്ടിലുള്ള സ്ഥിരതയില്ലായ്മ അപകടമാണ്. ഒരു ആഴ്ചത്തെ വ്യായാമം ഒന്നോ രണ്ടോ ദിവസത്തില്‍ ചെയ്യാന്‍ ശ്രമിക്കുന്നത് പരുക്കിന് കാരണമാകും.
കൂടുതല്‍ ഭാരമെടുക്കുക
ആദ്യ ദിവസത്തെ ആവേശത്തില്‍ ചെന്ന് പറ്റാവുന്നതിലും അധികം ഭാരം എടുക്കാന്‍ ശ്രമിക്കരുത്. ഇത് പേശികളുടെ പിളര്‍പ്പിനും ഗൗരവമായ പരുക്കിനും കാരണമാകാം.
തെറ്റായ നില്‍പ്പ്
വ്യായാമം ചെയ്യുമ്പോള്‍ തെറ്റായ രീതിയില്‍ ഇരിക്കുന്നതും നില്‍ക്കുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് പുറം വേദന അടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. ശരീരത്തിലെ അവയവങ്ങളുടെ വിന്യാസം അതിനാല്‍ തന്നെ സുപ്രധാനമാണ്.
പേശീകള്‍ക്ക് ഭേദപ്പെടാനുള്ള സമയം നല്‍കാതിരിക്കല്‍
പേശികള്‍ക്ക് പരുക്കേറ്റാല്‍ അവ പൂര്‍വസ്ഥിതിയിലാകാന്‍ കുറച്ച് സമയം നല്‍കണം. അത് നല്‍കാതെ വീണ്ടും വ്യായാമം ചെയ്താല്‍ പേശികളുടെ ക്ഷതത്തിന് കാരണമാകും.
English Summary : Common workout mistakes