ശരീരഭാരം കുറയ്ക്കാൻ ഈ അബദ്ധം ഒരിക്കലും ചെയ്യരുത് : കൃഷ്ണപ്രഭ
ഡയറ്റ് ചെയ്യണമെന്നു തീരുമാനിച്ചതു മുതൽ ലക്ഷ്യം കാണുന്നതുവരെയുള്ള യാത്രയിലെ അബദ്ധങ്ങളെക്കുറിച്ചും തെറ്റിദ്ധാരണകളെക്കുറിച്ചും ശരിയായ തീരുമാനത്തിലെത്തിച്ചേർന്ന നിമിഷങ്ങളെക്കുറിച്ചും കൃഷ്ണപ്രഭ മനസ്സു തുറക്കുന്നു.
ഡയറ്റ് ചെയ്യണമെന്നു തീരുമാനിച്ചതു മുതൽ ലക്ഷ്യം കാണുന്നതുവരെയുള്ള യാത്രയിലെ അബദ്ധങ്ങളെക്കുറിച്ചും തെറ്റിദ്ധാരണകളെക്കുറിച്ചും ശരിയായ തീരുമാനത്തിലെത്തിച്ചേർന്ന നിമിഷങ്ങളെക്കുറിച്ചും കൃഷ്ണപ്രഭ മനസ്സു തുറക്കുന്നു.
ഡയറ്റ് ചെയ്യണമെന്നു തീരുമാനിച്ചതു മുതൽ ലക്ഷ്യം കാണുന്നതുവരെയുള്ള യാത്രയിലെ അബദ്ധങ്ങളെക്കുറിച്ചും തെറ്റിദ്ധാരണകളെക്കുറിച്ചും ശരിയായ തീരുമാനത്തിലെത്തിച്ചേർന്ന നിമിഷങ്ങളെക്കുറിച്ചും കൃഷ്ണപ്രഭ മനസ്സു തുറക്കുന്നു.
തടി കുറയ്ക്കണമെന്നു മനസ്സിൽ തോന്നിയാൽ കണ്ടതും കേട്ടതും വായിച്ചറിഞ്ഞതുമായ ഡയറ്റ് പ്ലാനുകൾ കണ്ണുമടച്ചു പിന്തുടരാറുണ്ട് പലരും. ആദ്യം മാറ്റേണ്ടത് ആ ശീലമാണ് എന്നു പറഞ്ഞുകൊണ്ടാണ് അഭിനേത്രിയും നർത്തകിയും ഗായികയുമായ കൃഷ്ണപ്രഭ തന്റെ വെയ്‌റ്റ്‌ലോസ് ജേണിയെക്കുറിച്ചു പറഞ്ഞു തുടങ്ങിയത്. ഡയറ്റ് ചെയ്യണമെന്നു തീരുമാനിച്ചതു മുതൽ ലക്ഷ്യം കാണുന്നതുവരെയുള്ള യാത്രയിലെ അബദ്ധങ്ങളെക്കുറിച്ചും തെറ്റിദ്ധാരണകളെക്കുറിച്ചും ശരിയായ തീരുമാനത്തിലെത്തിച്ചേർന്ന നിമിഷങ്ങളെക്കുറിച്ചും കൃഷ്ണപ്രഭ മനസ്സു തുറക്കുന്നു.
ആദ്യം പരീക്ഷിച്ചത് കീറ്റോ, ആരോഗ്യപ്രശ്നങ്ങൾ വഴിമുടക്കി
ശരീരം ഫിറ്റ് ആയിരുന്നുവെങ്കിലും ലൗ ഹാൻഡിൽസ് (ഇടുപ്പിലെ കൊഴുപ്പ്) കുറയ്ക്കണം എന്ന ലക്ഷ്യത്തോടെയാണ് ഡയറ്റ് ചെയ്യണമെന്നു ഞാൻ തീരുമാനിച്ചത്. ഡാൻസ് പ്രോഗ്രാമുകൾ ചെയ്യുന്നതുകൊണ്ട് സൈഡ്‌ഫാറ്റ്സ് കുറയ്ക്കണമെന്നു തോന്നി. ആദ്യം കീറ്റോ ഡയറ്റ് ആണ് പരീക്ഷിച്ചത്. സസ്യാഹാരമാണ് ഞാൻ കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്താറുള്ളത്. മീനും ചിക്കനുമൊക്കെ വല്ലപ്പോഴും മാത്രം. കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ ചിക്കൻ, ചീസ് തുടങ്ങി നന്നായി ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കണം. ബുദ്ധിമുട്ടായിട്ടുപോലും ഒരു മാസത്തോളം ഞാൻ കീറ്റോ ഡയറ്റ് പിന്തുടർന്നു. പിന്നീട് ചില ആരോഗ്യപ്രശ്നങ്ങൾ മൂലം ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് കീറ്റോ ഡയറ്റ് ഉപേക്ഷിക്കേണ്ടി വന്നു. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ, ഒരു പ്രത്യേക പർപ്പസിനു വേണ്ടിയാണെങ്കിൽ രണ്ടാഴ്ചത്തേക്കു മാത്രം സ്വീകരിക്കാവുന്ന ഒരു ഡയറ്റ്പ്ലാൻ ആണത്. ഉദാഹരണത്തിന്, പെട്ടെന്നു വിവാഹം തീരുമാനിക്കപ്പെട്ട ഒരു പെൺകുട്ടിക്ക് വിവാഹദിവസം കുറച്ചു മെലിഞ്ഞ് ഫിറ്റായിരിക്കണമെന്നു തോന്നിയാൽ എടുക്കാവുന്ന ഒരു ഡയറ്റ്പ്ലാനാണിത്. ദീർഘകാലാടിസ്ഥാനത്തിൽ ഈ ഡയറ്റ് പിന്തുടരരുതെന്നാണ് ഡോക്ടർമാരും ആരോഗ്യവിദഗ്ധരും നിർദേശിക്കുന്നത്.
ഡയറ്റ് ചെയ്തിട്ടും ഭാരം കുറയുന്നില്ല
എനിക്ക് എത്ര വണ്ണം കൂടിയാലും കുറഞ്ഞാലും ശരീരഭാരം 59–60 കിലോയിൽ നിൽക്കാറാണ് പതിവ്. യോഗയും ഓൺലൈൻ നൃത്ത ക്ലാസുകളുമെല്ലാമുള്ളതുകൊണ്ട് എപ്പോഴും ആക്ടീവ് ആയിരിക്കുകയും ചെയ്യും. തല മൊട്ടയടിച്ച സമയത്താണ് ഡയറ്റിങ് ആരംഭിച്ചത്. യോഗയൊക്കെ ചെയ്യുന്നതുകൊണ്ട് ശരീരം ഫിറ്റ് ആകുന്നുണ്ടെന്ന് എനിക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ ഭാരം കുറയുന്നില്ല. അങ്ങനെയാണ് രാജീവ് പി. നായർ എന്ന ഫിറ്റ്നസ് ട്രെയിനറിന്റെ കീഴിൽ വെയ്‌റ്റ്‌ലോസ് പ്രോഗ്രാം ആരംഭിക്കാൻ തീരുമാനിച്ചത്. ഡയറ്റ് ചെയ്യുമ്പോഴും ഭാരം കുറയുന്നില്ലല്ലോയെന്ന് ആശങ്കപ്പെടുമ്പോഴൊക്കെ അദ്ദേഹം പറഞ്ഞിരുന്നത്, ശരീരം ഫിറ്റ് ആയിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ ശരീരപ്രകൃതിക്കനുസരിച്ചുള്ള ഭാരം നിലനിർത്തുന്നതാണ് നല്ലതെന്നുമാണ്. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ഏറെ കടപ്പാടോടെ ഓർക്കുന്ന വ്യക്തിയാണ് യോഗ പരിശീലകയായ ഷേർലി മധു. എന്റെ ഡാൻസ് സ്കൂളായ ജൈനികയിൽ സ്ത്രീകൾക്കു മാത്രമായുള്ള യോഗസെഷൻ കൈകാര്യം ചെയ്യുന്നത് പ്രശസ്ത പഴ്സനൽ ട്രെയ്നർ മധു ഭാസ്കറിന്റെ ഭാര്യ കൂടിയായ ഷേർലിയാണ്.
ഡയറ്റ് ചെയ്യാം, അവനവനെ അറിഞ്ഞ്
ഡയറ്റ് ചെയ്യാൻ തീരുമാനിക്കുമ്പോൾ സെലിബ്രിറ്റികൾ പിന്തുടരുന്ന, അല്ലെങ്കിൽ കണ്ടും കേട്ടും വായിച്ചും അറിയുന്ന ഡയറ്റ് പ്ലാനുകൾ ഒരിക്കലും അന്ധമായി പിന്തുടരുത്. കാരണം ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. ഒരു പ്രൈമറി ഹെൽത്ത് അനാലിസിസിനു ശേഷം സ്വന്തം ആരോഗ്യത്തിനും ശരീരത്തിനും ഉചിതമായ ഒരു ഡയറ്റ്പ്ലാൻ ഒരു ഫിറ്റ്‌നസ് ട്രെയ്നറുടെ സഹായത്തോടെ തയാറാക്കുകയും അവർ പറയുന്ന കൃത്യമായ വർക്കൗട്ട് മുടങ്ങാതെ ചെയ്യുകയും വേണം. എന്നാലേ ആരോഗ്യവും ഒതുക്കവുമുള്ള ശരീരം എന്ന ലക്ഷ്യത്തിലേക്ക് കൃത്യമായി എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.
ആഗ്രഹത്തിലേക്കുള്ള യാത്ര തുടങ്ങിയിട്ട് ഏറെയായി
കൃത്യമായി പറഞ്ഞാൽ, മൊട്ടത്തലയുമായി ഫൊട്ടോ ഷൂട്ട് ചെയ്ത സമയത്താണ് ഞാൻ ഡയറ്റ് ചെയ്തു തുടങ്ങിയത്. അന്നത്തെയും ഇപ്പോഴത്തെയും ചിത്രങ്ങൾ കണ്ടാൽ മാറ്റം കൃത്യമായി മനസ്സിലാകും. ഇടുപ്പുഭാഗത്തെ കൊഴുപ്പകറ്റി ശരീരം കുറച്ചുകൂടി ഒതുക്കമുള്ളതാക്കണം, ശരീരഭാരം 59 ൽ നിന്ന് കുറയ്ക്കണം എന്ന രണ്ടു ലക്ഷ്യങ്ങളുമായാണ് ഡയറ്റിങ് ആരംഭിച്ചത്. പാതിവഴിയിൽ കീറ്റോ ഡയറ്റ് അവസാനിപ്പിക്കേണ്ടി വന്നപ്പോഴാണ് ഡയറ്റ് പ്ലാൻ ഒന്നു മാറ്റിപ്പിടിച്ചാലോയെന്ന് ട്രെയ്നർ ചോദിക്കുന്നത്. അങ്ങനെയാണ് മധുരവും തേങ്ങ ചേർത്തുള്ള ഭക്ഷണവും ഒക്കെ തീരെ കുറച്ചുകൊണ്ടുള്ള പുതിയ ഒരു ഡയറ്റ് പ്ലാൻ ആരംഭിച്ചത്. ബ്ലഡ്ടെസ്റ്റ് അടക്കം നടത്തി അതിന്റെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ എന്റെ ശരീരത്തിനാവശ്യമായ സംഗതികൾ ഉൾപ്പെടുത്തിയുള്ള ഡയറ്റ് പ്ലാനിനൊപ്പം കൃത്യമായ വർക്കൗട്ടും കൂടിച്ചേർന്നപ്പോൾ ശരീരഭാരം 59 ൽ നിന്ന് 56 ആയി കുറഞ്ഞു.
ഡയറ്റിങ്ങിന്റെ മെയിൻ അജൻഡ
എത്ര ഡയറ്റ് ചെയ്തിട്ടും ഭാരം കുറയുന്നില്ല എന്നു പരാതിപ്പെടുന്നവരോട് എനിക്കു പറയാനുള്ളതിതാണ്– ഡയറ്റ് ചെയ്തു സ്വന്തമാക്കിയ ഫിറ്റ്‌നസ് നിലനിർത്തുന്നതിനാണ് ഫോക്കസ് നൽകേണ്ടത്. കഠിനമായ ഡയറ്റെടുത്ത് ഭാരം കുറയ്ക്കും. പിന്നെ ഉദാസീനത കാട്ടിയാൽ, പോയ ഭാരം അതേപോലെ വരും. അതുകൊണ്ട് കൃത്യമായ ഭക്ഷണശീലങ്ങളും വ്യായാമവും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക. ശരീരം ഫിറ്റ്ആയിരിക്കാൻ ശ്രദ്ധിക്കുക. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ സാധിക്കും എന്നതാണ് ഡയറ്റിങ്ങിന്റെ പ്രധാന അജൻഡ.
ചായ കുറച്ചു, മധുരത്തെ പടികടത്തി
പൊതുവേ വളരെ കുറച്ചുമാത്രം ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ. പക്ഷേ മധുരം നന്നായി കഴിക്കുമായിരുന്നു. ചായയും ഒരു ദൗർബല്യമായിരുന്നു. ഡയറ്റിങ്ങിന്റെ ഭാഗമായി മധുരത്തെ പടിക്കു പുറത്തു കടത്തി. ചായയുടെ എണ്ണവും കുറച്ചു. മധുരം കഴിക്കാൻ തോന്നുമ്പോൾ ഡാർക്ക് ചോക്ലേറ്റ് കഴിക്കും. ചോറിനോട് പണ്ടേ വലിയ താൽപര്യമില്ല. എന്നുകരുതി കാർബോഹൈഡ്രേറ്റ് തീരെ ഉപേക്ഷിച്ചതുമില്ല. ഇഡ്ഡലി, ദോശ ഇവയൊക്കെ കഴിക്കാറുണ്ട്. രാത്രി ഭക്ഷണം രാത്രി 7 മണിക്കു മുൻപ് കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്.
Content Summary: Actress Krishna Prabha Talks About Her Weight loss Journey