78 കിലോയിൽ നിന്ന് 65ലേക്ക്; അഞ്ചുമാസം കൊണ്ട് ശരീരഭാരം കുറച്ച കഥയുമായി ശാലു കുര്യൻ
പ്രസവ ശേഷം ശരീരഭാരം കുറച്ച് പുത്തൻ ലുക്കിലെത്തിയതിന്റെ വിശേഷങ്ങൾ പങ്കുവച്ച് മിനിസ്ക്രീൻതാരം ശാലു കുര്യൻ. തന്റെ യൂട്യൂബ് ചാനലിൽ ഡയറ്റീഷനെ ഒപ്പം ഇരുത്തിയുള്ള വിഡിയോ പങ്കുവച്ചാണ്, പ്രസവശേഷം താൻ 78 കിലോയിൽ നിന്നു 65 കിലോയിൽ എത്തിയ കഥ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ശാലു കുര്യൻ പിന്തുടരുന്ന

പ്രസവ ശേഷം ശരീരഭാരം കുറച്ച് പുത്തൻ ലുക്കിലെത്തിയതിന്റെ വിശേഷങ്ങൾ പങ്കുവച്ച് മിനിസ്ക്രീൻതാരം ശാലു കുര്യൻ. തന്റെ യൂട്യൂബ് ചാനലിൽ ഡയറ്റീഷനെ ഒപ്പം ഇരുത്തിയുള്ള വിഡിയോ പങ്കുവച്ചാണ്, പ്രസവശേഷം താൻ 78 കിലോയിൽ നിന്നു 65 കിലോയിൽ എത്തിയ കഥ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ശാലു കുര്യൻ പിന്തുടരുന്ന ഡയറ്റ് ഏതാണെന്നാണ് പലർക്കും അറിയേണ്ടതെന്നും ഡയറ്റീഷൻ ജെഫ്രിയ പറയുന്നു.
‘പണ്ടു മുതലേയുള്ള തടിയായിരുന്നു. തടി കുറയ്ക്കണം എന്ന ആഗ്രഹവും നേരത്തെ മുതലേയുണ്ട്. പല ശ്രമങ്ങളും പരാജയപ്പെട്ടു. ഇനി എങ്ങനായാലും കുഴപ്പമില്ല എന്ന ചിന്തയായിരുന്നു. എന്നാല്‍ പ്രസവ ശേഷം തടി പിന്നെയും കൂടി. ആരോഗ്യത്തിനു തന്നെ അത് വെല്ലുവിളിയായി. മകനെ ധൈര്യത്തോടെ എടുക്കാനും കളിപ്പിക്കാനും പറ്റില്ലേ എന്നുവരെ പേടിച്ചതോടെയാണ് വീണ്ടും തടി കുറക്കാനുള്ള ശ്രമം തുടങ്ങിയത്.
കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു തുടങ്ങി. കുട്ടിയുടെ ആരോഗ്യം കൂടി കണക്കിലെടുത്തായിരുന്നു ഡയറ്റ്. തടി കുറച്ച് കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി. പിന്നെ അതേ ഡയറ്റും വ്യായാമവും തുടര്‍ന്നു. 78 കിലോയുണ്ടായിരുന്നിടത്ത് അത് 65-ലേക്ക് എത്തിച്ചു. കാല് വേദനയും മുട്ടുവേദനയും ഒക്കെയുണ്ടായിരുന്നു. അപ്പോഴാണ് തടി കുറയ്ക്കണമെന്ന് വീണ്ടും തോന്നിയത്. ഇപ്പോൾ അതൊക്കെ മാറി. ഇങ്ങനെയൊക്കെയാണ് ഇന്നത്തെ രൂപമാറ്റത്തിലേക്ക് എത്തിയത്’.– ശാലു പറയുന്നു.
ബാലൻസ് ഡയറ്റായിരുന്നു ശാലു പിന്തുടർന്നത്. പോസ്റ്റ് പ്രഗ്നൻസി വെയ്റ്റ് ലോസായിരുന്നു വേണ്ടിയിരുന്നത്. രാവിലെ സാധാരണ കഴിക്കാറുള്ളത് ഇഡ്ഡലിയും സാമ്പാറുമാണ്. അതു നേരത്തെ കഴിച്ചിരുന്നതിന്റെ അളവ് കുറച്ച് അതിനൊപ്പം കഴിക്കാൻ സാലഡ് ഡയറ്റീഷൻ നിർദേശിച്ചിരുന്നു. ചോറിന്റെ അളവ് കുറച്ച് പച്ചക്കറികളും സാലഡും കൂടുതൽ ഉൾപ്പെടുത്തി. ഡയറ്റ് തുടങ്ങി ആദ്യത്തെ മൂന്നു ദിവസം അസഹനീയമായ തലവേദനയായിരുന്നെന്നു സാലു പറയുന്നു.
വ്യായാമം ചെയ്യാൻ മടിയുള്ള ആളായതിനാൽത്തന്നെ ആദ്യമേ ഡയറ്റീഷനോടു നിർദേശിച്ചത് തനിക്ക് അതൊന്നും ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു. ഒന്നും ചെയ്യണ്ട.. വെറുതേ അര മണിക്കൂർ നടന്നാൽ മതിയെന്നായിരുന്നു അതിനു കിട്ടിയ മറുപടി. ഈ ഫുഡ് കൺട്രോൾ ചെയ്ത് ദിവസവുമുള്ള നടത്തം കൂടിയാകുമ്പോൾ ഭാരം കുറഞ്ഞു തുടങ്ങും. ഇതു കാണുമ്പോൾ നമുക്കുതന്നെ സ്വയം മോട്ടിവേഷൻ വരും. പിന്നെ നമ്മൾ സ്വയം വർക്ഔട്ടുകൾ തുടങ്ങുമെന്ന് ശാലു ഉറപ്പുനൽകുന്നു.
നോൺ വെജ് കഴിച്ചാൽ വണ്ണം വയ്ക്കുമെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ ശരിക്കും ഡയറ്റ് എടുക്കുമ്പോൾ ഭക്ഷണത്തിൽ നോൺ വെജ് ഉൾപ്പെടുത്തണമെന്ന് ഡയറ്റീഷൻ പറയുന്നു. ചിക്കൻ പ്രോട്ടീൻ ഉറവിടാണ്. മസിൽ ഡെവലപ്മെന്റിന് ഇത് ഏറെ സഹായകമാണ്. ബ്രോയ്‌ലറിനെക്കാളും നാടൻ ചിക്കനാകും നല്ലത്. വെജിറ്റേറിയൻസ് പാലും പാലുൽപ്പന്നങ്ങളും കഴിക്കണം. പ്രോട്ടീൻ ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.
English Summary : Weight loss tips of Shalu Kurian