പുതു വർഷത്തിൽ സസന്തോഷം ആരംഭിച്ച വ്യായാമശീലം ഇപ്പോൾ വിരസമാകുന്നുവോ? ഒരു പക്ഷേ അതു നിർത്തുവാൻ തന്നെ നിങ്ങൾ ആലോചിക്കുന്നുണ്ടാകാം. നിരാശപ്പെടാൻ വരട്ടെ. നിങ്ങൾ തനിച്ചല്ല. 80 ശതമാനത്തോളം ആളുകൾ വ്യായാമം ....Fitness Resolution, Fitness Tricks, Mot

പുതു വർഷത്തിൽ സസന്തോഷം ആരംഭിച്ച വ്യായാമശീലം ഇപ്പോൾ വിരസമാകുന്നുവോ? ഒരു പക്ഷേ അതു നിർത്തുവാൻ തന്നെ നിങ്ങൾ ആലോചിക്കുന്നുണ്ടാകാം. നിരാശപ്പെടാൻ വരട്ടെ. നിങ്ങൾ തനിച്ചല്ല. 80 ശതമാനത്തോളം ആളുകൾ വ്യായാമം ....Fitness Resolution, Fitness Tricks, Mot

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതു വർഷത്തിൽ സസന്തോഷം ആരംഭിച്ച വ്യായാമശീലം ഇപ്പോൾ വിരസമാകുന്നുവോ? ഒരു പക്ഷേ അതു നിർത്തുവാൻ തന്നെ നിങ്ങൾ ആലോചിക്കുന്നുണ്ടാകാം. നിരാശപ്പെടാൻ വരട്ടെ. നിങ്ങൾ തനിച്ചല്ല. 80 ശതമാനത്തോളം ആളുകൾ വ്യായാമം ....Fitness Resolution, Fitness Tricks, Mot

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതു വർഷത്തിൽ സസന്തോഷം ആരംഭിച്ച വ്യായാമശീലം ഇപ്പോൾ വിരസമാകുന്നുവോ? ഒരു പക്ഷേ അതു നിർത്തുവാൻ തന്നെ നിങ്ങൾ ആലോചിക്കുന്നുണ്ടാകാം. നിരാശപ്പെടാൻ വരട്ടെ. നിങ്ങൾ തനിച്ചല്ല. 80 ശതമാനത്തോളം ആളുകൾ വ്യായാമം ശീലമാക്കാനുള്ള തങ്ങളുടെ പുതുവർഷ തീരുമാനം ഫെബ്രുവരിയോടെ ഉപേക്ഷിക്കുന്നതായി കണക്കാക്കപ്പെടുന്നു. വ്യായാമം തുടർന്നു കൊണ്ടുപോകാനുള്ള ഒരു വ്യക്തിയുടെ പ്രചോദനം നീണ്ടു നിൽക്കാത്തതിനു പ്രധാന കാരണം ശരിയായ ലക്ഷ്യം നിശ്ചയിക്കുന്നതിലെ അപാകത ആണ്. ശരിയായ ലക്ഷ്യം കണ്ടെത്തുന്നത് ദീർഘകാലത്തേക്കുള്ള പ്രയത്നം തുടരുന്നതിന് ഒരു നല്ല പ്രചോദനമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 

 

ADVERTISEMENT

1 പ്രയത്നത്തിന്റെ അളവു കുറയ്ക്കുക 

Photo Credit : Ajan Alen / Shutterstock.com

ആരോഗ്യകരമായ ജീവിതത്തിനായി ശരീരത്തിന് ആയാസം കൊടുക്കണമെന്നും നന്നായി വിയർപ്പൊഴുക്കണമെന്നുമൊക്കെയാണ് പൊതുവായ ധാരണ. അതിനായി വർഷാരംഭത്തിൽ പലരും നന്നായി ശ്രമിച്ചിട്ടുമുണ്ടാകും. ‌‌നിർഭാഗ്യവശാൽ, ശാരീരികാധ്വാനം കഴിവതും ഒഴിവാക്കാനാണ് തലച്ചോർ നമുക്കു നിർദേശം തരിക. തന്മൂലം വ്യായാമത്തിനായി നാം ഉപയോഗിക്കുന്ന അധിക പ്രയത്നം, കുറച്ചുനാൾ കഴിഞ്ഞ് അത് തുടരാനുള്ള പ്രേരണയും ഉത്സാഹവും കുറയ്ക്കുന്നു. നമ്മുടെ തലച്ചോർ ശരീരത്തിന്റെ ഓരോ വ്യതിയാനവും ശ്രദ്ധിക്കുന്നുണ്ട്. സ്ഥായിയായ അവസ്ഥയിൽനിന്നുണ്ടാകുന്ന ഏതൊരു മാറ്റവും ആരോഗ്യത്തെ ബാധിക്കും എന്നതിനാൽ തലച്ചോർ അതിനെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. കൂടുതൽ ശാരീരിക അധ്വാനം ആവശ്യമായി വരുമ്പോൾ തലച്ചോർ ഉത്തേജിപ്പിക്കപ്പെടുകയും ‘അപകട സാധ്യത ഉള്ളതും പ്രയോജനരഹിതവുമായ’ പ്രവൃത്തി നിർത്തിവയ്ക്കാൻ നമ്മോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ശാരീരിക അധ്വാനം കൂടുമ്പോൾ അത് ഇത്തരം കൂടുതൽ സന്ദേശം പുറപ്പെടുവിക്കുകയും ചെയ്യുന്നു.

പ്രയത്നത്തിന്റെ അളവ് കുറയ്ക്കുക എന്നതു പ്രസക്തമാകുക ഇവിടെയാണ്. ദീർഘ കാലത്തേക്ക് വ്യായാമം തുടർന്നു കൊണ്ടുപോകുന്നതിന് ഇത് നമ്മെ സഹായിക്കും. ഉദാഹരണത്തിന്, പതിനഞ്ചു മിനിറ്റ് ജോഗ് ചെയ്യുന്നതു നിങ്ങൾക്കു ഒരു ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിൽ അത് അഞ്ച് മിനിറ്റ് ആയി കുറയ്ക്കുക. അതുപോലെ ഓടുന്നതിൽ നിങ്ങൾക്കു താല്പര്യം ഇല്ലെങ്കിൽ സുംബ ചെയ്യുക. നിങ്ങൾ ചെയ്യുന്ന പ്രവൃത്തി ആസ്വാദ്യകരമാകണം എന്നതാണ് പ്രധാനം. കുറച്ച് അധ്വാനം വേണ്ട പ്രവൃത്തികൾ നമ്മൾ കൂടുതലായി ഇഷ്ടപ്പെടുന്നു എന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. പുതിയ വ്യായാമ മുറകൾ തുടങ്ങുമ്പോൾ ഈ വസ്തുത തീർച്ചയായും നാം മനസ്സിൽ കരുതണം. 

ഇതേ തത്ത്വം തന്നെ വ്യായാമം ചെയ്യുമ്പോളുള്ള മാനസിക പ്രയത്നം കുറക്കുന്നതിലും ബാധകമാണ്. പ്രത്യേകിച്ചു വ്യായാമത്തിന്റെ ഒരു പുതിയ മേഖല പുതു വർഷത്തിൽ തുടങ്ങുമ്പോൾ. ഉദാഹരണത്തിന്, വ്യായാമത്തിന് വേണ്ടി സാധാരണ ഉണരുന്നതിലും ഒരു മണിക്കൂർ മുൻപ് ഉണരുക, പുതിയ തരം വർക്ക് ഔട്ടുകൾ ഉൾപ്പെടുത്തുക എന്നിവയൊക്കെ മാനസിക പരിശ്രമം ആവശ്യപ്പെടുന്നു. മാനസിക പരിശ്രമം കുറയ്ക്കുന്നത് അനാവശ്യ തീരുമാനങ്ങൾ എടുക്കുന്നതിൽനിന്നു രക്ഷിക്കുന്നു.

ADVERTISEMENT

2. ഹ്രസ്വ കാല ലക്ഷ്യങ്ങൾ മുന്നിൽ കാണുക 

Photo Credit : Nikita Sursin / Shutterstock.com

പലപ്പോഴും ആളുകൾ വ്യായാമം ചെയ്യാൻ തുടങ്ങുന്നത് ഒരു ദീർഘകാല ലക്ഷ്യത്തെ മുൻനിർത്തി ആയിരിക്കും. തങ്ങളുടെ പ്രിയപ്പെട്ട വസ്ത്രം ഒന്നു കൂടി ധരിക്കുന്നതിനായി ഏതാനും കിലോ തൂക്കം കുറയ്ക്കുക എന്നതായിരിക്കും മുന്നിൽ കാണുന്ന ലക്ഷ്യം. എന്നാൽ അത് സമീപഭാവിയിലൊന്നും സാധ്യമാകാതെ വരുമ്പോൾ തങ്ങളുടെ തീരുമാനത്തിൽനിന്നു പിന്നോട്ട് പോകുന്നു ; അഥവാ ലക്ഷ്യം നേടാനുള്ള പ്രചോദനം കുറയുന്നു. താരതമ്യേന വേഗത്തിൽ ഫലം ലഭിക്കുന്ന ഒരു ലക്ഷ്യം തിരഞ്ഞെടുക്കുന്നതിലൂടെ നമുക്ക് ഇതിനെ മറികടക്കാനാകും. ഉദാഹരണത്തിന്, വ്യായാമത്തിന്റെ മൂഡ് ബൂസ്റ്റിങ് നേട്ടങ്ങൾ ലക്ഷ്യം വയ്ക്കുക. ഇത് നമുക്ക് പെട്ടെന്ന് കൈവരിക്കാൻ കഴിയുന്ന ഒന്നായതിനാൽ ചെയ്തു വന്നിരുന്ന വ്യായാമം തുടർന്നും ചെയ്യാനുള്ള പ്രചോദനം ലഭിക്കും. ചുരുക്കത്തിൽ, വ്യായാമം ചെയ്യുന്നതിനായി പെട്ടെന്ന് കൈവരിക്കാൻ കഴിയുന്ന ഒരു നേട്ടം കണ്ടുവയ്ക്കുക - ദീർഘ കാല നേട്ടങ്ങൾ പിൻതുടർന്നു കൊള്ളും.

3. ‘ഉള്ളതിന്’ പകരം ‘ആയിരിക്കേണ്ടതി’ലേക്ക് ശ്രദ്ധ പതിപ്പിക്കുക

നിങ്ങളുടെ ലക്ഷ്യത്തിന്റെ തരം മാറ്റുക എന്നതാണ് അവസാനത്തെ മോട്ടിവേഷനൽ ഫിക്സ്. ‘ഉണ്ടാകേണ്ട’ ലക്ഷ്യങ്ങളെകാൾ ‘ആയിരിക്കേണ്ട’ ലക്ഷ്യങ്ങൾ ആണ് നമ്മുടെ തലച്ചോറിന് കൂടുതൽ സ്വീകാര്യം. ഉദാഹരണത്തിന് നിങ്ങൾ വ്യായാമം ചെയ്യുന്നത് ഒരു നല്ല ശരീരം ഉണ്ടാകുന്നതിനു വേണ്ടിയാകാം. എന്നാൽ നമ്മുടെ തലച്ചോറിന് ഇത് അത്ര പ്രാധാന്യം ഉള്ള ലക്ഷ്യം അല്ല. കാരണം അത് നമ്മുടെ അഭിവൃദ്ധിക്കു വേണ്ടിയുള്ള ഒരു ലക്ഷ്യം അല്ല.

ADVERTISEMENT

നേരേമറിച്ച് കൂടുതൽ ആരോഗ്യത്തിനോ കായികക്ഷമതയ്ക്കോ വേണ്ടി വ്യായാമം ചെയ്യുക എന്നത് കൂടുതൽ പ്രചോദനാത്മകം ആണ്. കാരണം നമ്മുടെ വ്യക്തിത്വത്തെ അടിസ്ഥാനമാക്കി സമാന ചിന്താഗതിക്കാരുമായി ബന്ധം സ്ഥാപിക്കാൻ മനുഷ്യൻ ആഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള പ്രേരണ പരമ്പരാഗതമായി വികസിച്ചതാണെന്ന് കരുതപ്പെടുന്നു; നിലനില്പിന് വേണ്ടിയുള്ള പരസ്പര ബന്ധം ഇത് സാധിതമാക്കിയിരിക്കാം. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ വ്യായാമം ചെയ്യുന്നവർ തങ്ങളുടെ കായിക ക്ഷമത പ്രകടിപ്പിക്കുന്നതിന് ഒരു മാർഗമായി അതിനെ കാണാം. 

വ്യായാമ സംബന്ധിയായ പുതുവർഷ തീരുമാനങ്ങളോട് നിങ്ങൾക്ക് ആദ്യ മാസം ഒരു പക്ഷേ നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടാവില്ല. വൈകിയിട്ടില്ല; വ്യായാമത്തോടുള്ള നിങ്ങളുടെ സമീപനം മാറ്റുന്നത് വഴി ലക്ഷ്യത്തോടു നന്നായി ഉൾച്ചേരുന്നതിന് നിങ്ങൾക്ക് കഴിയും. വർഷം മുഴുവൻ !

Content Summary : Three tips that motivate you to exercise all year long

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT