ചിമ്പുവിനു വേണ്ടിയിരുന്നത് മൂന്ന് കാര്യങ്ങൾ; മേക്ക് ഒാവറിനു പിന്നിലെ മലയാളി പറയുന്നു ആ യാത്രയെക്കുറിച്ച്
105 കിലോയിൽനിന്ന് 72 ലേക്ക് എത്തിയ തമിഴ്നടൻ ചിമ്പുവിന്റെ മേക്കോവർ കണ്ട് മൂക്കത്തു വിരൽ വയ്ക്കാത്തവർ ഉണ്ടാകില്ല. കരിയർ തന്നെ പ്രതിസന്ധിയിലായ സമയത്താണ് പുതിയ മേക്കോവറിൽ വിജയവഴിയിലേക്കു ചിമ്പു ഗംഭീര തിരിച്ചുവരവു നടത്തിയത്. ഇതിനായി താൻ നടത്തിയ കഠിനപ്രയത്നത്തിന്റെ വിഡിയോ യുട്യൂബിലൂടെ താരം
105 കിലോയിൽനിന്ന് 72 ലേക്ക് എത്തിയ തമിഴ്നടൻ ചിമ്പുവിന്റെ മേക്കോവർ കണ്ട് മൂക്കത്തു വിരൽ വയ്ക്കാത്തവർ ഉണ്ടാകില്ല. കരിയർ തന്നെ പ്രതിസന്ധിയിലായ സമയത്താണ് പുതിയ മേക്കോവറിൽ വിജയവഴിയിലേക്കു ചിമ്പു ഗംഭീര തിരിച്ചുവരവു നടത്തിയത്. ഇതിനായി താൻ നടത്തിയ കഠിനപ്രയത്നത്തിന്റെ വിഡിയോ യുട്യൂബിലൂടെ താരം
105 കിലോയിൽനിന്ന് 72 ലേക്ക് എത്തിയ തമിഴ്നടൻ ചിമ്പുവിന്റെ മേക്കോവർ കണ്ട് മൂക്കത്തു വിരൽ വയ്ക്കാത്തവർ ഉണ്ടാകില്ല. കരിയർ തന്നെ പ്രതിസന്ധിയിലായ സമയത്താണ് പുതിയ മേക്കോവറിൽ വിജയവഴിയിലേക്കു ചിമ്പു ഗംഭീര തിരിച്ചുവരവു നടത്തിയത്. ഇതിനായി താൻ നടത്തിയ കഠിനപ്രയത്നത്തിന്റെ വിഡിയോ യുട്യൂബിലൂടെ താരം
105 കിലോയിൽനിന്ന് 72 ലേക്ക് എത്തിയ തമിഴ്നടൻ ചിമ്പുവിന്റെ മേക്കോവർ കണ്ട് മൂക്കത്തു വിരൽ വയ്ക്കാത്തവർ ഉണ്ടാകില്ല. കരിയർ തന്നെ പ്രതിസന്ധിയിലായ സമയത്താണ് പുതിയ മേക്കോവറിൽ വിജയവഴിയിലേക്കു ചിമ്പു ഗംഭീര തിരിച്ചുവരവു നടത്തിയത്. ഇതിനായി താൻ നടത്തിയ കഠിനപ്രയത്നത്തിന്റെ വിഡിയോ യുട്യൂബിലൂടെ താരം പുറത്തുവിടുകയും ചെയ്തു. 33 കിലോ കുറയ്ക്കാൻ ചിമ്പുവിനെ സഹായിച്ചതിനു പിന്നിൽ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി രജികുമാറുമുണ്ട്. രജിക്കു കീഴിലായിരുന്നു ചിമ്പുവിന്റെ യോഗാ പരിശീലനം. താരം ശിഷ്യനായ അനുഭവവും കഷ്ടപ്പാട് വിജയത്തിലേക്കുള്ള മാർഗമായതിനെക്കുറിച്ചുമെല്ലാം രജി മനോരമ ഓൺലൈനോടു സംസാരിക്കുന്നു.
ആദ്യത്തെ ഞെട്ടൽ, പതിയെ കാത്തിരിപ്പിലേക്ക്
എന്റെ വിദ്യാർഥി ആയിരുന്ന അശ്വതി ആയിരുന്നു നടൻ ചിമ്പുവിന്റെ ഇവിടുത്തെ കാര്യങ്ങളെല്ലാം ഓർഗനൈസ് ചെയ്തു കൊണ്ടിരുന്നത്. അശ്വതി വഴിയായിരുന്നു ആ റഫറൻസ് എന്നിലേക്ക് എത്തുന്നത്. കേട്ടപ്പോൾ ആദ്യം ഒരു ഞെട്ടലായിരുന്നു. ഇതിനു മുൻപ് ഒന്നു രണ്ടു സെലിബ്രിറ്റികളെ പഠിപ്പിച്ചിട്ടുണ്ട്. എങ്കിലും ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു താരത്തെ യോഗ പരിശീലിപ്പിക്കുക എന്ന ഒരു എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. അദ്ദേഹത്തെ നേരിട്ടു കാണാൻ സമയം തന്നിരുന്നു. താജ് ഹോട്ടലിൽ വച്ചാണ് നേരിട്ടുകണ്ടത്. വലിയ താരമായതു കൊണ്ടുതന്നെ എങ്ങനെയായിരിക്കും എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. പരിചയപ്പെട്ടപ്പോൾ മനസ്സിലായി വളരെ വിനയാന്വിതനായ ഒരു മനുഷ്യനാണെന്ന്. എന്താണു വേണ്ടതെന്ന കൃത്യമായ ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിനു വേണ്ടി എന്തൊക്കെയാണോ ചെയ്യേണ്ടത്, അതെല്ലാം പരിശീലിപ്പിച്ചോളാൻ പറഞ്ഞിരുന്നു.
വേണ്ടത് ഈ മൂന്നു കാര്യങ്ങൾ
എനർജി ലെവൽ കൂട്ടുക, ഫാറ്റ് ബേണിങ്, ഫ്ലക്സിബിലിറ്റി– ഈ മൂന്നു കാര്യങ്ങൾ ലഭിക്കണമെന്നാണ് ചിമ്പു പറഞ്ഞത്. ഫാറ്റ് ബേണിങ്ങിനു കഠിനമായ വർക്ക് ചെയ്യേണ്ടി വരും. ഒന്നു രണ്ടു ക്ലാസ് കഴിഞ്ഞതോടെ സൂര്യനമസ്കാരം ആരംഭിച്ചു. അത് എത്ര തവണ ചെയ്യാനും അദ്ദഹേം തയാറായിരുന്നു. ആ ഡെഡിക്കേഷൻ കൊണ്ടുതന്നെയാണ് ഇത്രയും നല്ല ഫലം കിട്ടിയത്. യോഗ പരിശീലനത്തിനായി ഞാൻ എത്തുന്നതിനു മുന്നേ അദ്ദേഹം തയാറായിരിക്കും. താജിലായിരുന്നു ആദ്യത്തെ ഏഴുദിവസത്തെ പ്രാക്ടീസ്. അതിനു ശേഷം വിഴിഞ്ഞത്ത് നിരാമയ റിസോർട്ടിലേക്കു മാറി. ഒരു മാസത്തോളം ഞാൻ അദ്ദേഹത്തെ യോഗ പിശീലിപ്പിച്ചു.
സൂര്യനമസ്കാരം, പ്രാണായാമം അങ്ങനെ ഓരോ ആസനവും ചെയ്യുമ്പോഴും അതിന്റെ ഗുണങ്ങൾ പറഞ്ഞു കൊടുക്കും. പ്രാണായാമമൊക്കെ വളരെ ഏകാഗ്രമായി ചെയ്യും. ശ്വസന വ്യായാമങ്ങൾ ഉണ്ടായിരുന്നു. നിന്നും ഇരുന്നും കിടന്നുമൊക്കെയുള്ള ആസനങ്ങളും ചെയ്യുമായിരുന്നു. കൂടുതലും ചെയ്തത് സൂര്യനമസ്കാരം ആയിരുന്നു. അദ്ദേഹത്തിനു കൂടുതൽ ഇഷ്ടപ്പെട്ടതും സൂര്യനമസ്കാരം ആയിരുന്നു. രാവിലെ അഞ്ചു മണിക്ക് തുടങ്ങി 7.30 വരെ എക്സർസൈസുകൾ ചെയ്യും. ഓരോ ആസനത്തിനിടയിലും ശവാസനം ഉണ്ടായിരുന്നു. ബ്രീത് നോർമൽ ലെവൽ എത്തിയിട്ട് അടുത്ത ആസനത്തിലേക്ക്.
ഈ മനുഷ്യൻ ഇത്രയും സിംപിളായിരുന്നോ?
ചിമ്പുവിനെ പരിശീലിപ്പിക്കാനുള്ള അപൂർവ അവസരം ലഭിച്ചതിൽ എന്നെക്കാൾ ആകാംക്ഷയിലായിരുന്നു എന്റെ മകൻ. അവന് അദ്ദേഹത്തെ ഒന്നു കാണണമെന്ന ആഗ്രഹവുമുണ്ട്. അദ്ദേഹത്തിന്റെ പിഎ യോട് ഞാൻ ചോദിച്ചിരുന്നു. ലുക്ക് മാറി വരുന്ന സമയമായതിനാൽതന്നെ വളരെ കോൺഫിഡൻഷ്യൽ ആയാണ് എല്ലാം ചെയ്തിരുന്നത്. പിഎ അദ്ദേഹത്തോടു കാര്യം അവതരിപ്പിച്ചിരുന്നു. എന്നെ കണ്ടപ്പോൾ, സാർ നാളെ മോനെയും കൊണ്ടുവരൂ എന്ന് അദ്ദേഹം പറയുകയായിരുന്നു. മോനെ കണ്ടപ്പോൾ ആലിംഗനം ചെയ്തു. പുറമേ നമ്മൾ കേൾക്കുന്നതു പോലെയല്ല ചിമ്പു എന്നാണ് ഒരു മാസം അദ്ദേഹത്തിനോടൊപ്പം ഇടപെട്ടപ്പോൾ എനിക്കു മനസ്സിലായത്. മോനെ കൂടെ നിർത്തി ഫോട്ടോ എടുത്തു. പക്ഷേ അഞ്ചാറു മാസങ്ങൾക്കു ശേഷമാണ് ആ ഫോട്ടോസ് എനിക്കു കിട്ടുന്നത്. ഇപ്പോൾ ഫോട്ടോ തരില്ല. ഈ അപ്പിയറൻസ് പുറത്തു പോകാതിരിക്കാനാണ്. ഇത് സൂക്ഷിച്ചു വച്ചേക്കാമെന്ന് അന്നു പറഞ്ഞിരുന്നു. പുതിയ ലുക്ക് പുറത്തുവിട്ടതിനു ശേഷം അദ്ദേഹത്തിന്റെ ജീവനക്കാർ എനിക്ക് മറക്കാതെ ഫോട്ടോകൾ അയച്ചു തന്നു. മോനെ കണ്ടപ്പോൾ ചോക്കളേറ്റ് കൊടുത്തു. ക്ലാസ്സ് കഴിഞ്ഞപ്പോൾ ഫീസ് മാത്രമല്ല എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും വളരെ വിലകൂടിയ വസ്ത്രങ്ങളും ഫ്രൂട്ട്സും ചോക്കളേറ്റുമൊക്കെ തന്നിട്ടാണ് പോയത്. ഈ മനുഷ്യൻ ഇങ്ങനെയൊക്കെയാണോ എന്നു തോന്നിപ്പോയി. നമ്മളോടുള്ള പെരുമാറുന്നതും വളരെ ബഹുമാനത്തോടെയാണ്. എന്നെ സാർ എന്നും മാസ്റ്റർ എന്നുമാണ് വിളിച്ചിരുന്നത്. ചില കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ അപകടകരമാണ് എന്നു പറഞ്ഞാലും സാർ പറഞ്ഞു തന്നോളൂ എത്ര അപകടമാണെങ്കിലും ഞാൻ ചെയ്തോളാം എന്നു പറഞ്ഞു ചെയ്യും. ആ സമർപ്പണം തന്നെയാണ് ഇത്ര പെട്ടെന്ന് ഗംഭീര മേക്കോവറിലേക്കു നയിച്ചതും. അദ്ദേഹത്തിന്റെ ഒരു തിരിച്ചുവരവ് കൂടിയായിരുന്നല്ലോ ഈ മേക്ക്ഓവർ. വീണ്ടും കാണാം എന്നുപറഞ്ഞാണ് പോയത്.
റിസൽറ്റിനു വേണ്ടി എന്തിനും തയാർ
ചിമ്പുവിനു വേണ്ടി യോഗാപരിശീലനത്തിൽ ഞാനും പ്രത്യേക തയാറെടുപ്പുകൾ നടത്തിയിരുന്നു. ഏറ്റവും ലളിതമായതിൽ തുടങ്ങി ഏറ്റവും കഠിനമായിവരെ സൂര്യനമസ്കാരം െചയ്യാൻ പറ്റും. കുറച്ച് സ്റ്റെപ്പുകൾ കൂട്ടി ഫാറ്റ് ബേണിങ് ആയ സൂര്യനമസ്കാരമാണ് അദ്ദേഹത്തിനു വേണ്ടി ചെയ്തത്. ഒരു സൂര്യനമസ്കാരം ചെയ്യുമ്പോൾത്തന്നെ നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഫ്ലക്സിബിൾ ആയി വരും.
അദ്ദേഹത്തിന്റെ കൂടെത്തന്നെ ഡയറ്റീഷനും ഉണ്ടായിരുന്നു. സെഷൻ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് എന്തെങ്കിലും ചായയോ ജ്യൂസോ കുടിക്കുക, സെഷൻ കഴിഞ്ഞ് അര മണിക്കൂറിനു ശേഷം വേണം എന്തെങ്കിലും കഴിക്കാൻ എന്ന നിർദേശം മാത്രമേ ഡയറ്റുമായി ബന്ധപ്പെട്ട് ഞാൻ നൽകിയിരുന്നുള്ളു. ചായ അദ്ദേഹം ആ സമയത്ത് കുടിക്കില്ലായിരുന്നു. പഴങ്ങൾ, ജ്യൂസ് എന്നിവ മാത്രമായിരുന്നു കഴിച്ചിരുന്നത്. ഞാൻ 30 മിനിറ്റ് കഴിഞ്ഞേ കഴിക്കാവൂ എന്നു പറഞ്ഞാലും 40 മിനിറ്റ് കഴിഞ്ഞായിരുന്നു അദ്ദേഹം എന്തെങ്കിലും കഴിച്ചിരുന്നത്.
12 വർഷമായി യോഗയ്ക്കൊപ്പം
ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ മാനേജരായ രജികുമാർ 12 വർഷമായി യോഗ പഠിപ്പിക്കുന്നുണ്ട്. സർക്കാർ ഓഫിസുകളിലും ഫ്ലാറ്റ്– റസിഡൻഷ്യൽ അസോസിയേഷനുകളിലും ബാങ്കിലുമൊക്കെ പോയി പഠിപ്പിക്കാറുണ്ട്. 12 വർഷമായി കേശവദാസപുരത്ത് ആർ.കെ യോഗ അക്കാദമി നടത്തുന്നു. വീട്ടിൽ അമ്മ, ഭാര്യ, മകൻ എന്നിവരാണുള്ളത്.
‘വെറുതേ ഒരു ഇഷ്ടം തോന്നി പഠിച്ചു തുടങ്ങിയതാണ് യോഗ. രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ എന്റെ ശരീരത്തിനുണ്ടാകുന്ന മാറ്റവും എനർജി ലെവലും ഒക്കെ മാറുന്നത് അറിയാൻ പറ്റി. അങ്ങനെ എന്നെ പഠിപ്പിക്കുന്ന സാറിനോടു ഞാൻതന്നെ പറഞ്ഞു, ഇതെന്റെ ഒരു പ്രഫഷന്‍ ആക്കാൻ ആഗ്രഹമുണ്ടെന്ന്. ഇത്രയും ഗുണമുള്ള കാര്യം മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നു തോന്നി. ഞാൻ യോഗ പരിശീലിച്ചു തുടങ്ങുമ്പോൾ ഇത്രയും പോപ്പുലർ അല്ലായിരുന്നു. ശരിക്കും ഇതിന്റെ ഗുണങ്ങൾ മനസ്സിലാക്കിയതു കൊണ്ടാണ് ഞാൻ ഈ പ്രഫഷൻ തിരഞ്ഞെടുത്തത്. അത്രയ്ക്കും എനിക്ക് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്.’ – രജികുമാർ പറയുന്നു.
Content Summary : Actor Simbu's weight loss tips and Yoga practice,