സംയുക്താ വർമയ്ക്ക് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് യോഗ. യോഗയ്ക്കു വേണ്ടിയുള്ള നടിയുടെ ആത്മസമർപ്പണം വ്യക്തമാക്കുന്ന വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. അടുത്ത കാലത്ത് വിന്യാസ യോഗ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റും താരം ആരാധകർക്കായി പങ്കുവച്ചിരുന്നു. വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംയുക്താ വർമയ്ക്ക് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് യോഗ. യോഗയ്ക്കു വേണ്ടിയുള്ള നടിയുടെ ആത്മസമർപ്പണം വ്യക്തമാക്കുന്ന വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. അടുത്ത കാലത്ത് വിന്യാസ യോഗ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റും താരം ആരാധകർക്കായി പങ്കുവച്ചിരുന്നു. മൈസൂർ ഹെൽത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് ലെവൽ – (200 hrs) സർട്ടിഫിക്കറ്റായിരുന്നു സംയുക്തയ്ക്ക് ലഭിച്ചത്.

വിവിധ യോഗാമുറകൾ അഭ്യാസിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. വളരെ കടുപ്പമേറിയ യോഗാഭ്യാസ മുറകൾ പോലും പരിശീലനത്തിലൂടെ അനായാസമായി സംയുക്ത ചെയ്യുന്നുണ്ട്. ഫാറ്റ് ബേണിങ്ങിനു വേണ്ടി അധിക സ്റ്റെപ്പുകൾ കൂടി ചേർത്തുള്ള സൂര്യ നമസ്കാരം, ചക്രാസനം, ശീർഷാസനം, ട്രീ പോസ്(വൃക്ഷാസനം) എന്നിവയുടെ വ്യത്യസ്ത യോഗാമുറകളാണ് സംയുക്ത ചെയ്തിരിക്കുന്നത്.

ADVERTISEMENT

മൈസൂരിലെ അഷ്ടാംഗ യോഗശാലയിലാണ് താരം യോഗാമുറകൾ പരിശീലിച്ചത്. ഏഴു വർഷം മൻപ് അവിടെവച്ചു സംയുക്ത യോഗ ചെയ്യുന്ന ചിത്രങ്ങളും ആ സമയത്ത് സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.

ADVERTISEMENT

മൂക്കിലൂടെയുള്ള മ്യൂക്കസും പൊടിയും നീക്കം ചെയ്യുന്ന ഷഡ്ക്രിയയും സംയുക്ത ചെയ്യുന്നുണ്ട്. മുഖത്തെ പേശികളുടെ പിരിമുറുക്കം ഒഴിവാക്കുക, തലച്ചോറിനെ ശാന്തമാക്കുക, ഉത്കണ്ഠ, ദേഷ്യം, വിഷാദം എന്നിവ ലഘൂകരിക്കുക, മൂക്കിലെ വിവിധ നാഡികളെ ഉത്തേജിപ്പിക്കുക തുടങ്ങിയ ഗുണങ്ങളും ഷഡ് ക്രിയ പരിശീലിക്കുന്നതിലൂടെ ലഭിക്കും.

യോഗ അഭ്യസിക്കുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണെന്നും ആസനങ്ങള്‍ ചെയ്യുമ്പോളുള്ള പൂർണതയില്ലായ്മ കാര്യമാക്കേണ്ടതില്ലെന്നും എല്ലാ സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കഴിഞ്ഞ വനിതാദിനത്തിൽ സംയുക്ത പറഞ്ഞിരുന്നു.

ADVERTISEMENT

Content Summary : Samyuktha Varma's Yoga video