220 കിലോയില്‍ നിന്ന് 65 കിലോയിലേക്ക്: അതിശയിപ്പിക്കും അദ്നാന്‍ സമിയുടെ മാറ്റം
അമിതഭാരം കുറച്ച് ചുള്ളന്മാരും ചുള്ളത്തികളുമായ പലരുടെയും കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ അവയെ എല്ലാം കടത്തി വെട്ടും ഗായകന്‍ അദ്നാന്‍ സമിയുടെ മാറ്റം. അടുത്തിടെ തന്‍റെ മാലദ്വീപ് വെക്കേഷന്‍റെ ചിത്രങ്ങള്‍ അദ്നാന്‍ സമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചപ്പോള്‍ കണ്ടവരെല്ലാം അതിശയം കൊണ്ട് മൂക്കത്ത് വിരല്‍

അമിതഭാരം കുറച്ച് ചുള്ളന്മാരും ചുള്ളത്തികളുമായ പലരുടെയും കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ അവയെ എല്ലാം കടത്തി വെട്ടും ഗായകന്‍ അദ്നാന്‍ സമിയുടെ മാറ്റം. അടുത്തിടെ തന്‍റെ മാലദ്വീപ് വെക്കേഷന്‍റെ ചിത്രങ്ങള്‍ അദ്നാന്‍ സമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചപ്പോള്‍ കണ്ടവരെല്ലാം അതിശയം കൊണ്ട് മൂക്കത്ത് വിരല്‍ വച്ചു. അമ്പമ്പോ ഇത് എന്തൊരു മാറ്റം എന്നായിരുന്നു പലരുടെയും പ്രതികരണം. താന്‍ ആരുവാ എന്ന് ചോദിച്ച ആരാധകരും നിരവധി. ആളെ കണ്ടാല്‍ പോലും തിരിച്ചറിയാന്‍ സാധിക്കാത്ത മാറ്റമായിരുന്നു സമിയുടേത്. 220 കിലോ ഭാരമുണ്ടായിരുന്ന ഗായകന്‍ വെറും 16 മാസത്തില്‍ 65 കിലോയിലേക്കാണ് തന്‍റെ ഭാരം കുറച്ചിരിക്കുന്നത്.
ഈ അദ്ഭുതപ്പെടുത്തുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ശസ്ത്രക്രിയകളൊന്നും അല്ലെന്നും കര്‍ശനമായ ഡയറ്റ് ആയിരുന്നെന്നും ഗായകന്‍ വെളിപ്പെടുത്തുന്നു. ഭാരം കുറയ്ക്കാനുള്ള പ്രയത്നത്തില്‍ 80 ശതമാനം മാനസികമായ നിശ്ചയദാര്‍ഢ്യവും 20 ശതമാനം ശാരീരികവുമായ അധ്വാനമാണെന്നും സമി കൂട്ടിച്ചേര്‍ക്കുന്നു.
2005ല്‍ ലിംഫഡീമയ്ക്കുള്ള ശസ്ത്രക്രിയക്ക് സമി വിധേയനായിരുന്നു. അതിന് ശേഷം പരിപൂര്‍ണമായ ബെഡ് റെസ്റ്റ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇക്കാലയളവില്‍ ഭാരം വല്ലാണ്ട് കൂടുകയും പേശികള്‍ക്ക് കീഴിലുള്ള കൊഴുപ്പ് ശ്വാസകോശത്തെ അമര്‍ത്തി ശ്വാസമെടുക്കാന്‍ പോലും വയ്യാത്ത അവസ്ഥ സംജാതമാകുകയും ചെയ്തു. ഭാരം കുറച്ചില്ലെങ്കില്‍ ആറ് മാസത്തിനുള്ളില്‍ മരണപ്പെടുമെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയതോടെയാണ് സമി കര്‍ശനമായ ഡയറ്റിലേക്ക് തിരിഞ്ഞത്.
എണ്ണയും പഞ്ചസാരയുമൊന്നും ഇല്ലാത്തതും കാലറി കുറഞ്ഞതും ഉയര്‍ന്ന പ്രോട്ടീന്‍ മൂല്യമുള്ളതുമായ ഡയറ്റാണ് അദ്നാന്‍ സമി പിന്നീട് പിന്തുടര്‍ന്നത്. വൈറ്റ് റൈസ്, ബ്രഡ്, ജങ്ക് ഫുഡ് എന്നിവയെല്ലാം പൂര്‍ണമായും ഒഴിവാക്കി. സാലഡും മീനും വേവിച്ച പരിപ്പുമായിരുന്നു മുഖ്യ ഭക്ഷണം. പഞ്ചസാരയിടാത്ത ഒരു കപ്പ് ചായ കുടിച്ച് കൊണ്ടാണ് സമി തന്‍റെ ദിവസം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് പച്ചക്കറി സാലഡും കുറച്ച് മീനും. രാത്രി അത്താഴത്തിന് വേവിച്ച പരിപ്പോ ചിക്കനോ കഴിക്കും. അരിയോ ചപ്പാത്തിയോ ഒന്നും കഴിക്കില്ല. സ്നാക്സായി വീട്ടിലുണ്ടാക്കിയ പോപ്കോണും കഴിക്കുമായിരുന്നെന്ന് സമി പറയുന്നു.
തുടക്കത്തില്‍ ജിമ്മിലേക്ക് പോകാന്‍ കഴിയാത്ത വിധം അമിതവണ്ണമായിരുന്നു സമിക്ക്. 40 കിലോ കുറഞ്ഞ ശേഷം ട്രെഡ്മില്ലില്‍ ലഘുവായ വ്യായാമം ആരംഭിച്ചു. കരുത്ത് വര്‍ധിപ്പിക്കാനുള്ള വ്യായാമവും കാര്‍ഡിയോ പരിശീലനവും അടങ്ങുന്നതാണ് ഇപ്പോഴത്തെ സമിയുടെ വര്‍ക്ക് ഔട്ട്. ആഴ്ചയില്‍ ആറ് ദിവസം ഇത് പിന്തുടരുന്നു. ഭാരം കുറയ്ക്കാന്‍ നല്ല ദൃഢനിശ്ചയം ആവശ്യമാണെന്നും ഗായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Summary: Adnan Sami Weight Loss: How The Singer Went From 220 Kg to 65 Kg