രണ്ടു മാസം കൊണ്ട് 10 കിലോ എങ്ങനെ കുറച്ചു? ഡയറ്റ് ടിപ്സുമായി ഫുഡ് വ്ളോഗർ വീണ ജാൻ
രണ്ടു മാസം കൊണ്ട് 10 കിലോ കുറച്ച ടിപ്സുമായി ഫുഡ് വ്ളോഗർ വീണ ജാൻ. ന്യൂട്രീഷനിസ്റ്റ് പറഞ്ഞതനുസരിച്ചുള്ള പ്രത്യക ഡയറ്റും വ്യായാമവും വഴിയാണ് വീണ് ഭാരം കുറച്ചിരിക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ടത്തിനും രുചിക്കും അനുസരിച്ചായിരുന്നു ന്യൂട്രീഷനിസ്റ്റ് ഡയറ്റ് പ്ലാൻ ചെയ്തു നൽകിയത്. പിസിഒഡി ഉള്ളപ്പോൾ ഭാരം
രണ്ടു മാസം കൊണ്ട് 10 കിലോ കുറച്ച ടിപ്സുമായി ഫുഡ് വ്ളോഗർ വീണ ജാൻ. ന്യൂട്രീഷനിസ്റ്റ് പറഞ്ഞതനുസരിച്ചുള്ള പ്രത്യക ഡയറ്റും വ്യായാമവും വഴിയാണ് വീണ് ഭാരം കുറച്ചിരിക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ടത്തിനും രുചിക്കും അനുസരിച്ചായിരുന്നു ന്യൂട്രീഷനിസ്റ്റ് ഡയറ്റ് പ്ലാൻ ചെയ്തു നൽകിയത്. പിസിഒഡി ഉള്ളപ്പോൾ ഭാരം
രണ്ടു മാസം കൊണ്ട് 10 കിലോ കുറച്ച ടിപ്സുമായി ഫുഡ് വ്ളോഗർ വീണ ജാൻ. ന്യൂട്രീഷനിസ്റ്റ് പറഞ്ഞതനുസരിച്ചുള്ള പ്രത്യക ഡയറ്റും വ്യായാമവും വഴിയാണ് വീണ് ഭാരം കുറച്ചിരിക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ടത്തിനും രുചിക്കും അനുസരിച്ചായിരുന്നു ന്യൂട്രീഷനിസ്റ്റ് ഡയറ്റ് പ്ലാൻ ചെയ്തു നൽകിയത്. പിസിഒഡി ഉള്ളപ്പോൾ ഭാരം
രണ്ടു മാസം കൊണ്ട് 10 കിലോ കുറച്ച ടിപ്സുമായി ഫുഡ് വ്ളോഗർ വീണ ജാൻ. ന്യൂട്രീഷനിസ്റ്റ് പറഞ്ഞതനുസരിച്ചുള്ള പ്രത്യക ഡയറ്റും വ്യായാമവും വഴിയാണ് വീണ് ഭാരം കുറച്ചിരിക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ടത്തിനും രുചിക്കും അനുസരിച്ചായിരുന്നു ന്യൂട്രീഷനിസ്റ്റ് ഡയറ്റ് പ്ലാൻ ചെയ്തു നൽകിയത്.
പിസിഒഡി ഉള്ളപ്പോൾ ഭാരം കൂടരുതെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളതെങ്കിലും കോവിഡ് സമയത്ത് വ്യായാമം ഒന്നും ചെയ്യാൻ പറ്റിയില്ല, വിഡിയോക്കു വേണ്ടി ഭക്ഷണപരീക്ഷണങ്ങൾ നടത്തി ഇതെല്ലാം കഴിച്ചാണ് ഭാരം കൂടിയതെന്നും വീണ പറയുന്നു. പിന്നെ കാലു വേദനയായി, ഓരോരോ ബുദ്ധിമുട്ടുകൾ കൂടി വന്നു.
ഡയറ്റ് തീരുമാനിക്കുന്നതിനു മുൻപ് ന്യൂട്രീഷൻ നിന്നിയോട് ആദ്യം ചോദിച്ചത് പുറത്തു പോയാൽ നമുക്ക് ഇഷ്ടമുള്ളത് കഴിക്കാൻ പറ്റുമോ എന്നായിരുന്നുവെന്ന് വീണ പറയുന്നു. കാരണം ഞങ്ങൾ നാട്ടിലേക്കു പോകാനിരിക്കുന്ന സമയമായിരുന്നു. നാട്ടിൽ വന്നാൽ എനിക്ക് പഴംപൊരി കഴിക്കാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അതിനെന്താകഴിക്കാമല്ലോ. ഒരു പഴം പൊരി കഴിച്ച് 400 ഗ്രാമോ 500 ഗ്രാമോ കൂടിയാൽ പിറ്റേന്ന് അത് കുറയ്ക്കാനുള്ള സൊലൂഷനുണ്ട് എന്നായിരുന്നു നിന്നി പറഞ്ഞത്. ഭക്ഷണകാര്യത്തിൽ ഒരുപാട് നിയന്ത്രണങ്ങൾ നിന്നി വയ്ക്കാറില്ല. എന്തിനും ഒരു സൊലൂഷൻ ഉണ്ടായിരിക്കും. ആദ്യത്തെ ദിവസം അവർ പറഞ്ഞതനുസരിച്ച് ഫുഡ് കഴിച്ചപ്പോൾ ഒരു കിലോ കുറഞ്ഞു അത് വലിയൊരു അദ്ഭുതമായിരുന്നു. എല്ലാ ദിവസവും ഇങ്ങനെ കുറയുമോ എന്നു ഞാൻ ചോദിച്ചിരുന്നു. പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ 100 ഗ്രാം 300 ഗ്രാം വീതമൊക്കെയാണ് വെയ്റ്റ് കുറയുന്നത്. ഞാനും ജാൻ ചേട്ടനും തമ്മിൽ മത്സരമായിരുന്നു. എന്നും വെയ്റ്റ് നോക്കി അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്. ജാൻ ചേട്ടൻ കുറച്ച് നടന്നിട്ടു വന്നു നോക്കുമ്പോൾ അര കിലോ കുറഞ്ഞു എന്നു പറയും.– വീണ യുട്യൂബ് ചാനലിൽ പങ്കുവച്ച് വിഡിയോയിൽ പറഞ്ഞു
ആദ്യം ഡയറ്റ് പ്ലാൻ കണ്ടപ്പോൾ ‘ദൈവമേ ഇത്രയും മാത്രം ഞാൻ എങ്ങനെ കഴിക്കും’ വിശപ്പു മാറുമോ എന്നുള്ള കൺഫ്യൂഷൻ ഉണ്ടായിരുന്നു. എനിക്ക് ചോറാണ് ഇഷ്ടം. ഇത്രയും കുറച്ച് ചോറ് ഞാൻ എങ്ങനെ കഴിക്കുമെന്ന് വിചാരിച്ചു. ആദ്യത്തെ ഒന്നു രണ്ടു ദിവസം ബുദ്ധിമുട്ടായിരുന്നു. അതിനുശേഷം ബുദ്ധിമുട്ട് തോന്നിയതേയില്ല.
സ്മൂതീസ് വേണമെന്നു പറയുന്നവർക്ക് അത് ഉൾപ്പെടുത്തിയുള്ള ഡയറ്റ് പ്ലാൻ ആണ് ബ്രേക്ഫാസ്റ്റിനു കൊടുക്കുന്നത്.രാവിലെ എന്താണോ കഴിക്കുന്നത് പുട്ട് കടല, അപ്പം, ഉപ്പുമാവ്, ഇഡ്ഡലി, ദോശ ഇതെല്ലാം കഴിക്കാം. പയർവർഗങ്ങൾ നിർബന്ധമാണ്. പ്രോട്ടീനും വെജിറ്റബിൾസും കാർബോഹൈഡ്രേറ്റും വേണം. മധുരമാണ് പൂർണമായും ഒഴിവാക്കിയിട്ടുള്ളത്. പുട്ടിന് പഴത്തേക്കാൾ കടലയും ചെറുപയറുമാണ് കഴിക്കേണ്ടത്. കാരണം ആ കറിയിലൂടെ അത്യാവശ്യം പ്രോട്ടീനും കടലയുടെയും ചെറുപയറിന്റെയും തൊലിയിൽ കൂടി അത്യാവശ്യം ഫൈബറും കിട്ടും. പുട്ട് കാർബോഹൈഡ്രേറ്റ് ആണ് എനർജി കിട്ടും. നാല് കാപ്പി കുടിക്കുന്നവരോട് രണ്ട് കാപ്പിയായി കുറയ്ക്കാൻ പറയാറുണ്ട്. പഞ്ചസാര അര ടീസ്പൂൺ ഇടാമെന്നു പറയും. വീക്കെൻഡിൽ പുറത്തു പോയി കഴിക്കുന്നവരെയും വിലക്കാറില്ല. പുറത്തു പോയി കഴിച്ചോളാൻ പറയും കാരണം മൂന്ന് മാസത്തെ ഡയറ്റ് കഴിഞ്ഞാൽ നിങ്ങൾ വീണ്ടും പുറത്തു പോയി ഭക്ഷണം കഴിക്കും. പഴയ ഡയറ്റിലേക്കു പോയാൽ അത് ശരീരത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് നമ്മളിലുള്ള മോശം ഹാബിറ്റ്സ് (പുറത്തു നിന്ന് ആഹാരം കഴിക്കുന്നതും മധുരം കൂടിയ അളവിൽ കഴിക്കുന്നതും )ഉണ്ടല്ലോ അതും കൂടി കൂട്ടിത്തന്നെ ഡയറ്റ് കൊണ്ടുപോകുന്നതായിരിക്കും നല്ലത്. പുറത്ത് പോയി കഴിക്കാനും പാർട്ടികളിൽ പോകുമ്പോൾ അവിടെയുള്ള ഭക്ഷണവും നമുക്ക് കഴിക്കാം. പിറ്റേദിവസം അത് കുറയ്ക്കാനുള്ള സൊലൂഷൻ ഉണ്ട്. ഡയറ്റിലാണെന്ന് പറഞ്ഞ് കൂടുതൽ സ്ട്രിക്റ്റ് ആകേണ്ട ആവശ്യമില്ല.
ഒരു കുറ്റി പുട്ടിന്റെ കാൽഭാഗമായിരുന്നു കഴിച്ചിരുന്നത്. ആദ്യം ഇതൊക്കെ എങ്ങനെ കഴിക്കും എന്നു തോന്നിയിരുന്നു. പിന്നെ കടലയും ചെറുപയറും കൂടി കഴിക്കുമ്പോൾ അത്രയും പുട്ട് കഴിച്ചാലും വയറ് നിറയാറുണ്ട്.
വ്യായാമത്തിനായി നടത്തമാണ് ചൂസ് ചെയ്തത്. ഒരു ദിവസം ഏഴു കിലോമീറ്റർ നടക്കുമായിരുന്നു. 6 കിലോ കൂടിയതുകൊണ്ടുള്ള പ്രശ്നമായിരുന്നു തനിക്ക് ഉണ്ടായതെന്ന് വീണ പറയുന്നു. ആ 6 കിലോ കുറച്ചപ്പോൾ ഇപ്പോൾ എനിക്ക് പിസിഒഡി പ്രശ്നങ്ങൾ ഒന്നുമില്ല. നിന്നി എന്നെ ഏറ്റവും കൂടുതല്‍ ഓർമിച്ചത് വെള്ളം കുടിക്കാനായിരുന്നു. നമ്മൾ എത്ര ഡയറ്റ് ചെയ്താലും വെജിറ്റബിൾസ് കഴിച്ചാലും പ്രോപ്പർ ആയിട്ട് വെള്ളം കുടിച്ചില്ലെങ്കിൽ ഫൈബറിന്റെ പ്രോപ്പർ ആക്‌ഷൻ അവിടെ നടക്കില്ല. വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. ഒരു ദിവസം മൂന്നു ലീറ്റർ വെള്ളം കുടിക്കണം. അതു ഒരുമിച്ചു കുടിക്കേണ്ട ആവശ്യവുമില്ല. 5– 15 മിനിറ്റ് കൂടുമ്പോൾ രണ്ടോ മൂന്നോ സിപ് വീതം കുടിച്ചാൽ മതിയാകും.
Content Summary: Weight loss tips of Food Vlogger Veena Jan