താരങ്ങളുടെ വ്യായാമവും ഭക്ഷണ ശീലവുമെല്ലാം ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്. എന്നാൽ, വർക്ക് ഔട്ടും ഡയറ്റും താരങ്ങൾക്കു മാത്രമുള്ളതല്ല, എല്ലാവർക്കും പ്രധാനമാണെന്നു പറയുന്നു, നടൻ ജയസൂര്യ. ശരീര സൗഖ്യത്തെപ്പറ്റി കേരളീയരുടെ ചില തെറ്റിദ്ധാരണകളും ശരിയായ വീക്ഷണവും സംബന്ധിച്ചു തന്റെ കാഴ്ചപ്പാടുകൾ

താരങ്ങളുടെ വ്യായാമവും ഭക്ഷണ ശീലവുമെല്ലാം ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്. എന്നാൽ, വർക്ക് ഔട്ടും ഡയറ്റും താരങ്ങൾക്കു മാത്രമുള്ളതല്ല, എല്ലാവർക്കും പ്രധാനമാണെന്നു പറയുന്നു, നടൻ ജയസൂര്യ. ശരീര സൗഖ്യത്തെപ്പറ്റി കേരളീയരുടെ ചില തെറ്റിദ്ധാരണകളും ശരിയായ വീക്ഷണവും സംബന്ധിച്ചു തന്റെ കാഴ്ചപ്പാടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരങ്ങളുടെ വ്യായാമവും ഭക്ഷണ ശീലവുമെല്ലാം ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്. എന്നാൽ, വർക്ക് ഔട്ടും ഡയറ്റും താരങ്ങൾക്കു മാത്രമുള്ളതല്ല, എല്ലാവർക്കും പ്രധാനമാണെന്നു പറയുന്നു, നടൻ ജയസൂര്യ. ശരീര സൗഖ്യത്തെപ്പറ്റി കേരളീയരുടെ ചില തെറ്റിദ്ധാരണകളും ശരിയായ വീക്ഷണവും സംബന്ധിച്ചു തന്റെ കാഴ്ചപ്പാടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരങ്ങളുടെ വ്യായാമവും ഭക്ഷണ ശീലവുമെല്ലാം ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്. എന്നാൽ, വർക്ക് ഔട്ടും ഡയറ്റും താരങ്ങൾക്കു മാത്രമുള്ളതല്ല, എല്ലാവർക്കും പ്രധാനമാണെന്നു പറയുന്നു, നടൻ ജയസൂര്യ. ശരീര സൗഖ്യത്തെപ്പറ്റി കേരളീയരുടെ ചില തെറ്റിദ്ധാരണകളും ശരിയായ വീക്ഷണവും സംബന്ധിച്ചു തന്റെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയാണു ജയസൂര്യ.

 

ADVERTISEMENT

ശരീരം ഉപകരണം

 

∙ ശരി: ‘അഭിനേതാവിന്റെ ടൂൾ ആണു ശരീരം’

∙ കൂടുതൽ ശരി: അഭിനേതാവിന്റേതു മാത്രമല്ലല്ലോ, ശരീരം ഓരോ വ്യക്തിയുടെയും ടൂൾ അല്ലേ?

ADVERTISEMENT

ഏന്തു ജോലി ചെയ്യുന്നവരുമാകട്ടെ, ആരോഗ്യം പ്രധാനമാണ്. എല്ലാവരും ആരോഗ്യം മറന്നു പണത്തിനും മറ്റു സൗകര്യങ്ങൾക്കും പിന്നാലെ ഓടും. ആരോഗ്യം നശിക്കുമ്പോൾ ആ പണം മുഴുവൻ ആരോഗ്യം തിരിച്ചു പിടിക്കാൻ ചെലവിടേണ്ടി വരും. ജിമ്മിൽ പോകുമ്പോൾ എന്നെ പ്രചോദിപ്പിക്കുന്ന കാഴ്ച എനിക്കും ചുറ്റും നിന്നു വർക്ക് ഔട്ട് ചെയ്യുന്ന ആളുകളാണ്. അതിൽ സിനിമാ താരങ്ങൾ മാത്രമല്ല. സാധാരണക്കാരായ ഒട്ടേറെ പേരുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവർ.

 

വർക്ക് ഔട്ട്, ഡയറ്റ്

 

ADVERTISEMENT

∙ വേണ്ടത്: 80% ഡയറ്റ്, 20% വർക്ക് ഔട്ട്.

∙ നടക്കുന്നത്: നേരെ തിരിച്ച്.

 

ഓരോ കഥാപാത്രത്തിനും യോജ്യമായ രീതിയിൽ ശരീരം ഒരുക്കിയെടുക്കാൻ വിവിധ ഭക്ഷണ രീതികളും വർക്ക് ഔട്ടും പരീക്ഷിക്കാറുണ്ട്. എന്നാൽ, ഈ രീതി എല്ലാവർക്കും ആവശ്യമില്ല. നന്നായി വർക്ക് ഔട്ട് ചെയ്യുക, ഭക്ഷണം ആവശ്യത്തിനു മാത്രം കഴിക്കുക എന്നതാണു പ്രധാനം. എണ്ണ, മധുരം, മൈദ എന്നിവ കുറയ്ക്കണം. ഞാൻ മധുരം ഏതാണ്ടു പൂർണമായും ഉപേക്ഷിച്ചു. ചായയിൽ പോലും ഇടാറില്ല. മമ്മൂക്കയിൽ നിന്നു കിട്ടിയ ശീലമാണ്. രുചിക്കു വേണ്ടി കൂടുതൽ എണ്ണ ഉപയോഗിക്കാറില്ല. പുട്ടാണ് ഇഷ്ടഭക്ഷണം. അത് ആരോഗ്യപ്രദമാണെന്നാണ് എന്റെ പക്ഷം.

 

സ്വദേശി ഡയറ്റ്

തെറ്റിദ്ധാരണ: പരീക്ഷിച്ചു വിജയിച്ച വിദേശി ഡയറ്റ് നമുക്കുമാകാം.

ശരി: ‘നാടറിഞ്ഞു’ വേണം ഡയറ്റ്.

 

വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പരീക്ഷിച്ചു വിജയിച്ച ഡയറ്റ് നമുക്കും ഉചിതം എന്നു കരുതരുത്. നമ്മുടെ ഭക്ഷണ രീതികളല്ല അവരുടേത്. അതു പരീക്ഷിക്കുന്നതു ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ. ഭക്ഷണശീലങ്ങൾ, കാലാവസ്ഥ, ജോലി സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം ഡയറ്റിൽ പ്രധാനമാണ്. ഡയറ്റ് ചെയ്യുന്നുണ്ടെന്ന തോന്നൽ പോലും ഇല്ലാതെയുള്ള ഭക്ഷണക്രമം വേണം. ‘എഗ് വൈറ്റ് നന്നായി കഴിക്കാം, ഫിഷ് കുറെ കഴിച്ചോളൂ. കാർബോ ഹൈഡ്രേറ്റ് ഒഴിവാക്കണം, പ്രോട്ടീൻ കുറയ്ക്കണം’ എന്നൊക്കെയുള്ള നിർദേശങ്ങൾ കേൾക്കാറുണ്ട്. എല്ലാം കഴിക്കുകയും എന്നാൽ ആവശ്യത്തിനു മാത്രം കഴിക്കുകയും ചെയ്യുന്നതാണു യഥാർഥ ഡയറ്റ് പ്ലാൻ.

 

ഇങ്ങനെ നിറയണോ വയർ?

 

തെറ്റിദ്ധാരണ: ഏമ്പക്കം വരും വരെ തിന്നാലേ വയറു നിറയൂ.

ശരി: ആവേശത്തിനല്ല, ആവശ്യത്തിനു മാത്രമാകണം ഭക്ഷണം

 

ഏമ്പക്കവും വയറു നിറയലും തമ്മിലുള്ള പൊരുത്തം പഴമക്കാരുടെ വാക്കുകളിൽ നിന്നു പകർന്ന ശീലമാണ്. ഒരുപാടു ഭക്ഷണം കഴിക്കുക എന്നതു മലയാളികളുടെ ശീലമാണ്. രാവിലെ ഉണർന്നാലുടൻ വയലിലോ പറമ്പിലോ ഇറങ്ങി രണ്ടു മണിക്കൂർ വിയർത്തു പണിയെടുത്ത ശേഷം മാത്രം പ്രഭാത ഭക്ഷണം കഴിച്ചിരുന്ന പഴയ തലമുറയല്ല ഇന്നുള്ളത്, കൂടുതൽ സമയം ഇരുന്നു പണിയെടുക്കുന്നവരാണ് ഇന്നധികവും. അപ്പോൾ ഭക്ഷണ ശീലങ്ങളും മാറണം. അമിത ഭക്ഷണം വേണ്ട. എല്ലാം തള്ളാനുള്ള വേസ്റ്റ് ബാസ്കറ്റ് അല്ല വയർ എന്നോർക്കണം.

 

വൈകരുത് ഭക്ഷണം

 

തെറ്റിദ്ധാരണ: ഭക്ഷണം എപ്പോഴുമാകാം

ശരി: സമയത്തിനു മാത്രം ഭക്ഷണം

 

സമയം തെറ്റി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കണം. എല്ലാ ദിവസവും ഒരു സമയത്തു കഴിക്കുന്നവർ വൈകി ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ അധികം കഴിക്കും. രാത്രിയിൽ തിരക്കില്ലാത്തതിനാൽ സാവധാനമിരുന്നു കൂടുതൽ ഭക്ഷണം കഴിക്കുന്നവരുമുണ്ട്. ഇതും പ്രശ്നമാണ്. എന്നും ഭക്ഷണം കഴിക്കുന്ന സമയത്ത് അതിനു പറ്റാതെ വന്നാൽ അപ്പോൾ ചെറുതായെങ്കിലും കഴിക്കാൻ ശ്രദ്ധിച്ചാൽ പിന്നീടു കൂടുതൽ കഴിക്കുന്നതു മൂലമുള്ള പ്രശ്നം ഒഴിവാക്കാം. ഇങ്ങനെ കഴിക്കേണ്ടി വന്നാൽ ജങ്ക് ഫുഡ് പാടില്ല. പഴമോ പച്ചക്കറിയോ ഒക്കെ ആകാം.

Content Summary: Actor Jayasurya's fitness and health care tips