കൂർക്കംവലി അകറ്റാം; ലളിതമായ ഈ രണ്ട് കാര്യങ്ങൾ ചെയ്തോളൂ
കൂർക്കംവലി ഒരു നിദ്രാവൈകല്യമാണ്. കൂർക്കംവലിക്കുന്നവരെ കൂടാതെ തൊട്ടടുത്ത് കിടക്കുന്നവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണിത്. കൂർക്കംവലിക്കു പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം. നിങ്ങളുടെ മൂക്ക് അടഞ്ഞിരിക്കുന്നതു കൊണ്ടോ അല്ലെങ്കിൽ മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നതു കൊണ്ടോ അമിതവണ്ണം കൊണ്ടോ അലർജി, ജലദോഷം എന്നിവ

കൂർക്കംവലി ഒരു നിദ്രാവൈകല്യമാണ്. കൂർക്കംവലിക്കുന്നവരെ കൂടാതെ തൊട്ടടുത്ത് കിടക്കുന്നവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണിത്. കൂർക്കംവലിക്കു പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം. നിങ്ങളുടെ മൂക്ക് അടഞ്ഞിരിക്കുന്നതു കൊണ്ടോ അല്ലെങ്കിൽ മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നതു കൊണ്ടോ അമിതവണ്ണം കൊണ്ടോ അലർജി, ജലദോഷം എന്നിവ മൂലമോ സൈനസൈറ്റിസ് കാരണമോ തെറ്റായ സ്ലീപ്പിങ് പൊസിഷന്‍ കൊണ്ടോ ഒക്കെ കൂർക്കം വലിക്കാം. ഭ്രാമരി പ്രാണായാമം, സൂര്യ അനുലോമ വിലോമ ചന്ദ്ര അനുലോമ വിലോമ എന്നീ രണ്ട് ശ്വസന വ്യായാമങ്ങളിലൂടെ എളുപ്പത്തിൽ കൂർക്കം വലി മാറ്റിയെടുക്കാം. ഇവ ചെയ്യുന്നതെങ്ങനെയെന്നു വിശദീകരിക്കുകയാണ് ഡോ. അഖില വിനോദ്.
ഭ്രാമരി പ്രാണായാമം(ഹമ്മിങ് ബീ ബ്രീതിങ് എക്സർസൈസ്)
ശ്വാസമെടുക്കുമ്പോൾ ചൂണ്ടു വിരൽ കൊണ്ട് ചെവി പൊത്തുകയും ശ്വാസം വിടുമ്പോൾ ഒരു ഹമ്മിങ് സൗണ്ട് പുറപ്പെടുവിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.
ചെയ്യുന്ന വിധം
ചെവി ചൂണ്ടു വിരൽ കൊണ്ട് അടച്ച് വലിയൊരു ശ്വാസമെടുക്കുകയും ഹമ്മിങ് സൗണ്ടായി ശ്വാസം പുറത്തേക്ക് വിടുകയും ചെയ്യുക. ഉറങ്ങുന്നതിനു മുൻപ് 9 തവണ ഇങ്ങനെ ചെയ്യുന്നതു വഴി കൂർക്കംവലി അകറ്റാനും സുഖനിദ്രയ്ക്കും സാധിക്കും.
സൂര്യ അനുലോമ വിലോമ ചന്ദ്ര അനുലോമ വിലോമ
ഈ ശ്വസനവ്യായാമം ചെയ്യുന്നതുവഴി നേസൽ പാത്തിലെ തടസ്സങ്ങൾ നീങ്ങുകയും ശ്വാസം എടുക്കുമ്പോഴും വിടുമ്പോഴും അറിയാൻ സാധിക്കുകയും ചെയ്യും. ശ്വാസം വലതു മൂക്കിലൂടെ എടുക്കുകയും വിടുകയും ചെയ്യുക. അതുപോലെ തന്നെ ശ്വാസം ഇടതു മൂക്കിലൂടെ എടുക്കുകയും വിടുകയും ചെയ്യുക.
ചെയ്യുന്ന വിധം
വിരലുകൾ നാസിക മുദ്ര പോലെ പിടിക്കുക. അതായത് തള്ളവിരലും അവസാനത്തെ രണ്ടു വിരലുകളും ഉയർത്തിപ്പിടിക്കുക. മൂക്കിന് സ്പെയ്സ് കൊടുക്കാനായി രണ്ടാമത്തെ വിരലും മൂന്നാമത്തെ വിരലും മടക്കി പിടിക്കുക. തുടക്കക്കാർക്ക് രണ്ടു വിരൽ കൊണ്ടും ഇത് ചെയ്യാൻ പറ്റും. ചൂണ്ടു വിരൽ കൊണ്ട് മൂക്കിന്റെ ഇടതു വശം അടച്ചു പിടിച്ചു കൊണ്ട് മൂക്കിന്റെ വലതു വശത്തു കൂടി ദീർഘമായി ശ്വാസമെടുക്കുകയും ദീർഘമായി തന്നെ ശ്വാസം വിടുകയും ചെയ്യുക. ഇതുപോലെ ഏറ്റവും കുറഞ്ഞത് മൂന്നു തവണ ചെയ്യുക. 3, 5, 9 എന്നിങ്ങനെയാണ് ഇതിന്റെ കണക്ക്. ഇതേ പോലെ തള്ളവിരൽ ഉപയോഗിച്ച് മൂക്കിന്റെ വലതു വശം അടച്ചു പിടിച്ചുകൊണ്ട് ശ്വാസം ഇടതു മൂക്കിലൂടെ എടുക്കുകയും വിടുകയും ചെയ്യുക. നട്ടെല്ല് നിവർത്തിയിരിക്കാൻ ശ്രദ്ധിക്കുക. കസേരയിലോ കിടക്കുമ്പോഴോ ഇത് ചെയ്യാം.
കിടക്കുന്നതിനു മുൻപായി ഭ്രാമരി പ്രാണായാമവും സൂര്യ അനുലോമ വിലോമ ചന്ദ്ര അനുലോമ വിലോമ പ്രാണായാമവും ചെയ്യുന്നതിലൂടെ കൂർക്കം വലിയോട് എന്നേക്കുമായി ഗുഡ്ബൈ പറയാം.
Content Summary: How to stop snoring