ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് ഇതിനു വേണ്ടി ശ്രമിച്ചു നോക്കിയവർക്ക് അറിയാം. ഇതിന് ചില നിയമങ്ങളും ചിട്ടകളും കർശനമായി പിന്തുടരേണ്ടതുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ നിങ്ങൾക്കും ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ കഴിയും. 1. ഭക്ഷണം കഴിക്കാൻ അലാം

ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് ഇതിനു വേണ്ടി ശ്രമിച്ചു നോക്കിയവർക്ക് അറിയാം. ഇതിന് ചില നിയമങ്ങളും ചിട്ടകളും കർശനമായി പിന്തുടരേണ്ടതുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ നിങ്ങൾക്കും ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ കഴിയും. 1. ഭക്ഷണം കഴിക്കാൻ അലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് ഇതിനു വേണ്ടി ശ്രമിച്ചു നോക്കിയവർക്ക് അറിയാം. ഇതിന് ചില നിയമങ്ങളും ചിട്ടകളും കർശനമായി പിന്തുടരേണ്ടതുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ നിങ്ങൾക്കും ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ കഴിയും. 1. ഭക്ഷണം കഴിക്കാൻ അലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് ഇതിനു വേണ്ടി ശ്രമിച്ചു നോക്കിയവർക്ക് അറിയാം. ഇതിന് ചില നിയമങ്ങളും ചിട്ടകളും കർശനമായി പിന്തുടരേണ്ടതുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ നിങ്ങൾക്കും ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ കഴിയും. 

 

കൃത്യ സമയത്ത് ഭക്ഷണം കഴിക്കാൻ അലാം വയ്ക്കാം. Photo Credit: solidcolours/ Istockphoto
ADVERTISEMENT

1. ഭക്ഷണം കഴിക്കാൻ അലാം വയ്ക്കാം

രാവിലെ എഴുന്നേൽക്കാനും മുഖ്യമായ ചില പരിപാടികളിൽ സമയം തെറ്റാതെ പങ്കെടുക്കാനുമൊക്കെ നാം അലാം വയ്ക്കാറുണ്ട്. അതുപോെല കൃത്യ സമയത്ത് ഭക്ഷണം കഴിക്കാനും അലാം വയ്ക്കേണ്ടതാണ്. എന്ത് കഴിക്കുന്നു എന്നതു പോലെതന്നെ പ്രധാനപ്പെട്ടതാണ് എപ്പോൾ കഴിക്കുന്നു എന്നതും. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതെ വിശന്നിരിക്കുന്നത് പിന്നീട് അവ ലഭ്യമാകുമ്പോൾ അമിതമായി വാരിവലിച്ച് തിന്നാൻ കാരണമാകും. ഇതിനാൽ സമയാസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. 

ദീർഘനേരം വിശക്കാതിരിക്കാൻ സഹായിക്കുന്ന ഫൈബർ ഭക്ഷണം സഹായിക്കും. Representational image: IANS

 

2. നാരുകളുള്ള ഭക്ഷണം കഴിക്കുക

സംസ്കരിച്ച ഭക്ഷണം, പായ്ക്ക് ചെയ്ത വിഭവങ്ങൾ എന്നിവയോട് പരിപൂർണമായും നോ പറയാം. Photo Credit : Vermont Art / Shutterstock.com
ADVERTISEMENT

ധാരാളം നാരുകൾ അഥവാ ഫൈബറുള്ള ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമാണ്. ദീർഘനേരം വിശക്കാതിരിക്കാൻ സഹായിക്കുന്ന ഫൈബർ ഭക്ഷണം നിങ്ങളുടെ വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ചയാപചയം മെച്ചപ്പെടുത്തി അമിതഭാരം കുറയ്ക്കാനും ഇവ സഹായിക്കും. 

 

പുതിയ ജീവിതശൈലി ഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്. Photo Credit: Gorodenkoff/ Shutterstock.com

3. പായ്ക്ക് ചെയ്ത ഭക്ഷണത്തോട് നോ പറയാം

സംസ്കരിച്ച ഭക്ഷണം, പായ്ക്ക് ചെയ്ത വിഭവങ്ങൾ എന്നിവയോട് പരിപൂർണമായും നോ പറയാൻ ശീലിക്കുക. ഇതിനു പകരം വീട്ടിൽതന്നെ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. 

ജിമ്മിലെ വർക്കൗട്ട് താരതമ്യേന വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. Photo credit : Bojan Milinkov / Shutterstock.com
ADVERTISEMENT

 

4. ജീവിതശൈലിയും മാറ്റാം

ജിമ്മിൽ പോകുന്നവർ വിവിധതരം വ്യായാമങ്ങൾ പിന്തുടരാൻ ശ്രമിക്കേണ്ടതാണ്. Photo Credit: Shutterstock.com

പുതിയൊരു ഭക്ഷണക്രമത്തിനൊപ്പം പുതിയ ജീവിതശൈലിയും ഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്. ഇടവിട്ടുള്ള ഉപവാസം, നിത്യവുമുള്ള വ്യായാമം എന്നിവ ഇക്കാര്യത്തിൽ ഫലം ചെയ്യും. മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളിൽ നിന്നും അകലം പാലിക്കേണ്ടതാണ്. 

 

നട്സ്, പഴങ്ങൾ എന്നിങ്ങനെ പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് വിശപ്പിനെ നിയന്ത്രിക്കാം. Photo Credit: Shutterstock.com

5. കടുത്ത വ്യായാമങ്ങൾ ജിമ്മിലാകാം

തീവ്രതയും കടുത്തതുമായ വ്യായാമമുറകൾ ജിമ്മിൽ ഒരു പരിശീലകന്റെ നിർദേശപ്രകാരം മാത്രം ചെയ്യുക. ജിമ്മിലെ വർക്കൗട്ട് താരതമ്യേന വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കഠിനവ്യായാമങ്ങള്‍ വീട്ടിൽതന്നെ ചെയ്യാൻ ശ്രമിക്കുന്നത് പരുക്കേൽക്കാൻ കാരണമാകാം. 

പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി ആരോഗ്യകരവും പ്രകൃതിദത്തവുമായ ഭക്ഷണങ്ങൾ എത്രയളവിൽ ഓരോ ദിവസവും കഴിക്കാൻ സാധിക്കുന്നുണ്ടെന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം

 

6. വ്യായാമത്തിൽ വൈവിധ്യം

നടത്തം, ഓട്ടം, നീന്തൽ പോലുള്ള വ്യായാമങ്ങൾ ആഴ്ചയിൽ 150 മിനിട്ട് വീതം ചെയ്തും ക്രമമായി ഭാരം കുറയ്ക്കാം. Photo Credit: riloks/ Istockphoto

ജിമ്മിൽ പോകുന്നവർ വിവിധതരം വ്യായാമങ്ങൾ പിന്തുടരാൻ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതിയെയും ഭാരം കുറയ്ക്കുന്നതിലുള്ള പുരോഗതിയെയും കുറിച്ച് ജിം പരിശീലകന് വിവരങ്ങൾ നൽകണം. ഓരോ തരം പേശികളെയും ലക്ഷ്യം വയ്ക്കുന്ന ലഘുവും തീവ്രവുമായ വർക്കൗട്ടുകളുടെ സമന്വയം പരിശീലകന്റെ നിർേദശപ്രകാരം കണ്ടെത്തേണ്ടതാണ്. 

 

കുറഞ്ഞത് ഏഴെട്ട് മണിക്കൂറെങ്കിലും നന്നായി ഉറങ്ങേണ്ടതും ആരോഗ്യത്തോടെ ഇരിക്കാൻ ആവശ്യമാണ്. Photo Credit: Shutterstock.com

7. വിശപ്പിനെ നേരിടാൻ വഴികൾ പലത്

നട്സ്, പഴങ്ങൾ എന്നിങ്ങനെ പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് വിശപ്പിനെ നിയന്ത്രിക്കാം. ചിപ്സ്, കോള തുടങ്ങിയ അനാരോഗ്യകരമായതും എളുപ്പം ലഭ്യമായതുമായ വിഭവങ്ങൾ തിരഞ്ഞെടുക്കാതിരിക്കാം. 

 

8. പ്രതിദിനം കഴിക്കുന്ന പ്രകൃതിദത്ത ഭക്ഷണത്തിന്റെ അളവെടുക്കാം

പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി ആരോഗ്യകരവും പ്രകൃതിദത്തവുമായ ഭക്ഷണങ്ങൾ എത്രയളവിൽ ഓരോ ദിവസവും കഴിക്കാൻ സാധിക്കുന്നുണ്ടെന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കണം. കാലറിയും പ്രിസർവേറ്റീവുകളും അമിതമായി അടങ്ങിയ സംസ്കരിച്ച ഭക്ഷണത്തിന്റെ അളവ് കുറച്ച് കൊണ്ടു വരാനും നല്ല ഭക്ഷണവിഭവങ്ങളുടെ തോത് ഉയർത്താനും ഈ കണക്കെടുപ്പ് സഹായിക്കും. 

 

9. ശരീരത്തെ ഫിറ്റാക്കാനും ജിമ്മിൽ പോകാതെയും

അമിതഭാരം കുറച്ച് ശരീരത്തെ ഫിറ്റാക്കി വയ്ക്കാൻ ജിമ്മിൽ തന്നെ പോകണമെന്നില്ല. നടത്തം, ഓട്ടം, നീന്തൽ പോലുള്ള വ്യായാമങ്ങൾ ആഴ്ചയിൽ 150 മിനിട്ട് വീതം ചെയ്തും ക്രമമായി ഭാരം കുറയ്ക്കാം. പടികൾ കയറുക ജോലിസ്ഥലത്ത് നടക്കുക എന്നിങ്ങനെ നിത്യജീവിതത്തിന്റെ ഭാഗമാക്കാവുന്ന വ്യായാമങ്ങളും ഉണ്ട്.

 

10. നന്നായി ഉറങ്ങുക 

കുറഞ്ഞത് ഏഴെട്ട് മണിക്കൂറെങ്കിലും നന്നായി ഉറങ്ങേണ്ടതും ആരോഗ്യത്തോടെ ഇരിക്കാൻ ആവശ്യമാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന മൊബൈൽ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെ കിടക്കയ്ക്ക് അരികിൽ നിന്നും മാറ്റി വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

Content Summary: These 10 rules can help you lose weight