യോഗദിനത്തിൽ നാട്യയോഗയുമായി കുരുന്നുകൾ
നൃത്തം ശാരീരിക കലാപ്രകടനത്തിലുപരി മാനസീകവും ജീവിതത്തിലും വരുത്തേണ്ട മാറ്റങ്ങളുടെ ഒരു നവയുഗ നടനവിപ്ളവം. കാലോചിതമായി മതാധിഷ്ഠിതമല്ലാതെ നടനം യോഗയുമായി സമരസം ചേർത്ത് രൂപപ്പെടുത്തിയതാണ് നാട്യയോഗമെന്ന് തൃപ്രയാർ നടന സാത്വികയിലെ ഉഷ ഫ്രെഡി. ലോകം മാനവരാശിയുടെ നവോന്മേഷത്തിനായി യോഗയിലൂടെ മുന്നേറുമ്പോൾ

നൃത്തം ശാരീരിക കലാപ്രകടനത്തിലുപരി മാനസീകവും ജീവിതത്തിലും വരുത്തേണ്ട മാറ്റങ്ങളുടെ ഒരു നവയുഗ നടനവിപ്ളവം. കാലോചിതമായി മതാധിഷ്ഠിതമല്ലാതെ നടനം യോഗയുമായി സമരസം ചേർത്ത് രൂപപ്പെടുത്തിയതാണ് നാട്യയോഗമെന്ന് തൃപ്രയാർ നടന സാത്വികയിലെ ഉഷ ഫ്രെഡി. ലോകം മാനവരാശിയുടെ നവോന്മേഷത്തിനായി യോഗയിലൂടെ മുന്നേറുമ്പോൾ നടനത്തിന്റെ സാധ്യത യോഗയുമായി സമന്വയിപ്പിച്ചതാണ് നാട്യയോഗ.
നീണ്ടമാസങ്ങളിലൂടെ യോഗ സ്വായത്തമാക്കി നൃത്ത ചുവടുകളെ ആസനത്തിലൂടെ വിന്യസിച്ച് പുതിയൊരു നാട്യക്രമം രൂപപ്പെടുത്തുകയാണ് ഉഷ. തന്റെ ഡാൻസ് സ്കൂളിലെ യോഗ കളരിയിലൂടെ പരിശീലിപ്പിച്ചെടുത്ത 10 കുട്ടികളുമായി ശീർഷാസനം ധനുരാസനം, സർവ്വാംഗാസനം മയൂരാസനം, കാക്കാസ്വനം തുടങ്ങി വിവിധ ആസനങ്ങളിലൂടെ ശിവസ്തുതിയെ ആസ്പദമാക്കിയാണ് ഓംകാര നാട്യ യോഗ ചിട്ടപ്പെടുത്തിയത്.
യോഗ സാർവത്രികമാക്കുന്നതിന്റെ ഭാഗമായി ജില്ലമൊത്തം പരിപാടി അവതരിപ്പാൻ ഒരുങ്ങുകയാണ് നടന സാത്വികയിലെ ഒലീവിയ ഫ്രെഡി, ജോതിക ശിവരാമൻ, കൃഷ്ണവേണി രാഗേഷ്, ദക്ഷിണ സംഗീത്, ദേവിക സംഗീത്, ഗായത്രി ശരത്ത്, മീനാക്ഷി ദേവദാസ്, ജനശ്രീ ദേവദാസ് എന്നിവർ. ഇത് ഒരു പരീക്ഷണമല്ല മറിച്ച് തങ്ങളുടെ ജീവിതത്തിൽ പഠിക്കാനുള്ള ലക്ഷ്യബോധം ഉൾപ്പെടെ എന്തും സധൈര്യം നേരിടാനുള്ള ഒരു പരീക്ഷയാണ് നാട്യയോഗയെന്ന് ഇവർ പറയുന്നു. യോഗദിനത്തിൽ ജന സമക്ഷം സമർപ്പിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികൾ.
Content Summary: International yoga Day