നട്ടെല്ലിന്റെ അമിതമായ വളവിനെ പരിഹരിക്കും സുപ്തവജ്രാസനം; വിഡിയോ
ശരീരം പ്രായത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴും മനസ്സിനു പ്രായം തോന്നാതിരിക്കാൻ ആഗ്രഹിക്കാത്തവരാരുണ്ട്? രോഗങ്ങളെ വിളിച്ചുവരുത്തുമ്പോഴാണ് പ്രായം ശരിക്കും ശരീരത്തെയും മനസ്സിനെയും ഒരു പോലെ ബാധിക്കുക. ഒരുദിവസം ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍? ദീര്‍ഘനേരം ഇരുന്നു കൊണ്ടുള്ള

ശരീരം പ്രായത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴും മനസ്സിനു പ്രായം തോന്നാതിരിക്കാൻ ആഗ്രഹിക്കാത്തവരാരുണ്ട്? രോഗങ്ങളെ വിളിച്ചുവരുത്തുമ്പോഴാണ് പ്രായം ശരിക്കും ശരീരത്തെയും മനസ്സിനെയും ഒരു പോലെ ബാധിക്കുക. ഒരുദിവസം ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍? ദീര്‍ഘനേരം ഇരുന്നു കൊണ്ടുള്ള ജോലി ചെയ്യുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കാം. രക്ത ചംക്രമണ വ്യവസ്ഥയെയും നട്ടെല്ലിന്റെ ശേഷിയെയും വരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇതു ചിലപ്പോള്‍ സമ്മാനിക്കുക. ഒപ്പം അസഹ്യമായ നടുവേദനയും അലട്ടിയാലോ? സുപ്തവജ്രാസനം (Supthavajrasanam) ചെയ്യാം നട്ടെല്ലിനെ ശക്തിപ്പെടുത്താം.
ചെയ്യുന്ന വിധം:
ഇരു കാലുകളും പുറകോട്ടു മടക്കി മുട്ടുകുത്തി നിവർന്നിരിക്കുക. അങ്ങനെയിരിക്കുമ്പോൾ കാൽപ്പാദങ്ങൾ രണ്ടും ചേർന്നും പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവിധവുമായിരിക്കണം.. ഇനി ഇരു കൈകളും പൃഷ്ഠഭാഗത്തിനിരുവശത്തും തറയിൽ കുത്തിമുട്ടുമടക്കി സാവധാനം പുറകോട്ടു കിടക്കുക. സാവധാനം ഇരു കൈകളും കോർത്തുപിടിച്ച് കഴുത്തിനു പുറകിൽ വയ്ക്കുക. കൈമുട്ടുകൾ രണ്ടും തറയിൽ പതിഞ്ഞിരിക്കുകയും വേണം. ഈ അവസ്ഥയിൽ കിടന്നു സാവധാനം ശ്വാസം എടുക്കകയും വിടുകയും ചെയ്യുവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. വിണ്ടും ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കാവുന്നതാണ്
ഗുണങ്ങൾ
ചില സ്ത്രീകൾക്കു പ്രസവത്തോടനുബന്ധിച്ച് ഗർഭാശയരോഗങ്ങൾ കാണപ്പെടാറുണ്ട്. ഈ ആസനം പതിവായി അനുഷ്ഠിച്ചാൽ ഇതിനെ പരിഹരിക്കാൻ സാധിക്കുന്നതാണ്. അടിവയറിലെ മാംസപേശികൾ അയഞ്ഞുകിട്ടുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും വികാസനം ലഭിക്കുന്നു. കാലുകളിലുള്ള ദുർമേദസ് കുറയുന്നു. ദഹനപ്രക്രിയകൾ ശരിയാകുന്നു. നട്ടെല്ലിന്റെ അമിതമായ വളവിനെ പരിഹരിക്കുന്നു.
വിഡിയോ