നിർത്തിവച്ച വ്യായാമം വീണ്ടും തുടങ്ങാൻ ബുദ്ധിമുട്ടാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
വ്യായാമം ചെയ്യുന്നതിനു പലർക്കും പല കാരണങ്ങളാണ്. അത് എന്തുതന്നെ ആയാലും സ്ഥിരത ഉണ്ടായാലേ ലക്ഷ്യത്തിലെത്തുകയുള്ളു എന്നതാണ് പ്രധാനം. ഒരു വിശേഷ ദിവസം വന്നാലോ ചില അത്യാവശ്യ കാര്യങ്ങള്‍ക്കു പോകേണ്ടി വന്നാലോ വ്യായാമം മുടങ്ങാനുള്ള സാധ്യത കൂടുതലാണ്. ഒരു ദിവസം മുടങ്ങിയാൽപ്പിന്നെ മടി പിടികൂടും, വേറൊരു
വ്യായാമം ചെയ്യുന്നതിനു പലർക്കും പല കാരണങ്ങളാണ്. അത് എന്തുതന്നെ ആയാലും സ്ഥിരത ഉണ്ടായാലേ ലക്ഷ്യത്തിലെത്തുകയുള്ളു എന്നതാണ് പ്രധാനം. ഒരു വിശേഷ ദിവസം വന്നാലോ ചില അത്യാവശ്യ കാര്യങ്ങള്‍ക്കു പോകേണ്ടി വന്നാലോ വ്യായാമം മുടങ്ങാനുള്ള സാധ്യത കൂടുതലാണ്. ഒരു ദിവസം മുടങ്ങിയാൽപ്പിന്നെ മടി പിടികൂടും, വേറൊരു
വ്യായാമം ചെയ്യുന്നതിനു പലർക്കും പല കാരണങ്ങളാണ്. അത് എന്തുതന്നെ ആയാലും സ്ഥിരത ഉണ്ടായാലേ ലക്ഷ്യത്തിലെത്തുകയുള്ളു എന്നതാണ് പ്രധാനം. ഒരു വിശേഷ ദിവസം വന്നാലോ ചില അത്യാവശ്യ കാര്യങ്ങള്‍ക്കു പോകേണ്ടി വന്നാലോ വ്യായാമം മുടങ്ങാനുള്ള സാധ്യത കൂടുതലാണ്. ഒരു ദിവസം മുടങ്ങിയാൽപ്പിന്നെ മടി പിടികൂടും, വേറൊരു
വ്യായാമം ചെയ്യുന്നതിനു പലർക്കും പല കാരണങ്ങളാണ്. അത് എന്തുതന്നെ ആയാലും സ്ഥിരത ഉണ്ടായാലേ ലക്ഷ്യത്തിലെത്തുകയുള്ളു എന്നതാണ് പ്രധാനം. ഒരു വിശേഷ ദിവസം വന്നാലോ ചില അത്യാവശ്യ കാര്യങ്ങള്‍ക്കു പോകേണ്ടി വന്നാലോ വ്യായാമം മുടങ്ങാനുള്ള സാധ്യത കൂടുതലാണ്. ഒരു ദിവസം മുടങ്ങിയാൽപ്പിന്നെ മടി പിടികൂടും, വേറൊരു ദിവസത്തേക്കു മാറ്റി വയ്ക്കും, പിന്നെ അത് നീണ്ടു പോകും. പലപ്പോഴും മുടങ്ങിയ വ്യായാമം വീണ്ടും തുടങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. തുടങ്ങി കഴിഞ്ഞാൽ അത് നിലനിർത്തി കൊണ്ടുപോകാനും ബുദ്ധിമുട്ട്. ആ അവസരങ്ങളിൽ തീർച്ചയായും ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ അറിയാം.
1. റിയലിസ്റ്റിക് ഗോളുകൾ
മടി മാറ്റി. വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങിയാലും പെട്ടെന്നു മടുക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ചെയ്യാൻ കഴിയുമെന്ന് ഉറപ്പുള്ള ഗോളുകൾ സെറ്റ് ചെയ്ത് വേണം വ്യായാമം ആരംഭിക്കാൻ. അല്ലാത്തപക്ഷം പെട്ടെന്നു തന്നെ നിരാശരാവാനും മടുപ്പ് അനുഭവപ്പെടാനുമുള്ള സാധ്യത കൂടുതലാണ്.
2. പ്ലാനിങ്
വർക്ക്ഔട്ട് എപ്പോൾ ചെയ്യണം എന്തൊക്കെ ചെയ്യണം എന്നെല്ലാം മുൻകുട്ടി പ്ലാൻ ചെയ്യുന്നത് കാര്യങ്ങൾ എളുപ്പമാക്കും. ഒരു ദിവസത്തിൽ വ്യായാമത്തിനു വേണ്ടി നിശ്ചിത സമയം മാറ്റി വയ്ക്കുന്നത് മുടക്കമില്ലാത്ത ശീലമായി മാറാൻ സഹായിക്കും
3. ചെറിയ വ്യായാമങ്ങളിൽ തുടങ്ങാം
നടക്കുക, ചെറിയ രീതിയിലുള്ള ജോഗിംഗ്, യോഗ എന്നിവയിലൂടെ ശരീരത്തെ ട്രാക്കിലേക്കു കൊണ്ടുവരാം. ശരീരത്തിൽ മുറിവും ചതവുമെല്ലാം ഒഴിവാക്കാൻ ഈ ചെറിയ സ്റ്റെപ്പുകളാണ് നല്ലത്. ഒരു ഇടവേളയ്ക്കു ശേഷം വ്യായാമം തുടങ്ങുമ്പോൾ പഴയതുപോലെ ശരീരം വഴങ്ങണമെന്നില്ലെന്ന് എപ്പോഴും ഓര്‍ക്കണം.
4. കൂട്ടു കൂടാം
ആരോഗ്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയെക്കൂടി ഒപ്പം കൂട്ടിയാൽ കാര്യങ്ങൾ കുറച്ചു കൂടി ഈസി. സുഹൃത്തോ, കുടുംബാംഗമോ ആരുമാവാം. ഒപ്പം ഒരാൾ കൂടിയുള്ളത് മോട്ടിവേഷൻ കൂട്ടും, ഉത്തരവാദിത്തവും കൂടും. മുടങ്ങിപ്പോയ വർക്കൗട്ടിലേക്ക് തിരികെപ്പോകാൻ സഹായകമാവുകയും ചെയ്യും.
5. പുതിയ വ്യായാമങ്ങൾ പരീക്ഷിക്കാം
എന്നും ഒരേ വ്യായാമം തന്നെ ചെയ്തുകൊണ്ടിരുന്നാല്‍ ആർക്കായാലും മടുക്കും. സന്തോഷവും ആവേശവുമൊക്കെ തോന്നുന്ന വ്യായാമങ്ങൾ പരിശീലിക്കാവുന്നതാണ്. ഡാൻസ്, നീന്തൽ, സൈക്ലിങ് എന്നിവ പരീക്ഷിക്കാം. ഫൺ മൂടിൽ വ്യായാമം ചെയ്യാം.
6. നല്ല ഭക്ഷണരീതി
ഹെൽത്തി ബാലൻസ്ഡ് ഡയറ്റാണ് എപ്പോഴും നല്ലത്. ശരീരത്തിന് ആവശ്യമായ ആരോഗ്യവും ഉന്മേഷവുമെല്ലാം ഇതിലൂടെ ലഭിക്കും. സമീകൃതാഹാരം പിന്തുടരുന്നത് പല ശാരീരിക മാനസിക പ്രശ്നങ്ങളില്‍നിന്നു സംരക്ഷിക്കുകയും ചെയ്യും. ഉന്മേഷം വന്നാൽ സ്വാഭാവികമായും മടിപിടിച്ചിരിക്കില്ലെന്ന് ഉറപ്പ്.
7. വെള്ളം കുടിക്കാൻ മറക്കരുത്
ശരീരത്തിൽ ജലാംശം കുറയാതിരിക്കാൻ എപ്പോഴും ശ്രദ്ധ വേണം. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് എപ്പോഴും വെള്ളം പ്രധാന ഘടകമാണ്. കുറഞ്ഞത് 8–10 ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം നിർബന്ധമായും കുടിച്ചിരിക്കണം.
8. കാഠിന്യം പതിയെക്കൂട്ടാം
ചെറിയ വ്യായാമങ്ങളിൽ തുടങ്ങിയതിനു ശേഷം തീവ്രത കൂടിയ വ്യായാമങ്ങളിലേക്ക് കടക്കാം. സ്റ്റാമിനയും ശക്തിയും വീണ്ടെടുക്കാതെ തീവ്രത കൂട്ടിയാൽ ശരീരത്തിനു ബുദ്ധിമുട്ടാണ്. മനസ്സ് മടുക്കാനും സാധ്യത കൂടുതൽ.
9. വ്യായാമം ട്രാക്ക് ചെയ്യാം
വർക്ക്ഔട്ട് സെഷനുകള്‍ ട്രാക്ക് ചെയ്യുന്നത് വ്യായാമം മുന്നോട്ടു കൊണ്ടപോകുന്നതിൽ വളരെ പ്രയോജനം ചെയ്യും. എത്ര നേരം വ്യായാമം ചെയ്തു, എത്രത്തോളം ചെയ്തു എന്നിവ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
10. സ്ഥിരത
ഏതു കാര്യത്തിനും സ്ഥിരത വരുമ്പോഴേ ലക്ഷ്യത്തിലേക്കെത്തുകയുള്ളു. വ്യായാമം പതിവാക്കുന്നതിലൂടെ ആഗ്രഹിക്കുന്നതുപോലെ നടക്കുമെന്ന കാര്യത്തില്‍ ഉറപ്പാണ്. ഇടയ്ക്ക് ഒരു ദിവസം വ്യായാമം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അടുത്ത ദിവസം മടി പിടിക്കാതെ വീണ്ടും വ്യായാമം തുടരുക എന്നുള്ളതിലാണ് കാര്യം.
ഇഷ്ടഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം: വിഡിയോ