ADVERTISEMENT

പഠിക്കാൻ വളരെ മിടുക്കനും ഏതു കാര്യത്തിലും ചുണയും ചുറുചുറുക്കുമുള്ള പ്രകൃതക്കാരനുമായിരുന്നു. കുറെ മാസങ്ങളായി ഈ കുട്ടിക്കു കൂടെക്കൂടെ കഴുത്തു വേദനയും (Neck Pain) തലകറക്കവും വരുന്നു. ഇതുമൂലം ഒന്നിലും ഒരു താൽപ്പര്യവുമില്ലാതെ വരുകയും പഠനത്തിൽ ശ്രദ്ധ കുറയുകയും ചെയ്തിരുന്നു. എപ്പോഴും ചടഞ്ഞു കൂടിയിരിക്കാനാണ് ഇഷ്ടം. കുട്ടിയുടെ ദിനചര്യകളെല്ലാം ചോദിച്ചു മനസ്സിലാക്കി. കുട്ടിയുടെ പഠനകാര്യങ്ങളെപ്പറ്റിയാണ് ആദ്യം ചോദിച്ചത്. അതു കഴിഞ്ഞുള്ള സമയം എന്തെടുക്കുന്നു എന്നത് പ്രധാനമായിരുന്നു. മൊബൈൽ കാണാറുണ്ടോ? അതെങ്ങനെ കാണുന്നു? എവിടെയിരുന്നു കാണുന്നു? ആ സമയത്ത് കുട്ടി ഏതു പൊസിഷനിലാണ് ഇരിക്കുന്നത്? ഇത്രയൊക്കെ ചോദിച്ചതിന്റെ മറുപടിയിൽ നിന്നു മനസ്സിലായി. എന്തു കാരണങ്ങൾ കൊണ്ടാണ് തലകറക്കവും കഴുത്തുവേദനയും ഉണ്ടാകുന്നതെന്ന്. ചില സമയങ്ങളിൽ കുട്ടിപഠിച്ചുകൊണ്ടിരുന്നത് തറയിൽ മലർന്നുകിടന്ന്, തല ഭിത്തിയിലേക്കുയർത്തിവച്ചാണ്. അതുപോലെ കമഴ്ന്നു കിടന്ന് ഇരുകൈമുട്ടുകളും തറയിലൂന്നി കൈപ്പത്തികളിൽ താടി ഉറപ്പിച്ച് തല പുറകോട്ടു വളച്ചുവച്ചും പഠിക്കാറുണ്ട്. ദിവാൻ കോട്ടിന്റെ ഉയരമുള്ള ഭാഗത്ത് തല പൊക്കിവച്ചാണ് മൊൈബൽ കാണുന്നത്. ചിലപ്പോൾ ഒരു കസേരയിൽ വളഞ്ഞു കിടന്ന് വേറൊരു കസേരയിലേക്കു കാലുയർത്തി വച്ചും കാണാറുണ്ടായിരുന്നു. ഈ സമയങ്ങളിലെല്ലാം കഴുത്തിന്റെ മുന്നോട്ടും പുറകോട്ടുമുള്ള അമിതമായ വളവുമൂലം പുറത്തിനും കഴുത്തിനും നീർവീഴ്ച വന്നതാണ് തലകറക്കത്തിനും കഴുത്തുവേദനയ്ക്കും കാരണം. തെറ്റായ ജീവിതശൈലികൾ പലതും നമ്മെ രോഗങ്ങൾക്ക് അടിമപ്പെടുത്തുന്നു. ജീവിതശൈലികൾ ചിട്ടപ്പെടുത്തുകയും അതോടൊപ്പം നിരന്തരമായ യോഗചര്യയിലൂടെയും ഏതാനും ദിവസങ്ങൾ കൊണ്ട് ആ കുട്ടിക്കു രോഗത്തിൽ നിന്നു മുക്തനാകുവാൻ സാധിക്കുകയും ചെയ്തു. ഇങ്ങനെയുള്ള വേദനകളും നിരന്തരമായ യോഗചര്യയിലൂടെ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

2062317233
Representative Image. Photo Credit : Prasannapix / Shutterstock.com

താഡാസനം ചെയ്യുന്ന വിധം
ഇരുകാലുകളും ചേർത്തുവച്ചു നിവർന്നു നിൽക്കുക. അതോടൊപ്പം ഇരുകൈകളും ശരീരത്തിനിരുവശത്തും ചേർത്തു കമഴ്ത്തിവയ്ക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരുകാലുകളുടെ ഉപ്പൂറ്റിയും കൈകളും കഴിയുന്നത്ര മുകളിലേക്കുയർത്തുകയും ശ്വാസം വിട്ടുകൊണ്ട് സാവധാനം താഴ്ത്തുകയും ചെയ്യുക. ഇതു ചെയ്യുമ്പോൾ കാലുകളുടെ ഉപ്പൂറ്റിയും കൈകളും ഒരുപോലെ ഉയർത്തുകയും ഒരുപോലെ താഴ്ത്തുകയും ചെയ്യേണ്ടതാണ്. അതേപോലെ കൈകൾ ഉയർന്നുവരുമ്പോൾ തലയുടെ ഇരുവശങ്ങളിലും ചെവിയോടു ചേർത്തുപിടിക്കേണ്ടതാണ്. ഇങ്ങനെ പത്തോ പന്ത്രണ്ടോ തവണ ആവർത്തിക്കാവുന്നതാണ്. കൈമുട്ടുകൾ മടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

രോഗികൾക്കുണ്ടാകുന്ന മാറ്റങ്ങൾ
ശരീരത്തിലെ എല്ലാ നാഡീഞരമ്പുകളെയും ഉത്തേജിപ്പിക്കുന്നതിനു വളരെയധികം സഹായിക്കുന്നൊരാസനമാണിത്. പുറത്തെ പേശികൾക്കുള്ള നീർവീഴ്ച കുറയുകയും നല്ല അയവും വഴക്കവും കിട്ടുന്നു. തോളുകൾക്കും നട്ടെല്ലിനും നീർക്കെട്ടു മൂലമുണ്ടാകുന്ന വേദന ശമിക്കുന്നു. തോളുകൾക്കുണ്ടാകുന്ന വേദനയും ചലനശേഷിയുടെ ന്യൂനതകളും പരിഹരിക്കപ്പെടുന്നു.

വിഡിയോ

English Summary:

What are the benefits of thadasanam yoga pose and steps?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com