41–ാം വയസ്സിലും ഫിറ്റ്നസ് അടിപൊളി; ഇംഗ്ലിഷ് ക്രിക്കറ്റർ ജെയിംസ് ആൻഡേഴ്സന്റെ ആരോഗ്യ സംരക്ഷണം അറിയാം
ഈ പ്രായത്തിലും എന്നാ ഒരിതാ– ഇംഗ്ലിഷ് ക്രിക്കറ്റർ ജയിംസ് ആൻഡേഴ്സനെ കാണുമ്പോൾ ഇങ്ങനെ ചിന്തിക്കാത്ത ക്രിക്കറ്റ് ആരാധകർ വിരളമാണ്. 22 വർഷമായി രാജ്യാന്തര ക്രിക്കറ്റിൽ കളിമികവിലും ഫിറ്റ്നസിലും ഒരുപോലെ മികവുപുലർത്തുന്ന നാൽപത്തിയൊന്നുകാരൻ ആൻഡേഴ്സൻ ക്രിക്കറ്റ് ലോകത്തിന് എന്നും അദ്ഭുതമാണ്. പ്രായം തളർത്താത്ത

ഈ പ്രായത്തിലും എന്നാ ഒരിതാ– ഇംഗ്ലിഷ് ക്രിക്കറ്റർ ജയിംസ് ആൻഡേഴ്സനെ കാണുമ്പോൾ ഇങ്ങനെ ചിന്തിക്കാത്ത ക്രിക്കറ്റ് ആരാധകർ വിരളമാണ്. 22 വർഷമായി രാജ്യാന്തര ക്രിക്കറ്റിൽ കളിമികവിലും ഫിറ്റ്നസിലും ഒരുപോലെ മികവുപുലർത്തുന്ന നാൽപത്തിയൊന്നുകാരൻ ആൻഡേഴ്സൻ ക്രിക്കറ്റ് ലോകത്തിന് എന്നും അദ്ഭുതമാണ്. പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി രാജ്യാന്തര ക്രിക്കറ്റിൽ തിളങ്ങിനിൽക്കാൻ ആൻഡേഴ്സനെ സഹായിക്കുന്ന ഫിറ്റ്നസ് മന്ത്ര എന്തായിരിക്കും..?
∙ ഓടെടാ ഓട്ടം
നാൽപതുകളിലും ചെറുപ്പമായി നിൽക്കാനും ഫിറ്റ്നസ് സംരക്ഷിക്കാനും ആൻഡേഴ്സൻ പ്രധാനമായും ആശ്രയിക്കുന്നത് ഓട്ടത്തെയാണ്. ജോഗിങ് + സ്പ്രിന്റിങ് രീതിയിലാണ് ഓട്ടം ക്രമീകരിക്കുന്നത്. ആദ്യത്തെ 23 സെക്കൻഡ് പതിയെ ജോഗ് ചെയ്യും. അടുത്ത 7 സെക്കൻഡിൽ 50 മീറ്റർ സ്പ്രിന്റ്. ക്രിക്കറ്റ് പരിശീലനത്തിനു മുൻപും ശേഷവും ഇത്തരത്തിൽ 10 തവണ 23–7 രീതിയിൽ ഓടുന്ന പതിവ് ആൻഡേഴ്സനുണ്ട്.
∙ ബാക്കിലാണ് കാര്യം
ക്രിക്കറ്റിൽ പേസ് ബോളർമാരെ സംബന്ധിച്ചിടത്തോളം അവരുടെ പുറംഭാഗത്തെ പരുക്കുകളില്ലാതെ സൂക്ഷിക്കുക പ്രധാനമാണ്. വീട്ടിൽ തയാറാക്കിയ ജിംനേഷ്യമാണ് ഇതിനുള്ള വർക്കൗട്ടിനായി ആൻഡേഴ്സൻ ഉപയോഗപ്പെടുത്തുന്നത്. പുൾ അപ് ബാറിന്റെ സഹായത്തോടെയുള്ള വ്യായാമമാണ് പ്രധാനം. കോർ മസിലുകൾക്കായി വെയ്റ്റ് ട്രെയ്നിങ്ങും നടത്തും.
∙ ഗോ വീഗൻ
സസ്യഭുക്കാകാൻ തീരുമാനിച്ചതാണ് തന്റെ ഫിറ്റ്നസ് രഹസ്യമെന്ന് ആൻഡേഴ്സൻ തന്നെ പറഞ്ഞിട്ടുണ്ട്. പല ഡയറ്റുകളും പരീക്ഷിച്ച ശേഷമാണ് സസ്യാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആൻഡേഴ്സൻ തീരുമാനിച്ചത്. മത്സ്യ മാംസങ്ങളും പാൽ ഉൽപന്നങ്ങളും ഡയറ്റിൽനിന്ന് പൂർണമായി ഒഴിവാക്കിയ ആൻഡേഴ്സൻ, പ്രോട്ടീനു വേണ്ടി ആശ്രയിച്ചത് ഷേക്കുകളെയാണ്.
∙ നോ കോംപ്രമൈസ്
ട്രെയ്നിങ്ങിന്റെ കാര്യത്തിൽ യാതൊരു വിധ കോംപ്രമൈസിനും ആൻഡേഴ്സൻ തയാറല്ല. മത്സരങ്ങൾ ഉള്ളപ്പോഴാണെങ്കിലും അല്ലെങ്കിലും ആഴ്ചയിൽ 6 ദിവസവും മുടങ്ങാതെ 2 മണിക്കൂറെങ്കിലും വർക്കൗട്ട് ചെയ്യും. ഏഴാം ദിവസം വിശ്രമം. കഴിഞ്ഞ 20 വർഷമായി ഈ രീതിയാണ് ആൻഡേഴ്സൻ മുന്നോട്ടുപോകുന്നത്.
∙ കരിയർ പ്ലാനിങ്
കൃത്യമായ കരിയർ പ്ലാനിങ്ങോടെയാണ് ആൻഡേഴ്സൻ എന്നും മുന്നോട്ടുപോയത്. ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും കളിക്കാൻ ഫിറ്റ്നസ് അനുവദിക്കില്ലെന്നു മനസ്സിലാക്കിയ ഇംഗ്ലണ്ട് താരം, 2009ൽ ട്വന്റി20യും 2015ൽ ഏകദിന ക്രിക്കറ്റും അവസാനിപ്പിച്ചു. പിന്നീട് ടെസ്റ്റിൽ മാത്രമാണ് ആൻഡേഴ്സൻ ശ്രദ്ധകേന്ദ്രീകരിച്ചത്. കൃത്യമായ വിശ്രമത്തിനും ട്രെയ്നിങ്ങിനും ഇതു സഹായിച്ചതായി ആൻഡേഴ്സൻ പറയുന്നു.
ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം :വിഡിയോ