സമ്മർദ്ദം കുറയ്ക്കാം, എവിടെ ഇരുന്നും ചെയ്യാവുന്ന ശ്വസന വ്യായാമം അറിയാം
ചെറിയ കാര്യങ്ങൾക്കു പോലും അസ്വസ്ഥരാകുന്നവരാണോ? എങ്കിൽ ഈ വ്യായാമം നിങ്ങളെ രക്ഷിക്കും. എവിടെയിരുന്നും ചെയ്യാവുന്ന ഈ സിംപിൾ ബ്രീതിങ് എക്സർസൈസ് നിങ്ങളുടെ മൂഡ് മിനുട്ടുകൾക്കുള്ളിൽ മെച്ചപ്പെടുത്തും വലതു കൈ നെഞ്ചിലും ഇടതു കൈ വയറിലുമായി പിടിക്കുക. ഞാൻ എന്റെ വയറിലൂടെയാണോ നെഞ്ചിലൂടെയാണോ

ചെറിയ കാര്യങ്ങൾക്കു പോലും അസ്വസ്ഥരാകുന്നവരാണോ? എങ്കിൽ ഈ വ്യായാമം നിങ്ങളെ രക്ഷിക്കും. എവിടെയിരുന്നും ചെയ്യാവുന്ന ഈ സിംപിൾ ബ്രീതിങ് എക്സർസൈസ് നിങ്ങളുടെ മൂഡ് മിനുട്ടുകൾക്കുള്ളിൽ മെച്ചപ്പെടുത്തും
വലതു കൈ നെഞ്ചിലും ഇടതു കൈ വയറിലുമായി പിടിക്കുക. വയറിലൂടെയാണോ നെഞ്ചിലൂടെയാണോ ശ്വാസമെടുക്കുന്നതെന്ന് സ്വയം തിരിച്ചറിയുക. ഒരു മിനിറ്റോളം ഇങ്ങനെ ശ്വാസഗതിയിൽ ശ്രദ്ധിക്കുക. സമ്മർദ്ദം ഉള്ള വ്യക്തിക്ക് താൻ നെഞ്ചിലൂടെയാണ് ശ്വസിക്കുന്നതെന്നായിരിക്കും തോന്നുക. അതേ സമയം അവരുടെ വയറ് ചലനങ്ങളൊന്നും ഇല്ലാതെ ആയിരിക്കും ഉണ്ടാവുക.
ബെല്ലി ബ്രീത്തിങ് വളരെ അധികം സഹായിക്കും. കാരണം ഇത് സമാധാനത്തോടുകൂടിയുള്ള ശ്വസനമാണ്. ബോധത്തോടു കൂടി നെഞ്ചിൽ നിന്നുള്ള ശ്വസനം വയറിലേക്ക് മാറ്റുക. വയറിൽ കൈ വച്ച് മുകളിലേക്കും താഴേക്കും വയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശ്വസിക്കുക. അപ്പോൾ നെഞ്ചിലേക്കുള്ള ബ്രീതിങ് കുറയുന്നു. അത് സ്ട്രെസ്സിൽ നിന്നും നിങ്ങളെ രക്ഷിക്കും.
നിങ്ങൾ നിങ്ങളെ തന്നെ സെൽഫ് കെയർ ചെയ്യുമ്പോൾ നിങ്ങളുടെ ബോഡി ശാന്തമാകുന്നു. ഇങ്ങനെ ഇമോഷണലി ബാലൻസിൽ എത്തുന്നു. വേറെ ആരും നിങ്ങൾക്കു വേണ്ടി വരും എന്ന് പ്രതീക്ഷിക്കരുത്. ഈ ലോകത്ത് ഒരാൾക്കും അത് മനസ്സിലാവില്ല. അതുകൊണ്ട് നിങ്ങൾ തന്നെ നിങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യാൻ പഠിക്കുക.
രണ്ടാമത്തെ ബ്രീതിങ് എന്നു പറയുന്നത് തലച്ചോറിന്റെ രണ്ടു ഭാഗങ്ങളെയും ബാലൻസ് ചെയ്യുന്ന നാഡിശോധന പ്രാണായാമ അല്ലെങ്കിൽ നാഡിശുദ്ധി (alternate nasal breathing) ആണ്. നമ്മുടെ രണ്ടു വിരലുകൾ മടക്കി പിടിച്ച് ബാക്കിയുള്ള മൂന്നു വിരലുകൾ പൊക്കിപ്പിടിച്ചുള്ള നാസിക മുദ്രയിൽ ആണിത് ചെയ്യുന്നത്. ഇത് പ്രയാസമാണെങ്കിൽ തളള വിരലും ചൂണ്ടു വിരലും ഉപയോഗിച്ചു ഇതു ചെയ്യാം. വലതു മൂക്ക് തള്ളവിരൽ കൊണ്ട് അടച്ച് പിടിച്ച് ഇടതു മൂക്കിലൂെട ശ്വാസം എടുക്കുക. ചൂണ്ടു വിരൽ കൊണ്ട് ഇടതു മൂക്ക് അടച്ചു പിടിച്ച് വലതു മൂക്കിലൂടെ ശ്വാസം വിടുക. ഇനി വലതു മൂക്കിലൂടെ ശ്വാസമെടുത്ത് ഇടതു മൂക്കിലൂടെ വിടുക. ഇതു പോലെ മൂന്ന് പ്രാവശ്യം ചെയ്യുക.
നാസിക മുദ്രയിൽ ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
തള്ളവിരൽ കൊണ്ട് വലതു മൂക്ക് അടച്ച് പിടിച്ച് ഇടതു മൂക്കിലൂടെ ശ്വസമെടുക്കുക. ഇനി ഇടത് മൂക്ക് അടച്ചു പിടിച്ച് വലതു മൂക്കിലൂടെ ശ്വാസം പുറത്തു വിടുന്നു. അതിനുശേഷം വലതു മൂക്ക് അടച്ചു പിടിച്ച് ഇടതു മൂക്കിലൂടെ ശ്വാസം പുറത്തു വിടുന്നു. ഇതിനെയാണ് നാഡിശുദ്ധി എന്നു പറയുന്നത്. തലച്ചോറിനെ ബാലൻസ് ചെയ്യുന്ന വളരെ നല്ല ഫലപ്രദമായ ഒരു പ്രാണായാമ ആണ് നാഡിശുദ്ധി പ്രാണായാമ.
ഈ രണ്ടു ബ്രീതിങ് എക്സർസൈസ് മതി നിങ്ങളെ ഏറ്റവും നല്ല ഒരു സന്തുലിതാവസ്ഥയിലേക്ക് എത്തിക്കാൻ.