വായുകോപവും നടുവേദനയും മാറ്റും, ഉറക്കമില്ലായ്മ പരിഹരിക്കും; ഈ വ്യായാമങ്ങൾ ശീലിക്കാം
സ്ത്രീകളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് പരിശീലിക്കാവുന്ന ചില യോഗാസനങ്ങൾ പരിചയപ്പെടാം. ആർത്തവം ക്രമപ്പെടുത്താനും, നടുവേദന മാറ്റാനും, വായുകോപം ഒഴിവാക്കാനും ഈ സിംപിൾ യോഗാസനങ്ങൾ സഹായിക്കും ∙ബട്ടർഫ്‌ളൈ പോസ്ചർ സ്ത്രീകൾ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒരു യോഗാ പോസ്ചറാണിത്. കാൽപാദങ്ങൾ തമ്മിൽ
സ്ത്രീകളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് പരിശീലിക്കാവുന്ന ചില യോഗാസനങ്ങൾ പരിചയപ്പെടാം. ആർത്തവം ക്രമപ്പെടുത്താനും, നടുവേദന മാറ്റാനും, വായുകോപം ഒഴിവാക്കാനും ഈ സിംപിൾ യോഗാസനങ്ങൾ സഹായിക്കും ∙ബട്ടർഫ്‌ളൈ പോസ്ചർ സ്ത്രീകൾ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒരു യോഗാ പോസ്ചറാണിത്. കാൽപാദങ്ങൾ തമ്മിൽ
സ്ത്രീകളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് പരിശീലിക്കാവുന്ന ചില യോഗാസനങ്ങൾ പരിചയപ്പെടാം. ആർത്തവം ക്രമപ്പെടുത്താനും, നടുവേദന മാറ്റാനും, വായുകോപം ഒഴിവാക്കാനും ഈ സിംപിൾ യോഗാസനങ്ങൾ സഹായിക്കും ∙ബട്ടർഫ്‌ളൈ പോസ്ചർ സ്ത്രീകൾ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒരു യോഗാ പോസ്ചറാണിത്. കാൽപാദങ്ങൾ തമ്മിൽ
സ്ത്രീകളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് പരിശീലിക്കാവുന്ന ചില യോഗാസനങ്ങൾ പരിചയപ്പെടാം. ആർത്തവം ക്രമപ്പെടുത്താനും, നടുവേദന മാറ്റാനും, വായുകോപം ഒഴിവാക്കാനും ഈ സിംപിൾ യോഗാസനങ്ങൾ സഹായിക്കും
∙ബട്ടർഫ്‌ളൈ പോസ്ചർ
സ്ത്രീകൾ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒരു യോഗാ പോസ്ചറാണിത്. നിലത്തിരുന്ന് കാൽപാദങ്ങൾ തമ്മിൽ ചേർത്തു വച്ച് കൈവിരലുകള്‍ തമ്മിൽ കോർത്തു പിടിച്ച് കാൽപാദത്തിനടിയിലായി പിടിച്ച് ഹീൽസ് ജനനേന്ദ്രിയത്തോട് ചേർത്തു വയ്ക്കാനായി ശ്രമിക്കുക. നട്ടെല്ല് പൂർണമായും നിവർത്തി വയ്ക്കുക. തോളുകൾ അയച്ചിടുക. പതിയെ നിങ്ങളുടെ ഇരുകാലുകളും ബൗണ്‍സ് ചെയ്യുക. മൂവ് ചെയ്തുകൊണ്ടേയിരിക്കുക. തുടയിടുക്കുകളിലുണ്ടാകുന്ന സ്ട്രെച്ച് ശ്രദ്ധിക്കുക. പതിയെ വേഗത കൂട്ടുക. കാലുകൾ മാക്സിമം താഴേക്ക് ബൗൺസ് െചയ്യാനായി ശ്രമിക്കുക. ഈ ആസനം ചെയ്യുന്നതു വഴി നിങ്ങളുടെ പെൽവിക്കിന്റെ ഫ്ളക്സിബിലിറ്റി കൂട്ടാൻ സാധിക്കും. കാൽമുട്ടിന് നല്ല ഒരു മൂവ്മെന്റ് ഉണ്ടാകുന്നു. തുടയിലെ പേശികൾക്കും നല്ലത്. പതുക്കെ കാലുകൾ വിശ്രമിക്കാനനുവദിക്കുക. ദീർഘമായി ശ്വാസം അകത്തേക്ക് എടുത്തു വിടുന്നു. സാവകാശം കാലുകൾ മുന്നിലേക്ക് നീട്ടി വച്ച് വിശ്രമിക്കാവുന്നതാണ്.
∙അർദ്ധ പവന മുക്താസന
ഉദരസംബന്ധമായ രോഗങ്ങൾ മാറുവാനായി സ്ത്രീകൾക്ക് ചെയ്യാൻ പറ്റുന്ന ഒരു യോഗാ പോസ്ചറാണ് അർദ്ധ പവന മുക്താസന. പേരിൽ തന്നെയുണ്ട് പവനൻ (കാറ്റ്). അതായത് ഉദരത്തിലെ ഗ്യാസ് റിലീസ് ചെയ്യാൻ സഹായിക്കുന്ന പോസ്ചറാണ്. അതുമാത്രമല്ല ആർത്തവ സമയത്തുണ്ടാകുന്ന വേദന, പീരിയഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പിസിഒഡി, പിസിഒഡി കൂടാതെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ മാറുവാനും ഈ പോസ്ചേഴ്സ് സഹായിക്കുന്നു.
∙പർവതാസന
പൊതുവെ സ്ത്രീകൾക്കുണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് നടുവേദന. ഒരു പ്രായം കഴിയുമ്പോൾ മിക്കവരിലും നട്ടെല്ലിന് ഒരു വളവുണ്ടാകുന്നു. അതൊഴിവാക്കാനായി ചെയ്യുന്ന ഒരു ആസനയാണ് ഇത്.
ഇരു കൈകളും ഇരു വശങ്ങളായി വയ്ക്കുക. കൈകൾ മലർത്തിപ്പിടിക്കുക. നട്ടെല്ല് പൂർണമായും നിവർത്തി വയ്ക്കാൻ ശ്രമിക്കുക. കണ്ണടച്ചു പിടിക്കുക. മുഖത്ത് വലിയ പുഞ്ചിരി. ശ്വാസമെടുത്തു കൊണ്ട് പതിയെ കൈകൾ മുകളിലേക്ക് ഉയർത്തുക. ശ്വാസം വിട്ട് കൈപ്പത്തികൾ ചേർത്തുവച്ച് ഈ പോസ്ചറിൽ കുറച്ചു സമയം വിശ്രമിക്കുക. ശ്വാസഗതിക്കനുസരിച്ച് നമ്മുടെ ശരീരവും കൈകളും മനസ്സുമെല്ലാം ഒരു പർവതം പോലെ ഉയർന്നു വരുവാനാണ് ഇങ്ങനെ ചെയ്യുന്നത്. ഓരോ ശ്വാസമെടുത്തു വിടുമ്പോഴും നമ്മുടെ അപ്പർ ബോഡി പൂർണമായും മുകളിലേക്ക് ഉയർത്താൻ ശ്രമിക്കുക. ശ്വാസം വിട്ട് കൈകൾ പതിയെ പതിയെ താഴേക്ക് കൊണ്ടു വരിക. കൈപ്പത്തി കമഴ്ത്തി വയ്ക്കാനായി ശ്രമിക്കുക. വീണ്ടും അഞ്ചു മുതൽ പത്തു റൗണ്ട് തുടരാവുന്നതാണ്. ശരീരത്തിനു പുറത്തനുഭവപ്പെടുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക.
∙വിപരീതകരണി
ശാരീരികമായും മാനസികമായും നമ്മൾ ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. സ്ത്രീകൾക്കുണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നം ഹോർമോണൽ ഇംബാലൻസ് കൊണ്ടുണ്ടാകുന്ന ഉറക്കമില്ലായ്മയും സ്ട്രെസ്സും. അതു മാറാനുള്ള ഒരു പൊസ്ചറാണിത്.
മലർന്നു കിടക്കുക. കൈ കോര്‍ത്ത് തലയുടെ പുറകിൽ വയ്ക്കുക. അപ്പർ ബോഡി പൂർണമായും വിശ്രമിക്കാന്‍ അനുവദിക്കുക. ഇരു കാലിലെയും പേശികൾ ടൈറ്റ് ചെയ്യാവുന്നതാണ്. കാൽപാദം മുന്നോട്ട് നീട്ടുക. കാൽമുട്ട് മുറുക്കിയ ശേഷം ശ്വാസഗതിക്കനുസരിച്ച് ഇരു കാലുകളും 90 ഡിഗ്രിയിലുയർത്താം. ശ്വാസം വിട്ട് ഈ പോസ്ചറിൽ വിശ്രമിക്കാവുന്നതാണ്. കാൽ ഉയർത്താൻ ബുദ്ധിമുട്ടുള്ളവർക്ക് ചുമരിൽ ചാരാവുന്നതാണ്. കാല് ചുമരിനോട് ചേർത്ത് വച്ച് വിപരീതകരണിയിൽ വിശ്രമിക്കുക. പതിയെ തിരികെ വരിക. 3–5 മിനിട്ട് വരെ ഈ പോസ്ചറിൽ തുടരുന്നത് നിങ്ങളുടെ മാനസികപ്രശ്നങ്ങൾക്കും ഉറക്കമില്ലായ്മയ്ക്കും മാറ്റും കൊണ്ടു വരും.