ശരീരഭാരം കുറയ്ക്കേണ്ടത് എങ്ങനെ? ഭക്ഷണത്തിൽ നിയന്ത്രിക്കേണ്ടതും ഒഴിവാക്കേണ്ടതും ഇവ
ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ നല്ല ആഹാരശീലങ്ങൾക്കു കഴിയും. ഇന്ന് ശരീരഭാരം കുറയ്ക്കുന്നതാണ് ഭൂരിഭാഗം ആളുകളുടെയും ലക്ഷ്യം. എന്നാൽ പെട്ടെന്നങ്ങനെ ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. ആരോഗ്യപരമല്ലാത്ത ഡയറ്റ് പിന്തുടരുന്നതിലൂടെ ഒരുപക്ഷേ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ കഴിഞ്ഞേക്കാം. എന്നാൽ അത്
ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ നല്ല ആഹാരശീലങ്ങൾക്കു കഴിയും. ഇന്ന് ശരീരഭാരം കുറയ്ക്കുന്നതാണ് ഭൂരിഭാഗം ആളുകളുടെയും ലക്ഷ്യം. എന്നാൽ പെട്ടെന്നങ്ങനെ ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. ആരോഗ്യപരമല്ലാത്ത ഡയറ്റ് പിന്തുടരുന്നതിലൂടെ ഒരുപക്ഷേ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ കഴിഞ്ഞേക്കാം. എന്നാൽ അത്
ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ നല്ല ആഹാരശീലങ്ങൾക്കു കഴിയും. ഇന്ന് ശരീരഭാരം കുറയ്ക്കുന്നതാണ് ഭൂരിഭാഗം ആളുകളുടെയും ലക്ഷ്യം. എന്നാൽ പെട്ടെന്നങ്ങനെ ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. ആരോഗ്യപരമല്ലാത്ത ഡയറ്റ് പിന്തുടരുന്നതിലൂടെ ഒരുപക്ഷേ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ കഴിഞ്ഞേക്കാം. എന്നാൽ അത്
ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ നല്ല ആഹാരശീലങ്ങൾക്കു കഴിയും. ഇന്ന് ശരീരഭാരം കുറയ്ക്കുന്നതാണ് ഭൂരിഭാഗം ആളുകളുടെയും ലക്ഷ്യം. എന്നാൽ പെട്ടെന്നങ്ങനെ ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. ആരോഗ്യപരമല്ലാത്ത ഡയറ്റ് പിന്തുടരുന്നതിലൂടെ ഒരുപക്ഷേ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ കഴിഞ്ഞേക്കാം. എന്നാൽ അത് ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. മാത്രമല്ല ശാശ്വതമായ പരിഹാരവുമല്ല അത്. പടിപടിയായി ശരീരഭാരം കുറയ്ക്കാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും.
∙ധാരാളമായി വെള്ളം കുടിക്കേണ്ടത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ആരോഗ്യം നിലനിർത്താനും സഹായിക്കും. ശീതളപാനീയങ്ങൾ കുടിക്കുന്നതിനു പകരം വെള്ളം കുടിക്കുക. ബുദ്ധിമുട്ടാണെങ്കിൽ നാരങ്ങാ നീരോ, നാരങ്ങ ചെറുകഷ്ണങ്ങളാക്കിയതോ ചേർക്കുക.
∙കൊഴുപ്പ് കൂടിയതും മധുരം ഉള്ളതുമായ ആഹാരസാധനങ്ങൾ ഒഴിവാക്കുക.
∙തവിട് അടങ്ങിയ ധാന്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക.
∙നാരുകൾ കൂടുതൽ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താവുന്നതാണ്.
∙ഇടയ്ക്കിടെ എണ്ണപ്പലഹാരങ്ങളും മറ്റും കൊറിക്കുന്നത് ഒഴിവാക്കുക
∙വളരെ പതുക്കെ, ചവച്ചരച്ച് മാത്രം ആഹാരം കഴിക്കുക.
∙ഒരു നേരവും ഭക്ഷണം ഒഴിവാക്കരുത്. പ്രത്യേകിച്ച് പ്രാഭാതഭക്ഷണം
∙ലേബലുകൾ നോക്കി മാത്രം ഭക്ഷണ പതാർഥങ്ങൾ വാങ്ങുക
∙ഇടനേരങ്ങളില്‍ കാലറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക. (ഉദാ: വെജിറ്റബിൾ സാലഡ്, ഫ്രൂട്ട്സ്)
∙കഴിവതും വൈകുന്നേരം 5 മണിക്കുശേഷം ഭക്ഷണം വെജിറ്റബിൾ സാലഡ്, ഫൈബർ ധാരാളമായി അടങ്ങിയ ആപ്പിൾ, പേരയ്ക്ക, പപ്പായ തുടങ്ങിയ പഴവർഗങ്ങൾ എന്നിവ മാത്രം കഴിക്കുക.
ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. ഉറക്കത്തിന്റെ സമയ വ്യത്യാസം അമിതവണ്ണത്തിന് കാരണമാകുന്നു. കൃത്യസമയത്ത് ഉറങ്ങുകയും കൃത്യസമയത്ത് ഉണരുകയും ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഗുണം പ്രദാനം ചെയ്യുന്നു. അതോടൊപ്പം പുകവലി മദ്യപാനം എന്നിവ നിർബന്ധമായും ഒഴിവാക്കുക.
ഭക്ഷണം കഴിക്കുമ്പോൾ ഇത് ശ്രദ്ധിക്കണേ
∙ഭക്ഷണം അളവ് കുറച്ച് പല തവണകളായി കഴിക്കുക.
∙സാലഡുകൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
∙നാരുകൾ കൂടുതൽ ഉള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കുക.
∙പാൽ, പാട നീക്കിയ ശേഷം ഒരു ദിവസം ആകെ 1 ഗ്ലാസ്സ് ഉപയോഗിക്കുക (തൈര്, മോര്, ചായ അങ്ങനെ ഏതു രൂപത്തിലും ഉപയോഗിക്കാം. പക്ഷേ 1 ഗ്ലാസ്സ് മാത്രം)
എത്ര ഉപയോഗിക്കണം?
പാൽ (പാട നീക്കിയത്) – 1 ഗ്ലാസ്സ്/ ഒരു ദിവസം
എണ്ണ – 1 ടീസ്പൂൺ / ഒരു ദിവസം
പഞ്ചസാര – 1 ടീസ്പൂൺ / ഒരു ദിവസം
ഉപയോഗം കുറയ്ക്കേണ്ട ആഹാരങ്ങൾ
∙മുട്ടയുടെ മഞ്ഞക്കരു
∙ലിവർ, ബ്രെയിൻ തുടങ്ങിയ ഓർഗൻ മീറ്റ്സ്
∙റെഡ്മീറ്റ് (ആട്ടിറച്ചി, മാട്ടിറച്ചി, പന്നിയിറച്ചി)
∙തോടുള്ള മത്സ്യങ്ങളായ ചെമ്മീൻ, കൊഞ്ച്, ഞണ്ട്, കക്കായിറച്ചി
∙ക്രീം, ചീസ്, ഡാൽഡ, പാംഓയിൽ, വെണ്ണ, നെയ്യ്
∙പാൽ ചേർന്ന മധുര പദാർഥങ്ങൾ (ഐസ്ക്രീം, ചോക്ലേറ്റ്)
∙എണ്ണയിൽ വറുത്ത ആഹാര സാധനങ്ങൾ (പൂരി, വട, പായ്ക്കറ്റിൽ വരുന്ന ചിപ്സ്, പക്കാവട തുടങ്ങിയവ.)
∙അണ്ടിപ്പരിപ്പുകൾ, നിലക്കടല, ബദാം, പിസ്ത, ഈന്തപ്പഴം, ഉണക്കമുന്തിരി. ഇവ ശരീരത്തിന് നല്ലതാണെങ്കിലും അമിതമായാൽ അപകടമാണ്
∙ബേക്കറി പലഹാരങ്ങൾ (കേക്ക്, പഫ്സ്, ഹൽവ, പേസ്റ്ററി, തേൻ, ജാം)
∙പൊറോട്ട, സാധാരണ ബ്രഡ്, റസ്ക് പോലുള്ള മൈദ വിഭവങ്ങൾ
∙ശീതള പാനീയങ്ങൾ
∙ചോറ് മറ്റു ധാന്യങ്ങൾ
∙വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, തവിടെണ്ണ നിയന്ത്രിച്ച് ഉപയോഗിക്കാം.
∙മീൻ കറിയായി ഉപയോഗിക്കുക. വറുത്തത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം
∙കിഴങ്ങു വർഗങ്ങൾ നിയന്ത്രിക്കുക (ഉരുളക്കിഴങ്ങ്, കാരറ്റ്, ചേന, ചേമ്പ്, ബീറ്റ്റൂട്ട്, കപ്പ)
ഈ കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ തന്നെ ശരീരഭാരം കുറഞ്ഞു തുടങ്ങും. നല്ല ഉറക്കം വ്യായാമം എന്നിവ കൂടി ശീലമാക്കിയാൽ ആരോഗ്യം മെച്ചപ്പെടും, അമിതവണ്ണം കുറയും, ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യാം
വിവരങ്ങൾക്കു കടപ്പാട്: ലിജി ജോസ്, ഡയറ്റീഷ്യൻ, എസ് എച്ച് ഹോസ്പിറ്റൽ കോട്ടയം)